“കോപ്പ അമേരിക്ക കിരീടവുമായി മെസ്സി, പരേഡസ്, ഡി മരിയ , മറുപടിയുമായി നെയ്മർ”

ലയണൽ മെസ്സി, ഏഞ്ചൽ ഡി മരിയ, ലിയാൻഡ്രോ പരേഡസ് എന്നി മൂന്നു അര്ജന്റീന താരങ്ങളും എന്നിവർ മുൻ ബൊക്ക ജൂനിയേഴ്‌സ് മിഡ്‌ഫീൽഡറുടെ വീട്ടിൽ ഒത്തുകൂടിയിരുന്നു.ലയണൽ മെസിക്കും ഡി മരിയക്കുമൊപ്പമുള്ള ചിത്രം അർജന്റീന മധ്യനിര താരമായ പരഡെസ് ഇൻസ്റ്റാഗ്രാമിൽ പങ്കു വെച്ചിരുന്നു.

കോപ്പ അമേരിക്ക ട്രോഫിയുമായാണ് മൂവരും ഫോട്ടോക്ക് പോസ്സ് ചെയ്തത്. എന്നാൽ അവരുടെ ബ്രസീലിയൻ പി‌എസ്‌ജി ടീമംഗം നെയ്മർ മെസ്സി, ഡി മരിയ, പരേഡ്‌സ് എന്നിവരെ അപമാനിക്കുന്ന തരത്തിൽ ഫോട്ടോയ്ക്ക് കീഴിൽ ‘പുട്ടോസ്’ എന്ന് കമന്റ് ചെയ്യുകയും ചെയ്തു.”നല്ല കൂട്ടുകെട്ട്” എന്ന തലക്കെട്ടോടെയാണ് ഒരു ഹോട്ടൽ റൂമിൽ മെസിക്കും ഡി മരിയക്കുമൊപ്പമുള്ള ചിത്രം പരഡെസ് പങ്കു വെച്ചത്.സ്പാനിഷ് ഭാഷയിൽ അസഭ്യ രൂപത്തിൽ ഉപയോഗിക്കുനന് പദമാണ് നെയ്മർ ഉപയോഗിച്ചത്.

എന്നാൽ നെയ്മറുടെ ഈ വാക്കിനെതിരെ ആരാധകർ പ്രതിഷേധവുമായി എത്തി. അര്ജന്റീന കിരീടം നേടിയതിന്റെ അസ്സോയ കൊണ്ടാണ് നെയ്മർ ഇങ്ങനെ കോമ്മെന്റ് ഇട്ടത് എന്നാണ് ആരാധകർ അഭിപ്രായപ്പെട്ടത്.പോസ്റ്റ് വൈറലാകാൻ അധികം സമയമെടുത്തില്ല മൂന്ന് മണിക്കൂറിനുള്ളിൽ ഇത് ഒരു ദശലക്ഷം ലൈക്കുകൾ നേടുകയും നിരവധി പേര് അഭിപ്രായവുമായി എത്തുകയും ചെയ്തു.

ആസ്റ്റൺ വില്ലയുടെ അർജന്റീന ഗോൾകീപ്പർ എമി മാർട്ടിനെസ് ഫോട്ടോക്ക് കോമ്മെന്റ് ചെയ്തു. മികച്ച കാഷ്വൽ ഫോട്ടോ അദ്ദേഹം എഴുതി.ഡി മരിയയോട് കുടിക്കുന്ന സാധനത്തിൽ വെള്ളം ചേർക്കരുതെന്നും പറയുന്നു.