❝ലയണൽ മെസ്സി പിഎസ്ജിയിൽ എത്തുന്നതോടെ എംബപ്പേ ക്ലബ് വിടുമോ ?❞

ബാഴ്‌സലോണയിൽ നിന്നും ലയണൽ മെസ്സി വിടവാങ്ങുമെന്ന പ്രഖ്യാപനം പുറത്തു വന്നതോടെ ട്രാൻസ്ഫർ വിപണിയെ ആവേശഭരിതരാക്കി. കോവിഡ് പാൻഡെമിക് മൂലം ചരിത്രത്തിലെ ഏറ്റവും വലിയ തിരിച്ചടികൾക്കിടയിലും യൂറോപ്യൻ വമ്പൻ ക്ലബ്ബുകൾ മെസ്സിക്ക് വേണ്ടി രംഗത്തിറങ്ങി. എന്നാൽ 2020 ഓഗസ്റ്റിൽ ക്യാമ്പ് നൗ വിടാൻ ആഗ്രഹിക്കുന്നതായി മെസ്സി അറിയിച്ചതു മുതൽ ശ്രമം നടത്തി വന്നിരുന്ന പിഎസ്ജി തന്നെയായിരുന്നു മെസ്സിയെ സ്വന്തമാക്കാൻ മുന്നിൽ നിന്നിരുന്നത്.ലോകത്തിലെ ഏറ്റവും മികച്ച കളിക്കാരെ സൈൻ തലപര്യപെട്ടിരുന്ന പിഎസ്ജി ആ പതിവ് തെറ്റിച്ചില്ല.

മെസ്സിയും പ്രമുഖ എസ് ജിയും തമ്മിലുള്ള ചർച്ചകൾ അന്തിമഘട്ടത്തിലാണെന്ന് വാർത്തകൾ വരുന്നു. മെസ്സിക്കായി 2023വരെയുള്ള പ്രാഥമിക കരാർ പി എസ് ജി വാഗ്ദാനം ചെയ്തു കഴിഞ്ഞു. മെസ്സിയുടെ പിതാവായ ജോർഗെ മെസ്സിയാണ് ചർച്ചകൾ നയിക്കുന്നത്. ഉടൻ ഈ കരാർ മെസ്സി അംഗീകരിക്കും എന്ന റിപ്പോർട്ടുകൾ പുറത്തു വന്നു. അതിനിടയിൽ മെസ്സിയുടെ വരവ് ഫ്രഞ്ച് സൂപ്പർ താരം എംബപ്പേ ക്ലബ് വിടാനുള്ള സാധ്യതയെകുറിച്ചുള്ള ചോദ്യങ്ങൾ ഉയർന്നിരുന്നു.നെയ്മറിന് ശേഷം ഏറ്റവും ചെലവേറിയ രണ്ടാമത്തെ സൈനിംഗായി പിഎസ്ജി സ്വന്തമാക്കിയ എംബാപ്പയെ വിട്ടുകൊടുക്കാൻ പാരീസ് ക്ലബ് തയ്യാറല്ല എന്നാണ് പരിശീലകൻ പച്ചേട്ടീനോ അഭിപ്രായപ്പെട്ടത്.

ലയണൽ മെസ്സിയുടെ ഒപ്പിടൽ കൈലിയൻ എംബാപ്പെയെ പിഎസ്ജിയിൽ നിന്ന് പുറത്താക്കുമെന്ന് നിരവധി ഊഹാപോഹങ്ങൾ പരന്നിരുന്നു. മെസ്സി വന്നാലും എംബപ്പേ ക്ലബ് വിടില്ല എന്ന ഉറച്ച വിശ്വാസത്തിലാണ് പിഎസ്ജി പരിശീലകൻ. ഫ്രഞ്ച് സൂപ്പർ താരം പിഎസ്ജി യുമായി കരാർ പുതുക്കില്ലെന്ന് പരിശീലകനെ അറിയിച്ചിരുന്നു. റയൽ മാഡ്രിഡിലേക്ക് പോകാനുള്ള തലപര്യം പല തവണ എംബപ്പേ പുറത്തു പറയുകയും ചെയ്തിട്ടുണ്ട്. 2022 വരെയാണ് മ്പപ്പെക്ക് പിഎസ്ജി യിൽ കരാറുള്ളത്. അത് കൊണ്ട് തന്നെ താരവുമായി കരാർ പുതുക്കാൻ തന്നെയാണ് പാരീസ് ക്ലബ് ശ്രമം നടത്തുന്നത്.

കരാർ പുതുക്കിയില്ലെങ്കിലും അടുത്ത സീസണിൽ മെസ്സിയെ പോലെ എംബപ്പേയും സൗജന്യ ട്രാൻസ്ഫെറിൽ ക്ലബ് വിടും. ഇത് പാരീസ് ക്ലബിന് വലിയ നഷ്ടം തന്നെയായിരുക്കും. മുന്നേറ്റ നിരയിൽ നെയ്മർ -മെസ്സി -എംബപ്പേ കൂട്ടുകെട്ടിലൂടെ ചാമ്പ്യൻസ് ലീഗ് കിരീടം നേടാം എന്ന ഉറച്ച വിശ്വാസത്തിലാണ് പിഎസ്ജി.മെസിയുടെ വരവോടു കൂടി യൂറോപ്പിൽ എതിരാളികളില്ലാതെ മുന്നേറാൻ അവർക്കാവും.