❝ 💪🔥റാമോസ് 🔵🇦🇷 അര്ജന്റീനക്കാരൻ
ആയിരുന്നെങ്കിൽ മെസ്സിക്ക് 🏆😍 ലോകകപ്പ് നേടാമായിരുന്നു ❞

ലോകഫുട്ബോളിൽ പകരം വെക്കാനില്ലാത്ത താരമാണ് അർജന്റീനിയൻ ഇതിഹാസം ലയണൽ മെസ്സി. ഫുട്ബോളിൽ മറ്റാർക്കും എത്തിപ്പിടിക്കാനാവാത്ത നിരവധി നേട്ടങ്ങൾ സ്വന്തമാക്കിയിട്ടുണ്ടെങ്കിലും ലയണൽ മെസിയെ സംബന്ധിച്ച് ഏറ്റവും വലിയ നിരാശയാണ് ദേശീയ ടീമിനൊപ്പം കിരീടങ്ങളൊന്നും നേടാൻ കഴിഞ്ഞിട്ടില്ലെന്നത്. ബാഴ്സലോണക്കൊപ്പം ക്ലബ് തലത്തിൽ എല്ലാ നേട്ടങ്ങളും സ്വന്തമാക്കിയെങ്കിലും ദേശീയ ടീമിനൊപ്പം കപ്പിനും ചുണ്ടിനും ഇടയിൽ പല തവണ കിരീടം അകന്നു പോയി.

കോപ്പ അമേരിക്ക, ലോകകപ്പ് ടൂർണമെന്റുകളിൽ ഫൈനലിൽ കാലിടറി വീഴാനായിരുന്നു അര്ജന്റീനയുടെയും മെസ്സിയുടേം വിധി.ലയണൽ മെസ്സിയുടെ ഫുട്ബാൾ കരിയറിലെ ഏറ്റവും വലിയ നിരാശയിലൊന്ന് 2014 ലോകകപ്പിൽ ഫൈനലിൽ പരാജയപ്പെട്ടതാണ്.പക്ഷേ സ്പാനിഷ് താരമായ സെർജിയോ റാമോസ് അർജന്റീനക്ക് വേണ്ടിയാണ് കളിച്ചിരുന്നതെങ്കിൽ മെസി ഒരു ലോകകിരീടം നേടിയേനെ എന്ന് മുൻ അര്ജന്റീന താരം ഓസ്കാർ റഗ്ഗേരി അഭിപ്രായപ്പെട്ടു.


അർജന്റീനയ്ക്ക് വേണ്ടി 97 ക്യാപ്സ് നേടിയ മുൻ ബോക ജൂനിയേഴ്സ് ഡിഫെൻഡർ ലോകകപ്പും രണ്ടു കോപ്പ അമേരിക്കയും ഒരു കോൺഫെഡറേഷൻ കപ്പും അർജന്റീനക്ക് വേണ്ടി നേടിയിട്ടുള്ള താരമാണ്. റാമോസിനെപോലെ കഴിവുള്ള താരത്തിന്റെ അഭാവം അര്ജന്റീന ദേശീയ ടീമിൽ ഉണ്ടെന്നും അദ്ദേഹം പറഞ്ഞു.“അർജന്റീനയും മെസ്സിയും, റാമോസിനൊപ്പം ഒരു ലോകകപ്പ് എന്നാണ് അർത്ഥമാക്കുന്നത്, അർജന്റീനയ്ക്ക് പ്രതിരോധത്തിൽ റാമോസ് ഉണ്ടായിരുന്നെങ്കിൽ,മെസ്സിക്കൊപ്പം അദ്ദേഹം എങ്ങനെയായിരുന്നുവെന്നതിൽ സംശയമില്ല. അദ്ദേഹം ഒരു പ്രതിഭാസമാണ് അവർ ലോക ചാമ്പ്യന്മാരാകും റഗ്ഗേരി ഇഎസ്പിഎന്നിനോട് പറഞ്ഞു.

“എന്റെ ദേശീയ ടീമിൽ റാമോസിനെപ്പോലുള്ള ഒരു കളിക്കാരനെ ഉൾപ്പെടുത്താൻ ഞാൻ ആഗ്രഹിക്കുന്നു. ഇന്ന് റാമോസിനെപ്പോലുള്ള ഒരു കളിക്കാരൻ ഉണ്ടായിരുന്നെങ്കിൽ, ഞങ്ങൾ വേൾഡ് കപ്പ് വിജയിച്ചേനെ” അദ്ദേഹം കൂട്ടിച്ചേർത്തു.”ഞങ്ങൾക്ക് നല്ല സെൻട്രൽ ഡിഫെൻഡർമാർ ഉണ്ടായിരുന്നു, എന്നാൽ അവർ എക്കാലത്തെയും മികച്ചവർ ആയിരുന്നില്ല . റാമോസ് മികച്ചവനാണ്. അദ്ദേഹം അർജന്റീനക്കാരനായിരുന്നെങ്കിൽ നന്നായിരിക്കും. അദ്ദേഹം എന്നെക്കാൾ മികച്ചവനാണ്, . അവൻ എല്ലാവരേക്കാളും മുകളിലാണ് .” റഗ്ഗേരി കൂട്ടിച്ചേർത്തു.