❝ലയണൽ🐐⚽മെസ്സിയെ✍️🔵പി‌എസ്‌ജിയിൽ എത്തിക്കാൻ
അവസാനം😯ഇതാ നെയ്മറും😍✌️എംബപ്പയും മുന്നിട്ടിറങ്ങുന്നു ❞

നിലവിലെ സീസൺ അവസാനിച്ചുകഴിഞ്ഞാൽ ബാഴ്‌സലോണ സൂപ്പർ താരം ലയണൽ മെസ്സിയുടെ ക്യാമ്പ് നൗവിലെ കരാർ അവസാനിക്കും. താരത്തിന്റെ ഭാവിൽ ഇപ്പോഴും അനിശ്ച്ചതത്വത്തിലാണ്‌. പാരീസ് സെന്റ് ജെർമെയ്ൻ, മാഞ്ചസ്റ്റർ സിറ്റിയും 33 കാരനെ ടീമിലെത്തിക്കാൻ മത്സരിക്കുകയാണ്. സാമ്പത്തിക പ്രശ്നങ്ങൾ കാരണം വാൻ ക്ലബ്ബുകൾക്ക് മാത്രമാണ് മെസ്സിയെ പോലെയുള്ള താരങ്ങളെ നിലവിൽ സ്വന്തമാക്കാൻ സാധിക്കു. മെസ്സിയെ സ്വന്തമാക്കാൻ ഫ്രഞ്ച് ചാമ്പ്യന്മാരായ പിഎസ്ജി വളരെ അധികം മുന്നിലാണ്. നെയ്മർ ജൂനിയറും കൈലിയൻ എംബപ്പെയും അർജന്റീനയുടെ ഇതിഹാസത്തെ പാരിസിലെത്തിക്കാനുള്ള ശ്രമത്തിലാണെന്ന റിപോർട്ടുകൾ പുറത്തു വന്നു.

പാരിസിൽ മെസ്സിക്കൊപ്പം മെസ്സിക്കൊപ്പം കളിക്കാനുള്ള സാധ്യതയെ പി‌എസ്‌ജി സൂപ്പർ സ്റ്റാർ എയ്ഞ്ചൽ ഡി മരിയ സമീപകാലത്ത് സ്വാഗതം ചെയ്തു.പിഎസ്ജി പരിശീലകൻ പചേറ്റിനോയും മെസ്സിയുടെ വിഷയത്തിൽ തലപര്യം പ്രകടിപ്പിക്കുന്നുണ്ട്. ഇപ്പോൾ നെയ്മറും എംബപ്പെയും മുന്നിട്ടിറിങ്ങിയിരിക്കുകയാണ് ആറ് തവണ ബാലൺ ഡി ഓർ വിജയിയെ ഫ്രഞ്ച് തലസ്ഥാനത്തേക്ക് എത്തിക്കാൻ. മെസ്സിയുടെ കനത്ത വേതന ആവശ്യങ്ങൾ നിറവേറ്റുന്നതിന് ആവശ്യമായ സാമ്പത്തിക കരുത്ത് പി.എസ്.ജിക്കുണ്ട്. ഈ വർഷം ജൂണിൽ കരാർ അവസാനിച്ചുകഴിഞ്ഞാൽ മെസ്സി ഫ്രീ ട്രാൻസ്ഫറിൽ പോകുമെന്നതിനാൽ അദ്ദേഹത്തിന്റെ ട്രാൻസ്ഫർ ഫീസിനെക്കുറിച്ച് ക്ലബ് കൂടുതൽ ആശങ്കപ്പെടേണ്ടതില്ല.

അർജന്റീനിയൻ ദേശീയ സഹതാരം ഡി മരിയയ്‌ക്കൊപ്പം കളിക്കുന്നതിനുപുറമെ നെയ്മറുമായി വീണ്ടും ഒന്നിക്കാനുള്ള സാധ്യതയും പാരിസിൽ ചേരാനുള്ള മെസ്സിയുടെ തീരുമാനത്തിൽ പ്രധാന പങ്കുവഹിക്കാനാകും.അതേസമയം, മൗറീഷ്യോ പോച്ചെറ്റിനോയുടെ കീഴിലുള്ള പി‌എസ്‌ജി എംബാപ്പയുടെ മികവിലാണ് ചാമ്പ്യൻസ് ലീഗ് പ്രീ ക്വാർട്ടറിൽ ബാഴ്‌സയെ പരാജയപ്പെടുത്തിയത്.

ജോവാൻ ലാപോർട്ട പുതിയ പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ടാൽ മെസ്സി ബാഴ്‌സലോണയുമായുള്ള കരാർ നീട്ടുമെന്ന് നേരത്തെ പ്രതീക്ഷിച്ചിരുന്നു. ക്യാമ്പ്‌നൗവിലെ പരമോന്നത ഓഫീസിലേക്ക് ലാപോർട്ട തിരഞ്ഞെടുക്കപ്പെട്ടിട്ടും, സീസൺ അവസാനിച്ചുകഴിഞ്ഞാൽ തന്റെ ഭാവിയെക്കുറിച്ച് തീരുമാനമെടുക്കുമെന്ന് മെസ്സിയുമായി ബന്ധപ്പെട്ടവർ പറയുന്നു. എന്നാൽ മെസ്സിയെ ബാഴ്സയിൽ നില നിർത്താനുള്ള കഠിന പ്രയത്നത്തിലാണ് താനെന്നും ലപോർട്ട പറഞ്ഞു.