❝ആ താരം അന്ന്✍️🔵🔴ബാഴ്സയിൽ എത്തിയില്ലായിരുന്നെങ്കിൽ
മെസ്സിയും🤝❤️നെയ്മറും🔥⚽വീണ്ടും ഒന്നിക്കുമായിരുന്നു ❞

2017 ലാണ് ബ്രസീലിയൻ സൂപ്പർ താരം നെയ്‍മർ ബാഴ്സലോണ വിട്ട് ഫ്രഞ്ച് ക്ലബ് പിഎസ്ജി യിലേക്ക് കൂടുമാറുന്നത്. എന്നാൽ നെയ്മറെ 2019 ൽ ടീമിലേക്ക് തിരിച്ചെത്തിക്കാ‌ൻ തനിക്ക് കഴിയുമായിരുന്നുവെന്നും എന്നാൽ അത്ലറ്റിക്കോ മാഡ്രിഡിന്റെ അന്റോയിൻ ഗ്രീസ്മാനുമായി ക്ലബ്ബ് കരാറിലെത്തിയതിനാൽ നെയ്മർക്ക് വേണ്ടിയുള്ള നീക്കം നടക്കാതെ പോവുകയായിരുന്നുവെന്നും ബാഴ്സലോണയുടെ മുൻ ടെക്നിക്കൽ സെക്രട്ടറിയായ എറിക് അബിദാൽ. നെയ്മർ നൗ ക്യാമ്പിലേക്ക് മടങ്ങണമെന്ന് ബാഴ്‌സലോണയും ലയണൽ മെസ്സിയും ആഗ്രഹിച്ചിരുന്നു.

2017 ൽ 222 മില്യൺ ഡോളറിനാണ് പിഎസ്ജി നെയ്മറെ സ്വന്തമാക്കുന്നത്. 2019 ലെ ട്രാൻസ്ഫർ വിന്ഡോ അവസാനിക്കാൻ 10 ദിവസങ്ങൾ മാത്രം ബാക്കിയുള്ളപ്പോൾ താനും, സി ഇ ഓയും പാരീസിലേക്ക് പോയെന്നും, പി എസ് ജി യുടെ സ്പോർട്ടിംഗ് ഡയറക്ടറായ ലിയണാർഡോയോട് നെയ്മറെക്കുറിച്ച് സംസാരിക്കാൻ വേണ്ടിയായിരുന്നുവെന്നും ഇതെന്നും അബിദാൽ പറയുന്നു. നെയ്മറെ ബാഴ്സലോണയിലേക്ക് മടക്കിക്കൊണ്ടു വരാൻ കഴിയുമെന്ന പ്രതീക്ഷ തനിക്കുണ്ടായിരുന്നുവെന്ന് ചൂണ്ടിക്കാട്ടിയ അദ്ദേഹം, ഇതിന് മുൻപ് അത്ലറ്റിക്കോ മാഡ്രിഡ് താരം അന്റോയിൻ ഗ്രീസ്മാനെ‌ തങ്ങൾ വാങ്ങിയില്ലായിരുന്നുവെങ്കിൽ നെയ്മറെ ബാഴ്സലോണയിലേക്ക് തിരിച്ചെത്തിക്കാൻ കഴിഞ്ഞേനേയെന്നും കൂട്ടിച്ചേർത്തു.

ഗ്രീസ്മാൻ മികച്ച താരമായിരുന്നെങ്കിലും ആ സമയത്ത് ബാഴ്സക്ക് നെയ്മറെ പോലെയുള്ള മികച്ച വിങ്ങർ ആവശ്യമായിരുന്നു അതിനാലാണ് താരത്തെ വീണ്ടും നൗ ക്യാമ്പിലെത്തിക്കാൻ ശ്രമം നടത്തിയതെന്നും ആബിദാൽ കൂട്ടിച്ചേർത്തു. 120 മില്യൺ ഡോളറിനാണ് ഫ്രഞ്ച് ലോകകപ്പ് ജേതാവിനെ ബാഴ്സ അത്ലറ്റികോ മാഡ്രിഡിൽ നിന്നും സ്വന്തമാക്കുന്നത് എന്നാൽ ബാഴ്സയിൽ എത്തിയ താരത്തിന് മെസ്സ്‌കൊപ്പം വേണ്ട രീതിയിൽ തിളങ്ങാൻ സാധിച്ചില്ല.

ബാഴ്സലോണ ക്യാപ്റ്റൻ ലയണൽ മെസ്സി തന്റെ സഹ തെക്കൻ അമേരിക്കൻ ഫോർവേഡ് ബാഴ്‌സലോണയിലേക്ക് മടങ്ങിവരണമെന്ന് ആഗ്രഹിച്ചിരുന്നു.ലൂയിസ് സുവാരസിനൊപ്പം ഈ ജോഡി ഫുട്ബോൾ ചരിത്രത്തിലെ ഏറ്റവും മാരകമായ ഫോർവേഡ് ലൈനുകളിൽ ഒന്നായി മാറുകയും ചരിത്രപരമായ രണ്ടാമത്തെ യൂറോപ്യൻ ട്രെബിളിലേക്ക് നയിക്കുകയും ചെയ്തു.