❝ മെസ്സിയെയും എംബപ്പേയും തമ്മിൽ
താരതമ്യം ⚽🔥 ചെയ്യാൻ കഴിയില്ല ❞ നെയ്മർ

ചാമ്പ്യൻസ് ലീഗ് സെമി ഫൈനലിൽ പിഎസ്ജി ക്ക് സ്ഥാനം നേടികൊടുത്തതിലൂടെ സൂപ്പർ താരം നെയ്മറും എംബാപ്പായും ക്ലബ്ബിന്റെ ആദ്യ കിരീടമാണ് ലക്ഷ്യമിടുന്നത്. പല ഫുട്ബോൾ വിദഗ്ധരും എംബാപ്പയെ മെസ്സിയുമായാണ് താരതമ്യം ചെയ്യുന്നത്.ബാഴ്‌സലോണ സൂപ്പർ താരം ലയണൽ മെസ്സിയും പി.എസ്.ജി താരം എമ്പപ്പെയും തമ്മിൽ താരതമ്യം നടത്താൻ കഴിയില്ലെന്ന് മുൻ ബാഴ്‌സലോണ താരവും പി.എസ്.ജിയിൽ എമ്പപ്പെയുടെ സഹ താരവുമായ നെയ്മർ. രണ്ട് പേരും വിത്യസ്ത താരത്തിലുള്ള താരങ്ങൾ ആണെന്നും നെയ്മർ പറഞ്ഞു.

മെസ്സിയാവട്ടെ താൻ കണ്ടതിൽ വെച്ച് ഏറ്റവും മികച്ച ഫുട്ബോൾ താരമാണെന്നും എമ്പപ്പെക്ക് ഏറ്റവും മികച്ച താരം ആവാനുള്ള യാത്രയിൽ ആണെന്നും നെയ്മർ പറഞ്ഞു.എമ്പപ്പെ വളരെ വേഗതയേറിയ താരം ആണെന്നും താരത്തിന്റെ വേഗത തനിക് ലഭിച്ചെങ്കിലും എന്ന് ആഗ്രഹിച്ചിട്ടുണ്ടെന്നും നെയ്മർ പറഞ്ഞു. പി.എസ്.ജിയിൽ തന്റെ സന്തോഷത്തിന് കാരണം എമ്പപ്പെ ആണെന്നും എമ്പപ്പെ ആണ് തനിക്ക് ഫ്രഞ്ച് ഭാഷയെ പറ്റിയും അവിടെത്തെ സംസ്കാരത്തെ പറ്റിയും പറഞ്ഞു തന്നതെന്നും നെയ്മർ പറഞ്ഞു.


“അവർക്ക് വളരെ വ്യത്യസ്തമായ രണ്ട് കളി ശൈലിയുണ്ട് ,ഞാൻ കണ്ട ഏറ്റവും മികച്ച കളിക്കാരനാണ് മെസ്സി, കൈലിയൻ ഏറ്റവും മികച്ച കളിക്കാരനാകാനുള്ള യാത്രയിലാണ്.” മെസ്സിയെയും ഫ്രഞ്ച് താരത്തെയും കുറിച്ച് നെയ്മർ പറഞ്ഞു.”പി‌എസ്‌ജിയിൽ എംബപ്പെയോടൊപ്പം കഴിയുന്നത് എനിക്ക് വളരെയധികം സന്തോഷമുണ്ട്. ഫ്രഞ്ച് ജീവിത രീതിയെക്കുറിച്ച് അറിയാൻ അദ്ദേഹം എന്നെ സഹായിച്ചിട്ടുണ്ട്, ഫ്രഞ്ച് മാനസികാവസ്ഥയെക്കുറിച്ച് അദ്ദേഹം എനിക്ക് വിശദീകരിച്ചു. പാരിസിൽ ഞാൻ പൊരുത്തപ്പെട്ടതിൽ എംബപ്പെയോട് കടപ്പെട്ടിരിക്കുന്നു.” ബ്രസീലിയൻ കൂട്ടിച്ചേർത്തു .

നാലുവർഷം ബാഴ്‌സലോണയിൽ മെസ്സിക്കൊപ്പം കളിച്ച നെയ്മർ 2015 ൽ ട്രെബിൾ നേടിയ ‘എംഎസ്എൻ’ ത്രയത്തിന്റെ ഭാഗമായിരുന്നു.2017 ൽ റെക്കോർഡ് തുകക്ക് പാരീസ് സെന്റ് ജെർ‌മെയിനിൽ ചേർന്നതുമുതൽ നെയ്മർ എംബപ്പെയുമായി ഒരു അത്ഭുതകരമായ കൂട്ടുകെട്ട് സ്ഥാപിച്ചു. ലോകകപ്പ് ജേതാവായ എംബപ്പേ ലോക ഫുട്ബോളിലെ ഏറ്റവും മികച്ച കളിക്കാരിലൊരാളായി മാറുകയാണ്.കൂടുതൽ ചാമ്പ്യൻസ് ലീഗ് കിരീടം കൂടി സ്വന്തമാക്കിയാൽ ഫ്രഞ്ച് താരം പുതിയ തലത്തിലെത്തും.മെസ്സിയും റൊണാൾഡോയും കളിയിൽ നിന്നും വിരമിച്ചാൽ ആ വിടവ് നികത്താൻ എംബപ്പേക്ക് ആവുമെന്ന് പലരും വിശ്വസിക്കുന്നുണ്ട്.