❝ലയണൽ മെസ്സിക്ക് ബാഴ്സലോണ ജേഴ്സിയിൽ തകർക്കാനാവാതെ പോയ റെക്കോർഡുകൾ❞

അര്ജന്റീന സൂപ്പർ താരം ലയണൽ മെസ്സി ബാഴ്സലോണ വിട്ടതോടെ ക്ലബ്ബിന്റെ ചരിത്രത്തിലെ ഏറ്റവും മഹത്തായ അധ്യായങ്ങളിലൊന്ന് അവസാനിച്ചിരിക്കുകയാണ്.2000-ൽ കൗമാരപ്രായത്തിൽ ആരംഭിച്ച ഒരു യാത്ര 2021-ൽ 34 ആം വയസ്സിൽ അവസാനിച്ചിരിക്കുകയാണ്. ഫ്രഞ്ച് ലിഗ് 1 ഭീമന്മാരായ പാരീസ് സെന്റ്-ജർമൈനിൽ ചേർന്ന മെസ്സിയുടെ ബാഴ്സയിൽ നിന്നുള്ള വേർപാട് വിശ്വസിക്കാനാവാതെ ഇരിക്കിക്കുകയാണ് ബാഴ്സ ആരാധകർ.കറ്റാലൻ ക്ലബ്ബിന്റെ ചരിത്രത്തിൽ ഏറ്റവും കൂടുതൽ അലങ്കരിച്ച ഫുട്ബോളാണ് മെസ്സി. ബാഴ്സയ്ക്കൊപ്പം 35 കിരീടങ്ങൾ നേടിയ മെസ്സി 778 മത്സരങ്ങളുമായി ക്ലബ്ബിന്റെ എക്കാലത്തേയും ഏറ്റവും കൂടുതൽ ക്യാപ് ചെയ്ത കളിക്കാരൻ കൂടിയാണ് .കഴിഞ്ഞ 17 വർഷത്തിനിടെ ബാഴ്സലോണ ജേഴ്സിയിൽ നിരവധി റെക്കോർഡുകൾ എഴുതി ചേർത്ത മെസ്സിക്ക് പക്ഷേ ചില റെക്കോർഡുകൾ തകർക്കാൻ സാധിച്ചില്ല.ഇനി ഒരിക്കലും അത് നേടാൻ സാധ്യതയില്ല.എഫ്സി ബാഴ്സലോണയിൽ മെസിക്ക് നേടാൻ കഴിയാത്ത റെക്കോർഡ് ഏതാണെന്നു നോക്കാം.

ഒരൊറ്റ ക്ലബ്ബിനായി ഏറ്റവും കൂടുതൽ ട്രോഫികൾ- ലയണൽ മെസ്സി ഒരു ബാഴ്സലോണ കളിക്കാരനെന്ന നിലയിൽ 35 ട്രോഫികൾ നേടിയിട്ടുണ്ട്. ഒരു ക്ലബിനൊപ്പം ഏറ്റവും കൂടുതൽ കിരീടങ്ങൾ നേടിയത് റെഡ് ഡെവിൾസിനൊപ്പം 36 ട്രോഫികൾ നേടിയ മാഞ്ചസ്റ്റർ യുണൈറ്റഡ് ഇതിഹാസ താരം റയാൻ ഗിഗ്‌സാണ്.

ഏറ്റവും കൂടുതൽ ലാലിഗ കിരീടങ്ങൾ –ബാഴ്സലോണയുമൊത്തുള്ള 17 വർഷത്തെ കരിയറിൽ ലയണൽ മെസ്സി 10 ലാ ലിഗ കിരീടങ്ങൾ നേടി. മുൻ റയൽ മാഡ്രിഡ് താരം പിരിയുടെ കൂടെ ലീഗിന്റെ ചരിത്രത്തിലെ ഏറ്റവും വിജയകരമായ രണ്ടാമത്തെ കളിക്കാരനാണ് മെസ്സി.മറ്റൊരു റയൽ മാഡ്രിഡ് ഇതിഹാസം പാക്കോ ജെന്റോ ലാലിഗയുടെ ചരിത്രത്തിലെ ഏറ്റവും കൂടുതൽ കിരീടങ്ങൾ നേടിയത് 12 കിരീടങ്ങൾ.

യുവേഫ ചാമ്പ്യൻസ് ലീഗിൽ ഏറ്റവും കൂടുതൽ മത്സരങ്ങൾ കളിച്ച ബാഴ്സലോണ താരം -യുവേഫ ചാമ്പ്യൻസ് ലീഗിൽ ഏറ്റവും കൂടുതൽ മത്സരങ്ങൾ കളിച്ച (149) രണ്ടാമത്തെ കളിക്കാരനായാണ് മെസ്സി ബാഴ്സലോണ വിട്ടത്.ബാഴ്സലോണ കളിക്കാരനെന്ന നിലയിൽ 151 ചാമ്പ്യൻസ് ലീഗ് മത്സരങ്ങൾ കളിച്ച തന്റെ മുൻ സഹതാരം സാവി ഹെർണാണ്ടസിനേക്കാൾ രണ്ട് മത്സരങ്ങൾ കുറവ് മാത്രമാണ് മെസ്സിക്ക് കളിക്കാനായത്.

കോപ്പ ഡെൽ റേയുടെ ചരിത്രത്തിലെ ഏറ്റവും മികച്ച ഗോൾ സ്കോറർ-ലയണൽ മെസ്സി കോപ്പ ഡെൽ റേയുടെ ചരിത്രത്തിൽ ഏറ്റവും കൂടുതൽ ഗോളുകൾ നേടിയ നാലാമത്തെയാളാണ് മെസ്സി . 56 ഗോളുകളാണ് മെസ്സി നേടിയിട്ടുള്ളത്.മുൻ സ്പാനിഷ് ഇന്റർനാഷണൽ സ്ട്രൈക്കർ ടെൽമോ സാറയാണ് മത്സരത്തിലെ എക്കാലത്തെയും ഉയർന്ന ഗോൾ സ്കോറർ (81).കോപ്പ ഡെൽ റേയിൽ ബാഴ്‌സലോണയ്ക്കായി ഏറ്റവും കൂടുതൽ ഗോളുകൾ നേടിയ രണ്ടാമത്തെ താരമായി മെസ്സി തുടർന്നു. കറ്റാലൻ ഭീമന്മാർക്ക് വേണ്ടി കളിക്കുമ്പോൾ ജോസേപ്പ് സാമിറ്റിയർ 65 ഗോളുകൾ നേടി.