❝സൂപ്പർ പിഎസ്ജി 2.0❞ : ബാഴ്സലോണയിലേക്കുള്ള തിരിച്ചുവരവിനെക്കുറിച്ചോ ലോകകപ്പിനെകുറിച്ചോ അല്ല മെസ്സി ചിന്തിക്കുന്നത്..|Lionel Messi

ലയണൽ മെസ്സി തന്റെ രണ്ടാം സീസൺ പാരീസ് സെന്റ് ജെർമെയ്‌നുമായി ആരംഭിക്കുകയാണ്. ഇന്ന് ഇസ്രായേലിൽ നാന്റസിനെതിരായ ട്രോഫി ഡെസ് ചാമ്പ്യൻസ് മത്സരത്തോടെ സൂപ്പർ PSG 2.0 പ്രോജക്റ്റ് തുടങ്ങുകയാണ്.

ടെൽ അവീവിൽ നടക്കുന്ന ഫൈനൽ മത്സരത്തിൽ പിഎസ്ജി കൈലിയൻ എംബാപ്പെ ഇല്ലാതെയാണ് ഇറങ്ങുന്നത്, കാരണം ഫ്രഞ്ച് താരത്തിന്റെ മുൻ സീസണിൽ നിന്നുള്ള സസ്‌പെൻഷൻ തുടരുകയാണ്.എന്നാൽ സൂപ്പർ താരം ലയണൽ മെസ്സി ഇന്നത്തെ മത്സരത്തി കളിക്കും. പുതിയ സീസണിനെ അഭിമുകീകരിക്കുമ്പോൾ മെസ്സി കൂടുതൽ നിശ്ചയദാർഢ്യത്തോടെയും ശ്രദ്ധാലുവുമായാണ് കാണപ്പെടുന്നത്.

ഈ ക്ലബ് സീസൺ നന്നായി നടക്കണമെന്നും നവംബറിൽ നടക്കുന്ന ലോകകപ്പിൽ ഏറ്റവും മികച്ച പ്രകടനം നടത്തുന്നതിനെക്കുറിച്ചോ അല്ലെങ്കിൽ 2023-ൽ ബാഴ്‌സലോണയിലേക്ക് തിരികെ പോകുന്നതിനെക്കുറിച്ചുള്ള ചിന്തകളിൽ നിന്നും മെസ്സി വളരെ അകലെയാണ്. 35 കാരൻ നിലവിൽ അതിനെക്കുറിച്ച് ആശങ്കപ്പെടുന്നില്ല. ക്രിസ്റ്റോഫ് ഗാൽറ്റിയർ പുതിയ പരിശീലകനും ലൂയിസ് കാമ്പോസ് കായിക ഉപദേഷ്ടാവുമായി എത്തിയ സൂപ്പർ പിഎസ്ജി 2.0 ന്റെ മൈതാനത്തെ നേതാവാണ് ലയണൽ മെസ്സി. ഇന്ന് നടക്കുന്ന മത്സരത്തിൽ സൂപ്പർ താരം എംബാപ്പെയുടെ അഭാവത്തിൽ മെസ്സി തന്നെയായിരിക്കും ഫ്രഞ്ച് ക്ലബ്ബിന്റെ മുന്നേറ്റം നയിക്കുക.

ടീമിന്റെ പുതിയ ഫോർമേഷനിൽ (3-4-1-2) മെസ്സി 10-ാം നമ്പർ പൊസിഷനിലും നെയ്‌മറും പാബ്ലോ സരബിയയും പാർശ്വങ്ങളിൽ കളിക്കുകയും.അർജന്റീന താരം ടീമിന്റെ പ്ലേമേക്കർ ആകുകയും ആക്രമണത്തെ നയിക്കുകയും ചെയ്യും.ഫോമിൽ തിരിച്ചെത്തിയ സെർജിയോ റാമോസ് ഈ സീസണിൽ ബാക്ക് ലൈനിൽ സ്ഥിര സാന്നിധ്യമാവും എന്നാണ് പ്രതീക്ഷിക്കുന്നത്.2022/23 വിജയകരമാക്കാൻ ദൃഢനിശ്ചയം ചെയ്യുന്നത് മെസ്സി മാത്രമല്ല നെയ്മറും ഉറച്ച തീരുമാനമെടുത്തതായി തോന്നുന്നു.

“ഒരു സെഷൻ പോലും നഷ്‌ടപ്പെടാത്ത സന്തുഷ്ടനും വളരെ പ്രൊഫഷണലായതുമായ ഒരു കളിക്കാരനെ ഞാൻ കാണുന്നു ഒപ്പം സഹകരിക്കാനും കേൾക്കാനുമുള്ള മനോഭാവമുള്ളവനാണ് . അവൻ കഠിനാധ്വാനം ചെയ്യുന്നു, അവൻ ഒരു ലോകോത്തര കളിക്കാരനാണ്.” ബ്രസീലിയനെ കുറിച്ച് ഗാൽറ്റിയർ പറഞ്ഞു. പുതിയ പരിശീലകന് കീഴിൽ ഒരു കിരീടത്തോടെ തുടങ്ങാനുള്ള ശ്രമത്തിലാണ് മെസ്സിയും സംഘവും.സൂപ്പർ PSG 2.0 നു ഈ സീസണിൽ യൂറോപ്പ് കീഴടക്കുന്നത് കാണാൻ നമുക്ക് കാത്തിരിക്കാം .