ഇന്നത്തെ മത്സരശേഷം മെസ്സി പറഞ്ഞ വാക്കുകൾ ..

“ഇതൊരു സങ്കീർ‌ണ്ണമായ കളിയാണെന്ന് ഞങ്ങൾക്ക് അറിയാമായിരുന്നു.‌ പക്ഷേ അതിൽ ഞങ്ങൾ വിജയിച്ചു എന്നതാണ് പ്രധാനപ്പെട്ട കാര്യം. കൂടുതൽ മെച്ചപ്പെട്ട് മുന്നോട്ട് പോവാൻ പരിശ്രമിക്കുകയാണ് ഇനി വേണ്ടത്”

“ലോകകപ്പ് ക്വാളിഫയറുകൾ കുറച്ച് പ്രയാസമേറിയതാണ് … അത് ഒരു വിജയത്തോടെ ആരംഭിക്കുക എന്നത് പ്രധാനമാണ്. മാച്ചുകൾ എല്ലായ്പ്പോഴും കഠിനമാണ്. ഞങ്ങൾ കളിക്കളത്തിൽ ഒരുമിച്ച് വന്നിട്ട് കുറച്ച് കാലമായിരിക്കുന്നു.
ആ ഒരു ഉത്കണ്ഠയും ആവേശവും കളിയെ കൂടുതൽ സങ്കീർണ്ണമാക്കുന്നു.”

“നമ്മുടെ ജീവിതം സങ്കീർണ്ണമായ ഒരു വർഷത്തിലൂടെ ആണ് കടന്നു പോകുന്നത് . ഒരു മത്സരം എന്നതിനപ്പുറം, അർജന്റീന ദേശീയ ടീമിൽ തിരിച്ചെത്തി കളിക്കാനും ഈ ജനതയോടൊപ്പം ആ വിജയം ആഘോഷിക്കാനും കഴിയുന്നത് വളരെ വലിയ ആശ്വാസം ഞങ്ങൾക്ക് നൽകുന്നു.”

Leave A Reply

Your email address will not be published.

We would like to show you notifications for the latest news and updates.
Dismiss
Allow Notifications