❝ചാമ്പ്യൻസ് ലീഗിൽ ലയണൽ മെസ്സിയെയും ക്രിസ്റ്റ്യാനോ റൊണാൾഡോയെയും വെല്ലാൻ ആരുമില്ല ❞

കഴിഞ്ഞ ഒന്നര പതിറ്റാണ്ടായി ലോക ഫുട്ബോൾ കാൽകീഴിലാക്കുന്ന രണ്ടു ഇതിഹാസങ്ങളാണ് ക്രിസ്റ്റ്യാനോ റൊണാൾഡോയും ലയണൽ മെസ്സിയും. ഇത്രയും വർഷങ്ങളോളം കളിക്കളത്തിൽ ഫോം നിലനിർത്തിയ വേറെ താരങ്ങൾ ഇല്ലായിരുന്നു എന്ന് പറയാനും. ലോകമെമ്പാടുമുള്ള ഫുട്ബോൾ ആരാധകരെ രണ്ടു ചേരികളിലാക്കി ഇരു താരങ്ങളും മാറ്റുകയും ചെയ്തു. ക്ലബ്ബിൽ മാത്രമല്ല ദേശീയ ടീമുകൾക്ക് വേണ്ടിയും ഒരു ദശകമായി ശ്രദ്ധേയമായ പ്രകടനം തന്നെയാണ് പുറത്തെടുത്തത്.

കഴിഞ്ഞ ദിവസം ഇരു താരങ്ങളുടെയും പുതിയ ക്ലബ്ബുകൾക്ക് വേണ്ടി ചാമ്പ്യൻസ് ലീഗിൽ ഗോളോടെ കൂടി മികച്ച പ്രകടനം പുറത്തെടുക്കുകയും ചെയ്തു.വർഷങ്ങളായി, ലയണൽ മെസ്സിയും ക്രിസ്റ്റ്യാനോ റൊണാൾഡോയും യൂറോപ്യൻ ഫുട്ബോളിൽ വലിയ ആധിപത്യം പുലർത്തുന്നുണ്ട്.അത് ഉടൻ മാറുന്നതിന്റെ യാതൊരു ലക്ഷണവും കാണിക്കുന്നില്ല. ഈ സീസണിൽ രണ്ട് സൂപ്പർ താരങ്ങളും ക്ലബ്ബുകൾ വിട്ടു, മെസി ബാഴ്സലോണയിൽ നിന്ന് പാരീസ് സെന്റ് ജെർമെയ്നിലേക്ക് പോയി, റൊണാൾഡോ മാഞ്ചസ്റ്റർ യുണൈറ്റഡിലേക്ക് രണ്ടാം വരവും വന്നു.

ചൊവ്വാഴ്ച രാത്രി മാഞ്ചസ്റ്റർ സിറ്റിക്കെതിരായ ബ്ലോക്ക്ബസ്റ്റർ ടൈയിൽ പാരീസ് ക്ലബിന് വേണ്ടി ആദ്യം ഗോൾ നേടാനും മെസ്സിക്കായി. ലയണൽ മെസ്സിയെ സംബന്ധിച്ചിടത്തോളം ഇത് ഒരു ലാൻഡ് മാർക്ക് ഗെയിമായിരുന്നു..പരിക്കുകൾ തന്റെ പുതിയ ക്ലബിലെ പുരോഗതി മന്ദഗതിയിലാക്കിയെങ്കിലും മികച്ചൊരു ഗോളോടെ തിരിച്ചു വരാനായി. രണ്ടാം പകുതിയിൽ കൈലിയൻ എംബാപ്പെയുമായുള്ള വൺ-ടു -വൺ പാസിൽ നിന്നും ബോക്‌സിന്റെ അരികിൽ നിന്ന് എഡേഴ്സണെ മറികടന്നാണ് മെസ്സി ഗോൾ നേടിയത്.ഇദ്രിസ ഗന ഗ്യൂയി ആദ്യ പകുതിയിൽ തന്നെ പിഎസ്ജി യെ മുന്നിലെത്തിച്ചിരുന്നു.

മെസ്സിയുടെ തുടക്കം മന്ദഗതിയിലായപ്പോൾ ക്രിസ്റ്റ്യാനോ തന്റെ ആദ്യ അഞ്ച് മത്സരങ്ങളിൽ അഞ്ച് ഗോളുകളുമായി മാഞ്ചസ്റ്ററിൽ തിരിച്ചെത്തി. ഇഞ്ചുറി ടൈമിന്റെ അഞ്ചാം മിനുട്ടിൽ വിയ്യാറയലിനെതിരെ റൊണാൾഡോ ഗോൾ കണ്ടെത്തുകയും ചെയ്തു.ഇതോടെ ചാമ്പ്യൻസ് ലീഗ് ചരിത്രത്തിൽ ഏറ്റവും കൂടുതൽ മത്സരങ്ങൾ ജയിച്ച വ്യക്തി എന്ന പട്ടവും അദ്ദേഹം ഊട്ടിയുറപ്പിച്ചു.

ചാമ്പ്യൻസ് ലീഗ് ചരിത്രത്തിൽ ഏറ്റവും കൂടുതൽ ഗോളുകൾ നേടിയ രണ്ടു താരങ്ങളാണ് മെസ്സിയും റൊണാൾഡോയും.പോർച്ചുഗൽ ഇന്റർനാഷണൽ 178 മത്സരങ്ങളിൽ 136 ഗോളുകളും മെസ്സി 151 മത്സരങ്ങളിൽ നിന്നും 121 ഗോളുകളും നേടി. കഴിഞ്ഞ ദിവസത്തെ മത്സരത്തോടെ ചാമ്പ്യൻസ് ലീഗിൽ ഏറ്ററ്വും കൂടുതൽ മത്സരങ്ങൾ കളിച്ച താരമെന്ന റെക്കോർഡ് റൊണാൾഡോയുടെ പേരിലായി മാറി. സൂപ്പർ താരത്തിന്റെ 178 മത്തെ മത്സരമായിരുന്നു ഇത്.

Rate this post