” ലയണൽ മെസ്സി ടീമിൽ ഒറ്റപ്പെട്ടു ; പിഎസ്ജി എംബാപ്പയുടെത് “

അർജന്റീന സൂപ്പർ താരം ലയണൽ മെസ്സിയെ സംബന്ധിച്ചിടത്തോളം താരത്തിന്റെ പിഎസ് ജി യിലെ ആദ്യ നാളുകൾ അത്ര മികച്ചതായിരുന്നില്ല. സൂപ്പർ താരങ്ങളുടെ ഒരു കൂട്ടം ടീമിലുണ്ടെങ്കിലും അതിനൊത്ത പ്രകടനം ഒരിക്കലും അവരുടെ ഭാഗത്തു നിന്നും ഉണ്ടായിട്ടില്ല. മെസ്സിയുടെ കാര്യവും വ്യത്യസ്തമല്ല ചാമ്പ്യൻസ് ലീഗിൽ ഗോളുകൾ നേടിയെങ്കിലും ലീഗിൽ നാല് മത്സരണങ്ങളിൽ താരത്തിന് ഒന്ന് പോലും ഇതുവരെ നടനായിട്ടില്ല.ലയണൽ മെസ്സിയുടെ മുൻ ബാഴ്സലോണ സഹതാരം തിയറി ഹെൻ‌റി അഭിപ്രായത്തിൽ മെസ്സിയിൽ നിന്നും പാരീസ് സെന്റ് ജെർമെയ്‌ൻ കൂടുതൽ നേട്ടമുണ്ടാക്കുമെന്ന് കരുതുന്നു എന്ന് പറഞ്ഞു.

മെസി പിഎസ്‌ജിയിൽ ഒറ്റപ്പെട്ടു പോയെന്നും കൂടുതൽ മികച്ച പ്രകടനം നടത്താൻ താരത്തിന്റെ പൊസിഷനിൽ മാറ്റം വരുത്തണമെന്നും ഹെൻറി പറഞ്ഞു.ഈ സീസണിൽ ഇതുവരെ നാല് ആഭ്യന്തര മത്സരങ്ങളിൽ ഗോളൊന്നും നേടിയിട്ടില്ലാത്ത അർജന്റീനൻ ഇപ്പോഴും ലിഗ് 1 മായി ഇതുവരെ പൊരുത്തപ്പെട്ടിട്ടില്ല.പിഎസ് ജി ടീം ഇപ്പോൾ കയ്ലിയൻ എംബാപ്പെയുടേതാണെന്നും ലയണൽ മെസ്സി പിഎസ് ജി ടീമിൽ ഒറ്റപ്പെട്ടു പോയെന്നും കൂടാതെ ലയണൽമെസ്സിക്ക് അധികം പന്തുകൾ ലഭിക്കുന്നില്ല എന്നും മുൻ ഫ്രഞ്ച് താരം പറഞ്ഞു.

” മെസ്സി ഒറ്റപ്പെട്ടിരിക്കുന്നു, വളരെക്കുറച്ചു മാത്രമേ പന്ത് ലഭിക്കുന്നുള്ളൂ,” ഹെൻറി RMC സ്പോർട്ടിനോട് പറഞ്ഞു. “അവൻ ദുഃഖിതനാണെന്ന് ഞാൻ പറയില്ല, പക്ഷേ അവൻ ഒറ്റപ്പെട്ടവനാണ്, മെസി മധ്യത്തിലൂടെ കളിക്കുന്നതിനാണ് ഞാൻ താൽപര്യപ്പെടുന്നത്”.“മെസ്സി വലതുവശത്ത് കളിക്കുന്നതിൽ എനിക്ക് പ്രശ്‌നമുണ്ട്. മധ്യഭാഗത്ത്, അയാൾക്ക് ടെമ്പോ സജ്ജമാക്കാൻ കഴിയും. എംബാപ്പെയെയും നെയ്‌മറെയും മെസ്സിയെയും ഒരുമിച്ച് ഒത്തൊരുമയോടെ ഐക്യത്തോടെ കളിപ്പിക്കാൻ എന്തെങ്കിലും കണ്ടെത്തേണ്ടതുണ്ട്.”- ഹെൻറി കൂട്ടിച്ചേർത്തു.”വലതു വശത്ത് അദ്ദേഹത്തിന് കൂടുതലെന്തെങ്കിലും ചെയ്യാൻ കഴിയുമെന്ന് എനിക്കു തോന്നുന്നില്ല. ടീമിന്റെ തന്ത്രപരമായ കാഴ്ചപ്പാടിൽ നിന്ന് എനിക്ക് കൃത്യമായ വിശദാംശങ്ങൾ ഇല്ല,” ഹെൻറി തുടർന്നു.

മെസ്സി മുൻനിരയിൽ കളിക്കുമ്പോൾ കൂടുതൽ പന്തുകൾ ലഭിക്കാതിരുന്നാൽ മെസിക്ക് കളിയിൽ കൂടുതൽ സ്വാധീനം ഉണ്ടാക്കാൻ സാധിക്കുന്നില്ല.മെസ്സി അധികം സംസാരിക്കില്ല, പന്ത് ഉപയോഗിച്ചാണ് സംസാരിക്കുന്നത്, ഹെൻറി പറഞ്ഞു. “ഇപ്പോൾ, ഇത് കൈലിയന്റെ ടീമാണ്. കൈലിയൻ ആണ് അതിനെ ഏറ്റവും കൂടുതൽ തിളങ്ങുന്നത് . പന്ത് അവനിലേക്ക് കൂടുതൽ പോകുന്നു. ഒരു സമയത്ത് ഒരു ഓർക്കസ്ട്ര നിയന്ത്രിക്കാൻ ഒരു കണ്ടക്ടർ മാത്രമേ ഉണ്ടാവാൻ പാടുകയുള്ളൂ, അതല്ലെങ്കിൽ നിങ്ങൾക്ക് താളം കണ്ടെത്താൻ കഴിയില്ല. പക്ഷെ ഈ ടീമിൽ ഒരുപാട് ഒരു കണ്ടക്ടർന്മാരുണ്ട്.” ഹെൻറി കൂട്ടിച്ചേർത്തു.