❝നിങ്ങൾ എല്ലാവരും കേക്ക് പങ്കിടണം, അങ്ങനെയാണെങ്കിൽ മാത്രമേ നമുക്കെല്ലാവർക്കും കഴിക്കാനാവു❞

ലയണൽ മെസ്സിയും നെയ്മറും ഒരുമിച്ച് പ്രവർത്തിച്ചാൽ മാത്രമേ പാരീസ് സെന്റ് ജെർമൈനിൽ മുന്നേറ്റ വിജയിക്കുകയുള്ളു എന്നത് കൈലിയൻ എംബാപ്പെയ്ക്ക് മറ്റാരെക്കാളും കൂടുതൽ അറിയാം.ഈ സീസണിൽ പിഎസ്ജി യിൽ ഫ്രഞ്ച് ഫോർവേഡിനു പല ബുദ്ധിമുട്ടുകളും നേരിടേണ്ടി വന്നിട്ടുണ്ട്. ബ്രസീലിയൻ താരം നെയ്മർ തനിക്ക് പന്ത് കൈമാറുന്നില്ല എന്ന കാരണത്താൽ വിമർശിക്കുകയും ചെയ്തിരുന്നു.”നിങ്ങൾ ഇതുപോലെയുള്ള കളിക്കാരുമായി മികച്ച രീതിയിൽ കളിക്കുമ്പോൾ, നിങ്ങൾ മൂന്നുപേർക്കും കഴിക്കാൻ കഴിയുന്ന തരത്തിൽ കേക്ക് പങ്കിടണം,” എംബാപ്പെ RMC സ്പോർട്ടിനോട് പറഞ്ഞു.”നിങ്ങൾ മിടുക്കരായിരിക്കണം. നിരാശയുടെ നിമിഷങ്ങൾ എപ്പോഴും ഉണ്ടാകും, പക്ഷേ പിഎസ്ജിയെ വിജയിപ്പിക്കുക എന്നതാണ് ഞങ്ങളുടെ മൂന്ന് പേർക്കും ഉള്ള ഒരേയൊരു താൽപര്യം.”

“ഇത് ചിലപ്പോൾ സംഭവിക്കുന്നു,” എംബാപ്പെ പറഞ്ഞു. “ഞാൻ കൂടുതൽ ചിന്തിക്കേണ്ടതായിരുന്നു, പക്ഷേ ഞാൻ ഖേദിക്കുന്നില്ല. പുറത്ത് നിന്ന് ഇത് വിചിത്രമായി തോന്നിയേക്കാം, പക്ഷേ ഉള്ളിൽ കാര്യങ്ങൾ എങ്ങനെയാണെന്ന് നമുക്കറിയാം.”ഒരു കളിക്കാരനെന്ന നിലയിലും ഒരു വ്യക്തിയെന്ന നിലയിലും എനിക്ക് നെയ്മറിനോട് വലിയ ബഹുമാനമുണ്ട്. ഇപ്പോൾ ധാരാളം ക്യാമറകളുണ്ട്, എന്നാൽ ഇത് ഫുട്ബോളാണ്, ഞങ്ങൾക്ക് പ്രശ്നങ്ങളൊന്നുമില്ല” നെയ്മറെക്കുറിച്ചുള്ള സംഭവത്തെക്കുറിച്ചുള്ള ചോദ്യങ്ങൾക്ക് എംബപ്പേ പറഞ്ഞു.

യൂറോ കപ്പിനു ശേഷം തന്നെ പിഎസ്‌ജി വിടാനുള്ള ആഗ്രഹം താൻ ക്ലബ്ബിനെ അറിയിച്ചിരുന്നു എന്നു പറഞ്ഞ എംബാപ്പെ, മോണ്ട്പെല്ലിയറിനെതിരായ ലീഗ് മത്സരത്തിൽ പാസ് നൽകാതിരുന്ന നെയ്‌മറോട് അതൃപ്‌തി ഉണ്ടായിരുന്ന കാര്യവും വ്യക്തമാക്കി. ആ മത്സരത്തിൽ ബ്രസീലിയൻ താരത്തെ വിമർശിച്ചത് സത്യമാണെന്നും എംബാപ്പെ പറഞ്ഞു.ആ മത്സരത്തിൽ നെയ്‌മർ തനിക്കു പാസ് നൽകാത്തതിൽ അതൃപ്‌തി ഉണ്ടായിരുന്നു എന്നു തന്നെയാണ് എംബാപ്പെ പറയുന്നത്.

ലയണൽ മെസ്സിയുടെ വരവും എംബാപ്പെ അസന്തുഷ്ടനാണെന്ന റിപ്പോർട്ടുകൾ വന്നെങ്കിലും അതെല്ലാം തള്ളിക്കളയും ചെയ്തു.”മെസ്സിയുമായി കളിക്കുന്നത് വളരെ എളുപ്പമാണ്,” എംബാപ്പെ പറഞ്ഞു. “അവൻ ശരിക്കും ഫുട്ബോൾ മനസ്സിലാക്കുന്നു, എന്തുചെയ്യണമെന്ന് എപ്പോഴും അറിയാം.

താൻ ഈ കഴിഞ്ഞ സമ്മറിൽ തന്നെ ക്ലബ് വിടണം എന്ന് പറയാൻ കാരണം തന്നെ വിൽക്കുന്ന ക്ലബിനും വാങ്ങുന്ന ക്ലബിനും ഗുണം ഉണ്ടാകണം എന്ന് കരുതിയാണ് എന്നും എമ്പപ്പെ പറഞ്ഞു. താൻ പി എസ് ജി വിടുന്നെങ്കിൽ അത് റയൽ മാഡ്രിഡിനു വേണ്ടി മാത്രമായിരിക്കും എന്നും എമ്പപ്പെ മാധ്യമങ്ങളോട് പറഞ്ഞു. വേറെ ഒരു ക്ലബിനോടും തനിക്ക് താല്പര്യമില്ല എന്നും എംബപ്പേ പറഞ്ഞു.

Rate this post