‘മെസ്സി സ്റ്റാർട്ട് ചെയ്യും ,റൊണാൾഡോ പുറത്ത്’ : വെയ്ൻ റൂണിയുടെ ടീം തെരഞ്ഞെടുപ്പ് |Wayne Rooney

പോർച്ചുഗീസ് സൂപ്പർതാരം ക്രിസ്റ്റ്യാനോ റൊണാൾഡോയും ഇംഗ്ലീഷ് താരം വെയ്ൻ റൂണിയും മാഞ്ചസ്റ്റർ യുണൈറ്റഡിൽ ദീർഘ കാലം ഒരുമിച്ച് കളിക്കുകയും നിരവധി നേട്ടങ്ങൾ സ്വന്തമാക്കുകയും ചെയ്തവരാണ്. എന്നാൽ അടുത്തിടെയായി ഇവർ തമ്മിലുള്ള ബന്ധം അത്ര മികച്ചല്ല.പുതിയ അഭിമുഖത്തിൽ റൊണാൾഡോ റൂണിയെ കടുത്ത ഭാഷയിൽ വിമർശിക്കുകയും തന്റെ മുൻ മാഞ്ചസ്റ്റർ യുണൈറ്റഡ് സഹതാരത്തെ “ഫിനിഷ്ഡ്” (Finished) എന്ന് ലേബൽ ചെയ്യുകയും ചെയ്തു.

37 കാരനായ മെഗാസ്റ്റാറിനെ ക്ലബ്ബിലെ പെരുമാറ്റത്തെ റൂണി അടുത്തിടെ വിമർശിചിരുന്നു.എന്തുകൊണ്ടാണ് അദ്ദേഹം എന്നെ ഇത്ര മോശമായി വിമർശിക്കുന്നതെന്ന് എനിക്കറിയില്ല,അദ്ദേഹം തന്റെ കരിയർ അവസാനിപ്പിച്ചതിനാലാകാം, ഞാൻ ഇപ്പോഴും ഉയർന്ന തലത്തിൽ കളിക്കുന്നു. ഞാൻ അവനെക്കാൾ മികച്ചവനാണെന്ന് ഞാൻ പറയാൻ പോകുന്നില്ല. റൂണിയുടെ വിമർശനത്തിന് റൊണാൾഡോ നൽകിയ മറുപടിയായിരുന്നു ഇത്. എന്നാൽ ഇതിനു പിന്നാലെ റൊണാൾഡോയേക്കാൾ മികച്ച താരം ലയണൽ മെസ്സിയാണെന്ന് ഒരിക്കൽ കൂടി റൂണി ഉറപ്പിച്ച് പറയുകയും ചെയ്തിരുന്നു.

ഇപ്പോഴിതാ ഈ വിഷയത്തിൽ റൂണി ഒരിക്കൽ കൂടി അഭിപ്രായ പ്രകടനം നടത്തിയിട്ടുണ്ട്. അതായത് ഈ ഖത്തർ വേൾഡ് കപ്പിൽ നിന്നും മൂന്ന് ഓപ്ഷനുകൾ തിരഞ്ഞെടുക്കാനാണ് അദ്ദേഹത്തോട് ആവശ്യപ്പെട്ടത്.ഒരു താരത്തെ കളിപ്പിക്കുക,ഒരു താരത്തെ ബെഞ്ചിൽ ഇരുത്തുക, ഒരു താരത്തെ ഒഴിവാക്കുക എന്നിങ്ങനെയാണ് റൂണിയോട് തിരഞ്ഞെടുക്കാൻ ആവശ്യപ്പെട്ടത്. അതിനുള്ള അദ്ദേഹത്തിന്റെ മറുപടി ഇങ്ങനെയാണ്.”അതൊരു കടുപ്പമേറിയ കാര്യമാണ്… എനിക്ക് മെസ്സിയെ സ്റ്റാർട്ട് ചെയ്യണം, ഞാൻ കെയ്‌നെ ബെഞ്ച് ചെയ്ത് റൊണാൾഡോയെ പുറത്താക്കണം. റൊണാൾഡോ തന്റെ ക്ലബ്ബിനായി കളിക്കുന്നില്ല,” ജിയോ സിനിമയിൽ സംസാരിക്കവെ റൂണി പറഞ്ഞു.

മാഞ്ചസ്റ്റർ യുണൈറ്റഡ് ഫോർവേഡ് തന്റെ ക്ലബിനായി കളിക്കുന്നില്ലെന്നും അതിനാലാണ് റൊണാൾഡോയെ പുറത്താക്കിയതെന്നും റൂണി വിശദീകരിക്കുകയും ചെയ്തു.2022 ഫിഫ ലോകകപ്പിൽ പങ്കെടുക്കാൻ ഖത്തറിലേക്ക് പോയ പോർച്ചുഗൽ ടീമിന്റെ ഭാഗമാണ് റൊണാൾഡോ. റൊണാൾഡോയുടെ അവസാന ലോകകപ്പ് ആയിരിക്കും ഇത്.റൊണാൾഡോ തന്റെ കരിയറിൽ ഇതുവരെ അഞ്ച് ലോകകപ്പുകൾ കളിച്ചിട്ടുണ്ടെങ്കിലും അഭിമാനകരമായ ട്രോഫി ഒരിക്കലും നേടിയിട്ടില്ല. റൊണാൾഡോയുടെ പോർച്ചുഗലിന്റെ ആദ്യ ലോകകപ്പ് മത്സരം വ്യാഴാഴ്ച ഘാനയ്‌ക്കെതിരെയാണ്. ഘാന, ദക്ഷിണ കൊറിയ, ഉറുഗ്വായ് എന്നിവർക്കൊപ്പം ഗ്രൂപ്പ് എച്ചിലാണ് പോർച്ചുഗൽ ടീം.

Rate this post