ലയണൽ മെസ്സി ഉണ്ടായിരുന്നെങ്കിൽ ബാഴ്സയിൽ ഇങ്ങനെയൊന്നും നടക്കില്ല

ലോകത്തിൽ ഏറ്റവും കൂടുതൽ ആരാധകരുള്ള ക്ലബ്ബുകളിലൊന്നാണ് ബാഴ്സലോണ. 2000 മാണ്ടിന് ശേഷം യൂറോപ്യൻ ഫുട്ബോളിൽ ഏറ്റവും കൂടുതൽ നേട്ടമുണ്ടാക്കിയതും ഈ സ്പാനിഷ് വമ്പന്മാരാണ്. എന്നാൽ ബാഴ്‌സയെ രണ്ടു കാലഘട്ടത്തിൽ അടയാളപ്പെടുത്തേണ്ട ആവശ്യകത വന്നിരിക്കുകയാണ്. അര്ജന്റീന സൂപ്പർ താരം ലയണൽ മെസ്സി ബാഴ്സയിൽ ഉള്ളപ്പോഴും 2021 നു ശേഷം ടീമിൽ ഇല്ലാതിരിക്കുമ്പോഴും.

മെസ്സിയുടെ അഭാവം ബാഴ്‌സയെ ചെറുതായൊന്നുമല്ല ബാധിച്ചിരിക്കുന്നത്. കഴിഞ്ഞ 2 ദശകത്തിനിടെയുള്ള ഏറ്റവും മോശം ഫോമിലോടോടെയാണ് ക്ലബ് കടന്നു പോയി കൊണ്ടിരിക്കുന്നത്. ടീമെന്ന നിലയിലുള്ള കെട്ടുറപ്പ് നഷ്ടപ്പെട്ടതും പരിശീലകൻ എന്ന നിലയിൽ കൂമാന് ടീമിനെ മുന്നോട്ട് കൊണ്ട് പോകുവാൻ സാധിക്കാത്തതും വലിയ രീതിയിൽ ബാധിച്ചു. ഈ സീസണിൽ വെറും എട്ട് മത്സരങ്ങൾ കഴിഞ്ഞതിനു ശേഷം ബാഴ്സലോണയുടെ എല്ലാ ദൗര്ബല്യങ്ങലും പുറത്തു വന്നിരിക്കുകയാണ്. ചാമ്പ്യൻസ് ലീഗിൽ ആദ്യ രണ്ടു രണ്ടു മത്സരങ്ങളും ദയനീയ പരാജയപ്പെട്ട ബാഴ്സ അവസാന പതിനാറിൽ എത്തുമോ എന്നത് പോലും സംശയമായി വന്നിരിക്കുകയാണ്. ലാലിഗ സാന്റാൻഡറിലും സ്ഥിതിക്ക് മാറ്റമില്ല തുടർച്ചയായ സമനിലകൾക്ക് ശേഷം വിലയത്തിലെത്തിയ അവർ പോയിന്റ് പട്ടികയിൽ ഒന്നാമതുള്ള റയൽ മാഡ്രിഡിനൊപ്പമെത്താൻ പാടുപെടുകയാണ്.

ബാഴ്സയിൽ പരിശീലകൻ റൊണാൾഡ്‌ കൂമാന്റെ ദിവസങ്ങൾ എണ്ണപ്പെട്ടിരിക്കുമാകയാണ്. ക്ലബ് പ്രസിഡന്റ് ജൊവാൻ ലപോർട്ട ഡച്ച് മാന്റെ പകരക്കാരനെ തേടി നടക്കുകയാണ്.ലയണൽ മെസ്സിയെ ക്ലബ് വിടാൻ അനുവദിച്ചത് തന്നെയാണ് ബാഴ്സലോണ ചെയ്ത ഏറ്റവും വലിയ തെറ്റ്. സാമ്പത്തികമായി ധാരാളം പ്രശ്നങ്ങൾ മൂലമാണ് മെസ്സിയെ ഒഴിവാക്കിയതെങ്കിലും താരത്തിന്റെ അഭാവം ബാഴ്‌സയെ അനാഥമാക്കിയിരിക്കുകയാണ്. എന്നാൽ പിഎസ്ജി യിൽ എത്തിയ മെസ്സിയുടെ തുടക്കം മന്ദഗതിയിൽ ആയിരുന്നെകിലും ചാമ്പ്യൻസ് ലീഗിൽ സിറ്റിക്കെതിരെ നേടിയ ഗോളോടെ തിരിച്ചു വന്നിരിക്കുകയാണ്.

ബാഴ്സയിൽ മെസ്സി ചെയ്യുന്നത് പലപ്പോഴും വിലമതിക്കാതിരുന്നതാണ് ക്ലബ്ബിന്റെ ഭാഗത്തു നിന്നുണ്ടായ പ്രശ്‍നം. മെസ്സി എത്ര ചിലവേറിയ താരമാണെങ്കിലും അദ്ദേഹത്തിന്റെ സാനിധ്യം പുതിയ സ്പോൺസർമാരെ ആകർഷിക്കുകയും ക്ലബിന് കൂടുതൽ ഗുണം നൽകുകയും ചെയ്തിരുന്നു. മെസ്സിയുടെ വിടവാങ്ങൽ ബാഴ്സലോണയുമായി സഹകരിക്കാനുള്ള ആശയം ഉണ്ടായിരുന്ന നിരവധി കമ്പനികൾ അവരുടെ പദ്ധതികൾ ഉപേക്ഷിക്കാൻ കാരണമായി. അത് ബാഴ്‌സലോണയെ സാമ്പത്തികമായി ബാധിക്കുകയും ചെയ്തു. പാരിസിൽ മെസ്സിയ്ട്ട് വരവ് അവർക്ക് വലിയ സാമ്പത്തിക നേട്ടമാണ് നേടികൊടുക്കുന്നത്. എന്നാൽ ബാഴ്‌സയെ മെസ്സിയുടെ ട്രാൻസ്ഫർ എല്ലാ തരത്തിലും പിന്നോട്ട് നയിച്ച് കൊണ്ടിരിക്കുകയാണ്.

Rate this post