❝ലയണൽ മെസ്സിയെയും ⚽👑⚽ ക്രിസ്റ്റ്യാനോ റൊണാൾഡോയെയും ലക്ഷ്യമിട്ട് ✍️🤩ഡേവിഡ് ബെക്കാം ❞

ലോക ഫുട്ബോളിലെ ഏറ്റവും മികച്ച താരങ്ങളായ ലയണൽ മെസ്സിയെയും ക്രിസ്റ്റ്യാനോ റൊണാൾഡോയെയും സ്വന്തമാക്കാനൊരുങ്ങി ഇംഗ്ലീഷ് ഫുട്ബോളർ ഡേവിഡ് ബെക്കാമിന്റെ ഉടമസ്ഥതയിലുള്ള എം‌എൽ‌എസ് ഇന്റർ മിയാമി. കഴിഞ്ഞ വർഷം എം‌എൽ‌എസിൽ അരങ്ങേറ്റം കുറിച്ച ഇന്റർ മിയാമി ഇതിനകം തന്നെ ചില വലിയ താരങ്ങളെ ക്ലബ്ബിലേക്ക് കൊണ്ടുവന്നിട്ടുണ്ട്. മുൻ റയൽ മാഡ്രിഡ്, നാപോളി സ്ട്രൈക്കർ ഗോൺസാലോ ഹിഗ്വെയ്ൻ ,മുൻ യുവന്റസും പിഎസ്ജി മിഡ്ഫീൽഡറുമായ ബ്ലെയ്സ് മാറ്റുയിഡി എന്നിവരെ കഴിഞ്ഞ സീസണിൽ ബെക്കാം ഇന്റർ മിയാമിയിൽ എത്തിച്ചു.

ഇന്റർ മിയാമിയെ അടുത്ത ഘട്ടത്തിലേക്ക് കൊണ്ടുപോകുന്നതിനായി കൂടുതൽ ഫുട്ബോൾ സൂപ്പർസ്റ്റാറുകളെ കൊണ്ടുവരാൻ ബെക്കാം പദ്ധതികൾ വിഭാവനം ചെയ്തിട്ടുണ്ട്.”തീർച്ചയായും, ഞങ്ങൾ എല്ലായ്പ്പോഴും മികച്ച കളിക്കാരെ കൊണ്ടുവരാൻ ആഗ്രഹിക്കുന്നു. മിയാമി എല്ലാ താരങ്ങൾക്കും മികച്ച ക്ലബ് ആണ്, അത്തരം കളിക്കാർ (ലയണൽ മെസ്സിയും ക്രിസ്റ്റ്യാനോ റൊണാൾഡോയും) ഞങ്ങൾ ഇവിടെ കൊണ്ടുവരാൻ ആഗ്രഹിക്കുന്നു.”

“ഞങ്ങൾക്ക് ഇതിനകം ഗോൺസാലോ ഹിഗ്വെയ്ൻ, ബ്ലെയ്സ് മാറ്റുയിഡി തുടങ്ങിയ കളിക്കാർ ഉണ്ട് അവർ ക്ലബ്ബിന്റെ തിളക്കവും ഗ്ലാമറും കൂട്ടുന്നു, മുന്നോട്ട് പോകുമ്പോൾ ചില മികച്ച താരങ്ങളെ കൊണ്ടുവരാനുള്ള അവസരം ലഭിക്കാൻ ഞങ്ങൾ ആഗ്രഹിക്കുന്നു. ,റോണോയും ലിയോയും അവരുടെ കളിയുടെ മുൻപന്തിയിലാണ്, കഴിഞ്ഞ 15 വർഷമായി മികച്ചവരാണ് കഠിനാധ്വാനത്തിന്റെ പിന്നിൽ വളരെ കുറച്ച് ഭാഗ്യം മാത്രമാണുള്ളത്”.

ഡേവിഡ് ബെക്കാം ലയണൽ മെസ്സിക്കും ക്രിസ്റ്റ്യാനോ റൊണാൾഡോയ്ക്കും വേണ്ടി മുന്ന്നിട്ടിറങ്ങുകയാണെങ്കിൽ അത് എം‌എൽ‌എസിനെ ഉയരത്തിൽ വളരാൻ സഹായിക്കും എന്ന കാര്യത്തിൽ സംശയമില്ല.ഭാവിയിൽ ഫുട്ബോൾ കളിക്കാർക്ക് ഇന്റർ മിയാമിയെ ആകർഷിക്കുന്നത്തിനും ഇത് കാരണമാവും.ലയണൽ മെസ്സിയും ക്രിസ്റ്റ്യാനോ റൊണാൾഡോയും തങ്ങളുടെ കരിയറിലെ ഏതെങ്കിലും ഘട്ടത്തിൽ എം‌എൽ‌എസിൽ കളിക്കാനുള്ള ആഗ്രഹം പ്രകടിപ്പിച്ചാൽ ഡേവിഡ് ബെക്കാം അത് നടത്തിയെടുക്കാൻ സാധ്യത കൂടുതലാണ്.

ക്രിസ്റ്റ്യാനോ റൊണാൾഡോയുടെ മുൻ സഹതാരം നാനി ഒരിക്കൽ യുവന്റസ് സൂപ്പർ സ്റ്റാർ തന്നോടൊപ്പം എം‌എൽ‌എസിലേക്ക് പോകാനുള്ള സാധ്യതയെക്കുറിച്ച് ചർച്ച ചെയ്തതായി ഇ.എസ്.പി.എന്നിനോട് പറഞ്ഞിരുന്നു.”കുറച്ച് വർഷങ്ങൾക്ക് മുമ്പ്, റൊണാൾഡോ എന്നോട് പറഞ്ഞു, അദ്ദേഹം മിക്കവാറും അമേരിക്കയിൽ കരിയർ അവസാനിപ്പിക്കുമെന്നാണ് . ഇത് 100% അല്ല, ഒരുപക്ഷേ അതിനു ഒരു അവസരമുണ്ട്”.

ഭാവിയിൽ എം‌എൽ‌എസിൽ കളിക്കാനുള്ള ആഗ്രഹം കഴിഞ്ഞ വർഷം ലയണൽ മെസ്സിയും പ്രഖ്യാപിച്ചിരുന്നു. അദ്ദേഹം ലാ സെക്സ്റ്റയോട് പറഞ്ഞു. “എനിക്ക് എല്ലായ്പ്പോഴും അമേരിക്കയിൽ ജീവിക്കാനും അനുഭവം ആസ്വദിക്കാനുമുള്ള ആഗ്രഹം ഉണ്ടായിരുന്നു, അവിടെ ലീഗ് എങ്ങനെയുള്ളതാണെന്ന് അനുഭവിക്കുക എന്നതും തന്റെ ആഗ്രഹമാണ്.”