❝ റൊണാൾഡോയെയും ,മെസ്സിയെയും എംബപ്പേ മറികടക്കും ❞

നിലവിൽ ലോക ഫുട്ബോളിലെ ഏറ്റവും മികച്ച താരങ്ങളിൽ ഒരാളാണ് ഫ്രഞ്ച് താരം കെയ്‌ലിൻ എംബാപ്പ. 2018 ലെ വേൾഡ് കപ്പിലടക്കം ഫ്രാൻസിന് വേണ്ടിയും, ക്ലബ് തലത്തിൽ പിഎസ്ജി ക്കു വേണ്ടിയും 22 കാരൻ മികച്ച പ്രകടനമാണ് പുറത്തെടുത്തിയിരിക്കുന്നത്. മെസ്സി റൊണാൾഡോ കാലഘട്ടത്തിനു ശേഷം അവർക്ക് പകരക്കാരാവുന്ന താരങ്ങളിലാണ് എംബാപ്പയുടെ പേര് ഉൾപ്പെടുത്തിയിരിക്കുന്നത്.

യൂറോപ്പിലെ വമ്പൻ ക്ലബ്ബുകൾ വിലയിട്ടു കാത്തിരിക്കുന്ന ഫ്രഞ്ച് താരത്തിനെ അടുത്ത സീസണിൽ പിഎസ്ജി യിൽ തന്നെ നിലനിർത്താൻ ശ്രമിക്കുമാകയാണ് പുതുതായി സ്ഥാനമേറ്റ പാരീസ് പരിശീലകൻ മൗറീസിയോ പോച്ചട്ടിനോ. ആധുനിക ഫുട്ബോളിലെ സൂപ്പർതാരങ്ങളായ മെസി, റൊണാൾഡോ എന്നിവരെ മറികടക്കാൻ താരത്തിന് കഴിയുമെന്നും അഭിപ്രായപ്പെട്ട് പിഎസ്‌ജി പരിശീലകൻ മൗറീസിയോ പൊച്ചട്ടിനോ.കഴിഞ്ഞ ദിവസം നടന്ന ഫ്രഞ്ച് ലീഗ് മത്സരത്തിൽ ഡിജോണിനെതിരെ പിഎസ്‌ജി എതിരില്ലാത്ത നാല് ഗോളുകളുടെ വിജയം നേടിയ മത്സരത്തിൽ എംബാപ്പെ ഇരട്ടഗോളുകൾ നേടിയതിനു പിന്നാലെയാണ് താരത്തെ പോച്ചട്ടിനോ പ്രശംസിച്ച് രംഗത്തെത്തിയത്.

പരിസുമായി 2022 വരെ കരാറുള്ള എംബാപ്പയെ നിലനിർത്താനുള്ള ശ്രമങ്ങൾ പിഎസ്ജി തുടങ്ങിയിരിക്കുകയാണ്. കരാർ പുതുക്കാൻ എംബപ്പേ തയ്യറായില്ലെങ്കിൽ ഈ സീസൺ കഴിയുന്നതോടെ താരത്തെ വിട്ടുകൊടുക്കാൻ പിഎസ്ജി നിർബന്ധിതരാകും. സ്പാനിഷ് ഭീമന്മാരായ റയൽ മാഡ്രിഡാണ് എംബാപ്പയെ സ്വന്തമാക്കാൻ ഏറ്റവും മുന്പന്തിയിലുള്ളത്. പരിശീലകൻ സിദാൻ താല്പര്യം എടുക്കുന്ന താരം കൂടിയാണ് എംബപ്പേ.മികച്ച അവസരങ്ങൾ ലഭിച്ചാൽ ആധുനിക ഫുട്ബോളിലെ രണ്ടു മഹാന്മാരെ മറികടക്കാനാവുമെന്നു പൊച്ചട്ടിനോ അഭിപ്രായപ്പെട്ടു.

“എംബാപ്പെക്ക് കഴിവുണ്ട്.കൂടുതൽ സമയമാണ് താരത്തിനു വേണ്ടത്. നമുക്കിതൊന്നും വേഗത്തിലാക്കാൻ കഴിയില്ല. നിലവിൽ തന്നെ ലോകത്തിലെ ഏറ്റവും മികച്ച താരങ്ങളിൽ ഒരാളാണ് എംബാപ്പെ. താരം അർഹിക്കുന്ന സ്വീകാര്യത ലഭിക്കാൻ കുറച്ചു കൂടി സമയം വേണ്ടി വരും,” മെസിക്കും റൊണാൾഡൊക്കുമൊപ്പം എംബാപ്പെ എത്തുമോയെന്ന ചോദ്യത്തിന് പോച്ചട്ടിനോ മറുപടി പറഞ്ഞു.

മികച്ച ഫോമിലുള്ള എംബപ്പേ കഴിഞ്ഞ ചാമ്പ്യൻസ് ലീഗ് മത്സരത്തിൽ ബാഴ്‌സലോണക്കെതിരെ ഹാട്രിക്ക് നേടി ശ്രദ്ധ നേടിയിരുന്നു . രണ്ടാം പാദ മത്സരം ഈ മാസം നടക്കാനിരിക്കെ മികച്ച ഫോമിൽ എംബാപ്പെ തുടരുന്നത് പിഎസ്‌ജിക്ക് ആത്മവിശ്വാസം പകരുന്നതിനൊപ്പം ബാഴ്‌സലോണയുടെ ചാമ്പ്യൻസ് ലീഗ് പ്രതീക്ഷകളെ ഏറെക്കുറെ ഇല്ലാതാക്കുകയും ചെയ്യുന്നുണ്ട്. രണ്ടാം പാദത്തിൽ സൂപ്പർ താരം നെയ്മർ കൂടിയെത്തുന്നതോടെ പിഎസ്ജി യുടെ ചാമ്പ്യൻസ് സലീഗ് കിരീട മോഹങ്ങൾ വർധിച്ചിരിക്കുകയാണ്. കഴിഞ്ഞ ദിവസം നേടിയ ഇരട്ട ഗോളോട് കൂടി ഫ്രഞ്ച് ലീഗിൽ 18 ഗോളുമായി ടോപ് സ്കോററാണ്.