മെസ്സിയുടെ ലിഗ് 1 ഗോൾ വരൾച്ച തുടരുന്നു: അഞ്ച് മത്സരങ്ങളിൽ ഗോളില്ല

ഫ്രഞ്ച് സൂപ്പർ താരം എംബാപ്പയുടെ അഭാവത്തിൽ ലില്ലിക്കെതിരെ പിഎസ്ജി ലയണൽ മെസ്സി, എയ്ഞ്ചൽ ഡി മരിയ, നെയ്മർ അടങ്ങിയ ത്രയത്തെയാണ് ആക്രമണ ചുമതല ഏൽപ്പിച്ചത്. മത്സരം പിഎസ്ജി വിജയിച്ചെങ്കിലും സുപ്പർ താരം ലയണൽ മെസ്സിയുടെ ലീഗ് 1 ലെ ഗോൾ വരൾച്ച തുടരുകയാണ്.

അഞ്ച് ലീഗ് 1 ഗെയിമുകൾ ഒരു ഗോൾ പോലും നേടാൻ മെസ്സിക്കായിട്ടില്ല.കഴിഞ്ഞ ദിവസം പരിശീലനത്തിന് ഇടയിൽ പറ്റിയ പരിക്കും ആയി കളിക്കാൻ ഇറങ്ങിയ ലയണൽ മെസ്സിക്ക് തീർത്തും നിരാശജനകമായ മത്സരം ആയിരുന്നു ഇത്. മത്സരത്തിൽ കാര്യമായി ഒന്നും ചെയ്യാതിരുന്ന പൂർണമായും ശാരീരിക ക്ഷമത കൈവരിക്കാത്ത മെസ്സിയെ ആദ്യ പകുതിയിൽ പോച്ചറ്റീന്യോ പിൻവലിച്ചു മാർകോ ഇക്കാർഡിയെ കൊണ്ടു വന്നു .ചാമ്പ്യൻസ് ലീഗിൽ അടുത്തയാഴ്ച പിഎസ്ജി ആർ ബി ലെയ്പ്സിഗിനെ വീണ്ടും നേരിടുന്ന സാഹചര്യത്തിൽ കരുതൽ എന്ന നിലയിലാണ് പൊച്ചെട്ടീനോ മെസിയെ പിൻവലിച്ചതെന്നാണ് സൂചന.

ഫ്രഞ്ച് ലീഗിൽ ഇതുവരെ ഗോൾ നേടിയില്ലെങ്കിലും ചാമ്പ്യൻസ് ലീഗിൽ ഉജ്ജ്വല ഫോമിൽ കളിക്കുന്ന അർജന്റീന സൂപ്പർ താരം പിഎസ്ജിക്കായി ഇതിനകം മൂന്ന് തവണയാണ് എതിർ ഗോൾവല ചലിപ്പിച്ചത്.പാർക് ഡെസ് പ്രിൻസസിൽ രണ്ടാം പകുതിയിൽ മാർക്വിനോസിന്റെയും ഡി മരിയയുടെയും ഗോളുകൾക്ക് പിഎസ്‌ജി 1 -2 വിജയിച്ചു.“ഞങ്ങൾ കാത്തിരിക്കണം. ഞങ്ങൾ ഡോക്ടറുമായി സംസാരിച്ചു. ഒരു മുൻകരുതലാണ്. അയാൾക്ക് മുന്നോട്ട് പോകാൻ കഴിഞ്ഞില്ല, പക്ഷേ അത് വലിയ പ്രശ്നമല്ല. അടുത്ത മത്സരത്തിൽ അവൻ ലഭ്യമാകും”.മെസ്സിയെ മാറ്റാനുള്ള തന്റെ തീരുമാനത്തെക്കുറിച്ച് സംസാരിച്ച പോച്ചെറ്റിനോ ആമസോൺ പ്രൈമിനോട് പറഞ്ഞു.

മെസ്സിയുടെ ഫോമിനെക്കുറിച്ച് പോച്ചെറ്റിനോയ്ക്ക് ആശങ്കയുണ്ടെന്ന് തോന്നുന്നില്ല, മാത്രമല്ല അത് അവരുടെ ഫലങ്ങൾ നേടാനുള്ള കഴിവിനെ തടസ്സപ്പെടുത്തിയിട്ടില്ല. ഇതുവരെ മികച്ച പ്രകടനം പുറത്തെടുത്തിട്ടില്ലെങ്കിലും, PSG അവരുടെ 12 ലീഗ് മത്സരങ്ങളിൽ 10 എണ്ണവും വിജയിച്ച് 10 പോയിന്റ് ലീഡ് പട്ടികയിൽ ഒന്നാമതെത്തി.