അത്ഭുതപ്പെടുത്തുന്ന ബൈസിക്കിൾ കിക്ക് ഗോളുമായി ലയണൽ മെസ്സി , നെയ്മർക്ക് കൊടുത്ത വൺ-ടച്ച് ഫ്ലിക്ക് അസിസ്റ്റും |Lionel Messi

ഫ്രഞ്ച് ലീഗ് 1 ലെ തങ്ങളുടെ ആദ്യ മത്സരത്തിൽ തന്നെ തകർപ്പൻ ജയമാണ് പിഎസ്ജി സ്വന്തമാക്കിയിരിക്കുന്നത്. സൂപ്പർ താര ജോഡികളായ നെയ്മറും മെസ്സിയും തകർത്താടി മത്സരത്തിൽ എതിരില്ലാത്ത അഞ്ചു ഗോളുകൾക്കാണ് അവർ ക്ലെർമോണ്ട് ഫൂട്ടിനെ പരാജയപ്പെടുത്തിയത്.നെയ്മർ ഒരു ഗോളും മൂന്ന് അസിസ്റ്റും സ്വന്തമാക്കിയപ്പോൾ മെസ്സി രണ്ട് ഗോളും ഒരു അസിസ്റ്റും സ്വന്തമാക്കി.

എന്നാൽ മത്സരത്തിൽ ഏറെ ശ്രദ്ധ നേടിയത് രണ്ടാം പകുതിയിൽ ലയണൽ മെസ്സി നേടിയ അക്രോബാറ്റിക് ഗോൾ ആയിരുന്നു. അർജന്റീനയിലെ സഹ താരവും കൂടിയായ പെരഡസിന്റെ മനോഹരമായ ലോങ്ങ് പാസ് ഞെഞ്ചിൽ സ്വീകരിച്ച് രു ബൈസിക്കിൾ കിക്കിലൂടെ വലയിലാക്കുകയായിരുന്നു.മത്സരത്തിന്റെ 86 ആം മിനിറ്റിലായിരുന്നു ഒരു ഒരു ഗോൾ പിറന്നത്. മെസ്സിയുടെ മത്സരത്തിലെ രണ്ടാമത്തെ ഗോൾ ആയിരുന്നു ഇത്.80-ാം മിനിറ്റിൽ മെസ്സി കളിയിലെ തന്റെ ആദ്യ ഗോൾ നേടിയിരുന്നു.ആദ്യപകുതിയിൽ നെയ്മറിനായി അർജന്റീനക്കാരൻ തകർപ്പൻ അസിസ്റ്റും നടത്തി.

കഴിഞ്ഞ സീസണിൽ ബാഴ്‌സലോണയിൽ നിന്ന് പിഎസ്ജിയിലേക്കുള്ള ഫ്രീ ട്രാൻസ്ഫർ മുതൽ മെസ്സി വിമർശനത്തിന് വിധേയനായിരുന്നു. തന്റെ അരങ്ങേറ്റ സീസണിൽ ലീഗ് 1-ൽ സ്വാധീനം ചെലുത്താൻ അദ്ദേഹം പാടുപെട്ടു.വെറും വെറും ആറ് ഗോളുകൾ മാത്രമാണ് നേടാൻ സാധിച്ചത്. എന്നാൽ ഈ സീസണിൽ പലതും മനസ്സിൽ ഉറപ്പിച്ചാണ് മെസ്സി ഇറങ്ങിയത്.കഴിഞ്ഞ വാരാന്ത്യത്തിൽ നാന്റസിനെതിരെ പിഎസ്ജിയുടെ 4-0 വിജയത്തിൽ അദ്ദേഹം സ്കോർ ചെയ്തു – ഫ്രഞ്ച് സൂപ്പർ കപ്പ് എന്നും അറിയപ്പെടുന്ന ട്രോഫി ഡെസ് ചാമ്പ്യൻസ് ഉയർത്തി – കൂടാതെ PSG യുടെ ആദ്യ ലീഗ് 1 മത്സരത്തിൽ വിജയത്തിൽ നിർണായകമാവുകയും ചെയ്തു.

സീസണിലേക്കുള്ള തന്റെ മികച്ച തുടക്കം അടുത്ത 10 മാസത്തിനുള്ളിൽ വരാനിരിക്കുന്ന കാര്യങ്ങളുടെ സൂചനയാണെന്ന് മെസ്സി പ്രതീക്ഷിക്കുന്നു.ഈ സീസണിൽ മെസ്സിയുടെ വലിയ രണ്ടു ലക്ഷ്യങ്ങളാണ് അഞ്ചാമത്തെ യൂറോപ്യൻ കപ്പും കൂടാതെ ഖത്തർ ലോകകപ്പും.രണ്ടാമത്തേത് അദ്ദേഹത്തെ ഒഴിവാക്കുന്നതിൽ തുടരുന്ന ഒരു പ്രധാന ട്രോഫിയാണ്.35-ാം വയസ്സിൽ ലോകകപ്പ് ഉയർത്താനുള്ള മെസ്സിയുടെ അവസാന അവസരമായിരിക്കും.