❝ഇനി സമ്മർദ്ദം ചെലുത്തില്ല, 🔵🔴മെസ്സിക്ക് സ്പാനിഷ് ലീഗിൽ⚽🏆നിന്നും പോവാം… ഞങ്ങൾ തയ്യാറായി കഴിഞ്ഞു❞ ലാ ലീഗ‌ 👔പ്രസിഡണ്ട്

സ്പാനിഷ് സൂപ്പർ ക്ലബ് ബാഴ്സലോണയിൽ നിന്ന് ലയണൽ മെസി പുറത്തുപോയാൽ അത് ലാ ലി​ഗയുടെ ന്നെ സാമ്പത്തിക സ്ഥിതിയെ ബാധിക്കുമെന്ന് ലാ ലീഗ പ്രസിഡന്റ് ജെവിയർ ടെബസ്. എന്നാൽ ഈ സാഹചര്യം മുന്നിൽ കണ്ട് തങ്ങൾ തയ്യാറെടുപ്പ് നടത്തുണ്ടെന്നും അദ്ദേഹം പറഞ്ഞു.കോവിഡ് -19 പാൻഡെമിക് ഇതിനകം തന്നെ ലീഗിന്റെ അടിത്തറയെ തകർത്തു , ബാർസിലോണ 1.2 ബില്യൺ ഡോളർ കടത്തിലാണ് .ലാ ലീഗയിലെ എല്ലാ ടീമുകളും സാമ്പത്തിക പ്രതിസന്ധിയിലാണ്.

ഈ സീസണവസാനം ബാഴ്സയുമയി കരാർ പൂർത്തിയാക്കുന്ന മെസി ക്ലബ് വിടുമെന്ന് സൂചനകളുണ്ട്. എന്നാൽ ഇക്കാര്യത്തിൽ വ്യക്തത വന്നിട്ടില്ല. മെസി ക്ലബ് വിടുകയാണെങ്കിൽ അത് സ്പാനിഷ് ലീ​ഗിന് തന്നെ കനത്ത തിരിച്ചടിയാകും. കോവിഡിനെത്തുടർന്ന് ഇപ്പോൾ തന്നെ സാമ്പത്തിക പ്രതിസന്ധി നേരിടുകയാണ് ലാ ലി​ഗ. ഇതിനൊപ്പം മെസി ക്ലബ് വിട്ട് പുറത്തേക്ക് പോയാൽ അത് ലീ​ഗിന്റെ സാമ്പത്തിക പ്രതിസന്ധി രൂക്ഷമാക്കും. എന്നാൽ ഇത് നേരിടാൻ തയ്യാറെടുത്തെന്നാണ് ടെബസ് ഒരു ഈജിപ്ഷ്യൻ ചാനലിനോട് പറഞ്ഞത്.

കരാർ അവസാനിക്കുന്നുവെന്ന കാരണത്താൽ മാത്രം മെസി ബാഴ്സ വിടുമെന്ന് ഞാൻ കരുതുന്നില്ല, എന്നാൽ ഞാൻ മുമ്പ് പറഞ്ഞിട്ടുണ്ട്, ക്രിസ്റ്റ്യാനോ റൊണാൾഡോ റയൽ വിട്ടപ്പോൾ അത് ഞങ്ങളെ സാമ്പത്തികമായി വളരെയേറെ ബാധിച്ചിരുന്നു, എന്നാൽ‍ ഇപ്പോൾ മെസി ക്ലബ് വിടുകയാണെങ്കിൽ അതുണ്ടാക്കുന്ന സാമ്പത്തിക പ്രതിസന്ധി പരമാവധി കുറയ്ക്കാൻ കഴിയും, കാരണം ഞങ്ങൾ തയ്യാറെടുത്തുകഴിഞ്ഞു, ടെബസ് പറഞ്ഞു. മെസ്സിയുടെ അഭാവം എൽ ക്ലാസിക്കോയെയും സാരമായി ബാധിക്കില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

എന്നാൽ പുതുതായി സ്ഥാനമേറ്റ ബാഴ്സലോണയുടെ പ്രസിഡണ്ട് ജോവാൻ ലാപോർട്ട മെസ്സിയെ എന്ത് വില കൊടുത്തും മെസ്സിയെ നിലനിർത്തും എന്ന് പ്രഖ്യാപിച്ചിരിക്കുകയാണ്. തന്റെ മുന്നോട്ടുളള പദ്ധതികളിൽ മെസ്സിക്ക് വലിയ സ്ഥാനമാണെന്നും ലപോർട്ട പറഞ്ഞിരുന്നു. ഈ സീസൺ അവസാനത്തോടെ ബാഴ്സയുമായി കരാർ അവസാനിക്കുന്ന മെസ്സിയെ സ്വന്തമാക്കാൻ മാഞ്ചസ്റ്റർ സിറ്റിയും പിഎസ്ജി യും താല്പര്യം പ്രകടിപ്പിച്ചിരുന്നു .തെരെഞ്ഞെടുപ്പ് വിജയത്തിന് ശേഷം മെസ്സി ലപ്പോർട്ടയെ അഭിനന്ദിക്കുകയും ചെയ്തിരുന്നു