‘മെസ്സിക്ക് ചെയ്യാൻ കഴിയാത്ത എന്തെങ്കിലും ഉണ്ടോ?’ , അതിശയകരമായ ലോങ്ങ് റേഞ്ച് ഗോളും നെയ്മർക്ക് കൊടുത്ത മനോഹരമായ അസിസ്റ്റും |Lionel Messi

ലയണൽ മെസ്സി ഒരു ഗോളും അസിസ്റ്റും നേടി മിന്നുന്ന പ്രകടനം കാഴ്‌ചവെച്ചപ്പോൾ ലീഗ് 1 ൽ പാരീസ് സെന്റ് ജെർമെയ്‌ൻ ട്രോയിസിനെ പിന്നിൽ തിരിച്ചു വന്ന് 4 -3 ന്റെ ത്രസിപ്പിക്കുന്ന ജയം സ്വന്തമാക്കി. വിജയത്തോടെ , ലിഗ് 1 ടേബിൾ-ടോപ്പർമാർ അവരുടെ ലീഡ് അഞ്ച് പോയിന്റായി ഉയർത്തി.സൂപ്പർ താരങ്ങളും നെയ്മറും മഎംബപ്പേയും പിഎസ്ജിക്ക് വേണ്ടി ഗോളുകൾ നേടിയിരുന്നു.

മൂന്നാം മിനിറ്റിൽ തന്നെ മാമാ ബാൽഡെ പിഎസ്ജിയെ ഞെട്ടിക്കുകയും ട്രോയ്‌സ് കാണികളെ അമ്പരപ്പിക്കുകയും ചെയ്തു.എന്നാൽ നെയ്‌മറിന്റെ മികച്ച പാസിലൂടെ മിഡ്‌ഫീൽഡർ കാർലോസ് സോളർ പിഎസ്ജി ക്ക് വേണ്ടി സമനില പിടിച്ചു.രണ്ടാം പകുതിയിൽ ഏഴ് മിനിറ്റിനുള്ളിൽ ബാൾഡെ ട്രോയിസിന്റെ ലീഡ് പുനഃസ്ഥാപിച്ചു. ഓഫ്‌സൈഡ് ഫ്ലാഗ് ഇല്ലായിരുന്നെങ്കിൽ അദ്ദേഹത്തിന് മൂന്നാമത്തേ ഗോളും നേടാമായിരുന്നു. അതിനു ശേഷം മെസ്സി കളിയുടെ നിയന്ത്രണം ഏറ്റെടുക്കുന്നതാണ് കണാൻ കഴിഞ്ഞത്.അതോടെ ട്രോയിസിന്റെ വിജയ് പ്രതീക്ഷകളും അവസാനിച്ചു.

മത്സരത്തിന്റെ 55-ാം മിനിറ്റിൽ മെസ്സിയാണ് ഗോൾ നേടിയത്. സെർജിയോ റാമോസിന്റെ പാസ് ബോക്സിന് പുറത്ത് നിന്ന് ഇടതുകാലുകൊണ്ട് ശക്തമായ ലോംഗ് റേഞ്ച് ഷോട്ടിലൂടെ മെസ്സി പന്ത് വലയിലെത്തിച്ചു.മിനിറ്റുകൾക്ക് ശേഷം ഗോൾ പ്രൊവൈഡറായി മാറി.62 ആം മിനുട്ടിൽ നെയ്മർക്ക് കൊടുത്ത അസിസ്റ്റ് ഗോളിനെക്കാൾ മനോഹരമായിരുന്നു. ഡിഫൻഡർമാർക്ക് ഇടയിലൂടെ ഒരു മനോഹരമായ ത്രൂ പാസ് നെയ്മർ വലയിലെത്തിക്കുകയായിരുന്നു.ട്രോയിസ് കീപ്പർ ഗൗതിയർ ഗാലൻ സോളറിനെ ബോക്സിൽ വീഴ്ത്തിയതിന് ലഭിച്ച പെനാൽറ്റി ഗോളാക്കി കൈലിയൻ എംബാപ്പെയും സ്കോർ കാർഡിൽ ഇടം പിടിച്ചു.

കളി അവസാനിക്കുമെന്ന് തോന്നിച്ചെങ്കിലും 88-ാം മിനിറ്റിൽ ട്രോയിസ് വീണ്ടും ഗോൾ നേടി. റിപാർട്ടിന്റെ അസിസ്റ്റിൽ ആന്റെ പലവേർസ ട്രോയിസിനുവേണ്ടി മൂന്നാം ഗോൾ നേടി. ഇതോടെ ഫൈനൽ വിസിൽ പിഎസ്ജി 4-3ന് ഗെയിം സ്വന്തമാക്കി. തോൽവി മുന്നിൽ കണ്ട് പിന്നിൽ നിന്ന പിഎസ്ജിയെ വിജയത്തിലേക്കെത്തിച്ചത് ലയണൽ മെസ്സിയാണ്. രണ്ടാം പകുതിയിൽ കളിയുടെ നിയന്ത്രണം ഏറ്റെടുത്ത മെസ്സി ട്രോയ്‌സ് പ്രതിരോധത്തെ നിരന്തരം പരീക്ഷിച്ചു കൊണ്ടിരുന്നു, നിരവധി ഗോൾ അവസരങ്ങൾ സൃഷ്ടിക്കുകയും ചെയ്തു.

ഈ സീസണിൽ മെസ്സി നേടിയ 13ആം അസിസ്റ്റായിരുന്നു ഇത്. ഈ വർഷം നേടിയ 25ആം അസിസ്റ്റുമായിരുന്നു ഇന്നലെ പിറന്നത്.കഴിഞ്ഞ മൂന്ന് മത്സരങ്ങളിൽ നിന്ന് മാത്രമായി ഒമ്പത് ഗോൾ കോൺട്രിബ്യൂനാണ് മെസ്സി നടത്തിയത്.ഈ സീസണിൽ 19 മത്സരങ്ങളാണ് മെസ്സി കളിച്ചിട്ടുള്ളത്. 16 ഗോളുകളും 13 അസിസ്റ്റുകളും മെസ്സി ഈ സീസണിൽ നേടിക്കഴിഞ്ഞു. അതായത് 19 മത്സരങ്ങളിൽ നിന്ന് 29 ഗോൾ കോൺട്രിബ്യൂഷൻസ്. ക്ലബ്ബിനും രാജ്യത്തിനുമായി ലയണൽ മെസ്സിയുടെ തോൽവി അറിയാതെയുള്ള 32 മത്തെ മത്സരം കൂടിയായിരുന്നു ഇത്.

Rate this post