❝രണ്ടു👑2⃣🐐വിസ്മയങ്ങളിൽ💪🤩ആരാണ് മികച്ചതെന്നറിയാൻ⚽👑 ഇവർ ബൂട്ടണിയുന്ന കാലത്തോളം⚽🙆‍♂️പറയുക എന്നത് അസാധ്യം..❞ എന്നാൽ ഭാവി കരിയറിനെ അനുസരിച്ചിരിക്കും അവസാന കണക്കുകൾ.

ക്രിസ്റ്റ്യാനോ റൊണാൾഡോയും ലയണൽ മെസ്സിയും തമ്മിൽ ആരാണ് മികച്ചത് എന്നതിനെക്കുറിച്ചുള്ള ചർച്ച പതിറ്റാണ്ടുകളായി തുടരുമെന്ന് ഉറപ്പാണ്, ഇതിഹാസ ജോഡി ഒടുവിൽ അവരുടെ ബൂട്ട് അഴിച്ചു കഴിഞ്ഞാലും അവരുടെ സ്ഥിതി വിവര കണക്കിലൂടെ ഇത് തുടരുന്നതാണ്. ഈ മാസം ആദ്യം യുവന്റസിനായി കളിക്കുന്നതിനിടെ ക്രിസ്റ്റ്യാനോ റൊണാൾഡോ ഫുട്ബോളിലെ എക്കാലത്തെയും മികച്ച ഗോൾ സ്‌കോറർ എന്ന മഹത്തായ നേട്ടം കൈവരിച്ചു, മുൻ റെക്കോർഡ് ഉടമ ജോസെഫ് ബിക്കാനെ മറികടന്നു. എന്നാൽ റൊണാൾഡോയേക്കാൾ രണ്ട് വയസും നാല് മാസവും പ്രായം കുറഞ്ഞ ലയണൽ മെസ്സി 36-കാരന്റെ റെക്കോർഡ് നേട്ടം തകർന്നുമെന്നാണ് ആരധകർ കണക്കു കൂട്ടുന്നത്.


റൊണാൾഡോയും മെസ്സിയും യഥാക്രമം 700 ൽ അധികം കരിയർ ഗോളുകൾ നേടിയിട്ടുണ്ട്. നിലവിൽ ഈ നേട്ടം കൈവരിക്കുന്ന താരങ്ങൾ കൂടിയാണ് ഇവർ രണ്ടു പേരും . അഞ്ച് തവണ ബാലൺ ഡി ഓർ ജേതാവ് ക്രിസ്റ്റ്യാനോ റൊണാൾഡോ കഴിഞ്ഞ ദിവസം സിരി എയിൽ ക്രോട്ടോണിനെതിരെ രണ്ടു ഗോൾ നേടി ടോപ് സ്‌കോറർ പട്ടികയിൽ ഒന്നാമതായി. ഇതുവരെ കളിച്ച 1048 കളികളിൽ നിന്ന് 765 കരിയറിലെ ഗോളുകൾ നേടിയ റൊണാൾഡോ തന്റെ 19 സീസണുകളിൽ ഒരു ഗെയിമിന് ശരാശരി 0.73 ഗോളുകൾ നേടുന്നു.


അതേസമയം 17 സീസണുകളിലായി 904 കളികളിൽ നിന്ന് 728 കരിയർ ഗോളുകൾ ലയണൽ മെസ്സി നേടിയിട്ടുണ്ട്. നിലവിൽ റൊണാൾഡോയെക്കാൾ 37 ഗോളുകൾക്ക് പിന്നിലാണെങ്കിലും പോർച്ചുഗീസ് പ്രതിഭാസത്തേക്കാൾ 144 കളികൾ കുറവാണ് മെസ്സി കളിച്ചിട്ടുള്ളത്. , മെസ്സി ഒരു ഗെയിമിന് ശരാശരി 0.81 ഗോളുകൾ നേടുന്നുണ്ട് , ഇത് റൊണാൾഡോയുടെ ശരാശരിയേക്കാൾ അല്പം മികച്ചതാണ്. ഇന്നലെ ലാ ലീഗയിൽ എൽച്ചെക്കെതിരെ ഇരട്ട ഗോൾ നേടി ടോപ് സ്‌കോറർ പട്ടികയിൽ ഒന്നാമത്തവനും മെസ്സിക്കായി.


