“വെനസ്വേലയെ നേരിടാനുള്ള അർജന്റീന ടീമിൽ ലയണൽ മെസ്സിയെയും ഉൾപ്പെടുത്തുമെന്ന് റിപ്പോർട്ട്”|Argentina

വെള്ളിയാഴ്ച നടക്കുന്ന ഫിഫ ലോകകപ്പ് 2022 യോഗ്യതാ മത്സരത്തിൽ വെനസ്വേലയെ നേരിടാനുള്ള അർജന്റീന ടീമിൽ ലയണൽ മെസ്സിയെയും ഉൾപ്പെടുത്തുമെന്ന് റിപ്പോർട്ട്. മെസ്സി അർജന്റീനയ്‌ക്കൊപ്പം പരിശീലനത്തിന് തിരിച്ചെത്തുകയും ചെയ്തു.ഈ വർഷമാദ്യം ചിലിക്കും കൊളംബിയക്കുമെതിരായ മത്സരങ്ങൾ മെസ്സിക്ക് നഷ്ടമായിരുന്നു.കഴിഞ്ഞ വർഷം നവംബറിന് ശേഷം അർജന്റീന ജേഴ്സിയിൽ മെസ്സിയെ ആരാധകർക്ക് കാണാൻ സാധിക്കും.

കഴിഞ്ഞ ആഴ്ച എഎസ് മൊണാക്കോയുമായുള്ള പിഎസ്ജിയുടെ അവസാന ലീഗ് മത്സരത്തിൽ മെസ്സി കളിച്ചിരുന്നില്ല. എന്നാൽ പൂർണമായി ഫിറ്റ്നസ് വീണ്ടെടുത്ത മെസ്സി ചൊവ്വാഴ്ച തന്റെ ദേശീയ ടീമിനൊപ്പം നന്നായി പരിശീലനം നടത്തുകയും ചെയ്തു.അതേസമയം ആൽബിസെലെസ്റ്റെ 2022 ഫിഫ ലോകകപ്പിന് ഇതിനകം യോഗ്യത നേടിയിട്ടുണ്ട്, അതിനാൽ അവരുടെ ക്യാപ്റ്റന്റെ സേവനം തുടക്കം മുതൽ ആവശ്യമായി വന്നേക്കില്ല.

CONMEBOL സോണിൽ ബ്രസീലിന് പുറമെ നടന്നുകൊണ്ടിരിക്കുന്ന യോഗ്യതാ മത്സരങ്ങളിൽ ഇതുവരെ ഒരു മത്സരം പോലും തോൽക്കാത്ത ഏക ടീമാണ് അർജന്റീന. 15 കളികളിൽ നിന്ന് പത്ത് വിജയങ്ങളും അഞ്ച് സമനിലകളുമുള്ള കോപ്പ അമേരിക്ക ചാമ്പ്യൻമാർ പോയിന്റ് പട്ടികയിൽ കാനറികൾക്ക് നാല് പോയിന്റ് മാത്രം പിന്നിലാണ്.ഇതുവരെയുള്ള അർജന്റീനയുടെ കുതിപ്പിൽ ലയണൽ മെസ്സിക്ക് വലിയ പങ്കുണ്ട്. കഴിഞ്ഞ വർഷം ബൊളീവിയയ്‌ക്കെതിരായ 3-0 വിജയത്തിൽ അതിശയിപ്പിക്കുന്ന ഹാട്രിക്ക് ഉൾപ്പെടെ 13 മത്സരങ്ങളിൽ നിന്ന് ആറ് ഗോളുകൾ അദ്ദേഹം നേടിയിട്ടുണ്ട്. ഇതുവരെ നടന്നുകൊണ്ടിരിക്കുന്ന CONMEBOL ലോകകപ്പ് യോഗ്യതാ മത്സരങ്ങളിൽ സഹതാരം ലൗട്ടാരോ മാർട്ടിനെസ് ഉൾപ്പെടെ നാല് കളിക്കാർ മാത്രമാണ് അദ്ദേഹത്തേക്കാൾ കൂടുതൽ സ്കോർ ചെയ്തത്.വെനസ്വേലയ്‌ക്കെതിരെ, പത്ത് മത്സരങ്ങളിൽ നിന്ന് നാല് ഗോളുകൾ നേടിയ നാളെയും സ്കോർ ചെയ്യും എന്നാണ് പ്രതീക്ഷിക്കുന്നത്.

34 വയസ്സുള്ള ലയണൽ മെസ്സി ഈ വർഷം അർജന്റീനയ്‌ക്കൊപ്പം തന്റെ അവസാന ലോകകപ്പാവും കളിക്കുക. തനറെ മഹത്തായ കരിയറിന് വലിയൊരു അടയാളപ്പെടുത്താൽ നടത്താൻ മെസ്സിക്ക് ഒരു വേൾഡ് കപ്പ് കൂടിയേ തീരു. 2014 ൽ ഫൈനലിൽ എത്തിയെങ്കിലും ജര്മനിയോട് പരാജയപെടാനായിരുന്നു അർജന്റീനയുടെ വിധി. 2018 ൽ ഫ്രാൻസിനോട് അവസാന പതിനാറിൽ തോറ്റ് പുറത്താവുകയും ചെയ്തു. ഖത്തറിൽ മെസ്സിയുടെ ക്യാപ്റ്റൻസിയിൽ അർജന്റീന കിരീടമുയർത്തുന്നത് കാണാൻ കാത്തിരിക്കുകയാണ് ആരാധകർ.