134 ഗോളുമായി എക്കാലത്തെയും മികച്ച ചാമ്പ്യൻസ് ലീഗ് ഗോൾ സ്‌കോററാണ് റൊണാൾഡോ 119 ഗോളുമായി രണ്ടാം സ്ഥാനത്താണ് മെസ്സി .മെസി ആറ് യൂറോപ്യൻ ഗോൾഡൻ ഷൂ അവാർഡുകൾ നേടിയപ്പോൾ റൊണാൾഡോക്ക് നാലെണ്ണണമെ നേടാനായുള്ളു . ഇരുവരും തമ്മിലുള്ള മത്സരം എന്നത്തേയും പോലെ ശക്തമായി തുടരുമ്പോൾ, ആരായിരിക്കും കൂടുതൽ കൂടുതൽ ഗോളുകൾ നേടി കരിയർ അവസാനിപ്പിക്കുക എന്നത് കാണാൻ ആകാംഷയോടെ കാത്തിരിക്കുകയാണ് ആരാധകർ .


2017 ൽ റയൽ മാഡ്രിഡിനായി ജേഴ്സിയണിയുമ്പോൾ ഒരു അഭിമുഖത്തിൽ തന്റെ 41 വയസ്സ് വരെ കളി തുടരണമെന്ന് പറഞ്ഞ റൊണാൾഡോ ആരാധകരെ ഞെട്ടിച്ചു . എന്നിരുന്നാലും, കഴിഞ്ഞ ഒക്ടോബറിൽ ഇഎസ്പിഎൻ റിപ്പോർട്ട് ചെയ്ത ഹ്രസ്വ പ്രസ്താവനയിൽ , “ലോകകപ്പ് 2022 ഫുട്ബോളിലെ എന്റെ അവസാന ടൂർണമെന്റായിരിക്കും.” ഇതിനർത്ഥം റൊണാൾഡോ അടുത്ത വർഷം കളി നിർത്തുമോ എന്നതായിരുക്കുമോ എന്നും കണക്കു കൂട്ടുന്നവരുണ്ട്.


നിലവിൽ 36 വയസുള്ള പോർച്ചുഗീസ് സൂപ്പർ സ്റ്റാർ തന്റെ കളി മന്ദഗതിയിലായതിന്റെ ലക്ഷണങ്ങളൊന്നും കാണിക്കുന്നില്ല. നിലവിൽ സെറി എയിലെ ഗോൾസ്‌കോറിംഗ് ചാർട്ടുകളിൽ 18 ഗോളുകളുമായി മുന്നിലാണ്. മൊത്തത്തിൽ ഈ സീസണിൽ യുവന്റസിന് വേണ്ടി ഇതുവരെ നടന്ന എല്ലാ മത്സരങ്ങളിലും റൊണാൾഡോ 25 ഗോളുകൾ നേടിയിട്ടുണ്ട്.


വിരമിക്കുന്നതിന്റെ സൂചനകൾ ഒന്നും മെസ്സി നൽകിയിട്ടില്ലെങ്കിലും 2019 ഡിസംബറിൽ തന്റെ ആറാമത്തെ ബാലൺ ഡി ഓർ സ്വാവെകരിച്ചപ്പോൾ 33 കാരൻ തന്റെ മഹത്തായ കരിയർ അവസാനിപ്പിക്കുന്നതിനെക്കുറിച്ച് സൂചിപ്പിച്ചിരുന്നു. ബാഴ്സലോണയുമായുള്ള മെസ്സിയുടെ കരാർ ഈ സീസണിൽ അവസാനിക്കും അർജന്റീന ഇതിഹാസം അടുത്ത സീസണിൽ മറ്റൊരു മികച്ച യൂറോപ്യൻ ക്ലബ്ബിൽ ചേരുമെന്ന് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു.

ദേശീയ ടീമിനൊപ്പം ഒരു പ്രധാന ട്രോഫിയെങ്കിലും നേടാൻ ആഗ്രഹിക്കുന്ന മെസ്സി 2022 വേൾഡ് കപ്പിൽ അത് നേടാനുള്ള കഠിന പരിശ്രമത്തിലുമാണ്. റൊണാൾഡോയെപ്പോലെ പ്രായത്തിനനുസരിച്ച് മന്ദഗതിയിലായതിന്റെ ലക്ഷണങ്ങളൊന്നും കാണിക്കാത്ത മെസ്സി ഈ സീസണിൽ ബാഴ്‌സലോണയ്ക്കായി എല്ലാ മത്സരങ്ങളിലുമായി 23 ഗോളുകൾ നേടിയിട്ടുണ്ട്.