ഗോളടിയിൽ ലയണൽ മെസ്സിയെ മറികടക്കാനൊരുങ്ങി ബെൻസിമ

റയൽ മാഡ്രിഡ് സ്‌ട്രൈക്കർ കരീം ബെൻസെമ തന്റെ കരിയറിലെ ഏറ്റവും മികച്ച ഫോമിലൂടെയാണ് കടന്നു പോകുന്നത്. കഴിഞ്ഞ ദിവസം ലാ ലീഗയിൽ സാന്റിയാഗോ ബെർണബ്യൂവിൽ റയോ വല്ലെക്കാനോക്കെതിരെയും ബെൻസിമ ഗോൾ നേടി. 2018 ൽ ക്രിസ്റ്റ്യാനോ റൊണാൾഡോയുടെ വിടവാങ്ങലിന് ശേഷം റയൽ ആക്രമണങ്ങളുടെ ചുമതല ബെൻസിമയുടെ ചുമലിലാണ്. ചാമ്പ്യൻസ് ലീഗിൽ ഷാക്തർ ഡൊണെറ്റ്‌സ്‌കിനെതിരായ തന്റെ ഇരട്ടഗോളോടെ റൊണാൾഡോ ക്ലബ് വിട്ടതിനു ശേഷം കരീം ബെൻസെമ റയൽ മാഡ്രിഡ് 100 ഗോളുകൾ തികച്ചു.

ലാ ലീഗയിൽ കഴിഞ്ഞ മത്സരത്തിൽ നേടിയ ഗോളോടെ 2021-2022 സീസൺ ലാലിഗ ലീഗിൽ തന്റെ ഗോളുകളുടെ എണ്ണം 10 ആയി ഉയർത്തി. റിയൽ മാഡ്രിഡിനൊപ്പം ലാലിഗയിലെ തന്റെ പതിമൂന്ന് സീസണുകളിൽ പതിനൊന്നിലും 10 ഗോളുകൾ എന്ന സ്‌കോറിലെത്താൻ ബെൻസേമക്ക് ഇപ്പോൾ കഴിഞ്ഞു . എങ്കിലും, ഈ ലിസ്റ്റിൽ മുൻ ബാഴ്‌സലോണ ഐക്കണായ ലയണൽ മെസ്സിക്ക് പിന്നിലാണ് ബെൻസേമ . ലയണൽ മെസ്സി ലാലിഗയിൽ ബാഴ്സലോണക്കൊപ്പം ഉണ്ടായിരുന്ന സമയത്ത് 15 തവണ അദ്ദേഹം 10 ലധികം ഗോളുകൾ ലാലിഗയിൽ നേടി.തുടർച്ചയായ മൂന്ന് സീസണുകളിൽ ബെൻസെമ ലീഗിൽ 20-ലധികം ഗോളുകൾ അടിച്ചിട്ടുണ്ട്.

മൂന്ന് ലീഗ് കാമ്പെയ്‌നുകളിൽ 107 മത്സരങ്ങളിൽ നിന്ന് 65-ഗോളുകൾ നേടി , ഫ്രഞ്ച് താരം തന്റെ കരിയറിലെ എക്കാലത്തെയും മികച്ച പ്രകടനം നടത്തുന്നു, കൂടാതെ ആദ്യമായി 30 ഗോളിൽ എത്താൻ ഒരുങ്ങുകയാണ് ഇപ്പോൾ അദ്ദേഹം . റൊണാൾഡോ വിടവാങ്ങിയ ശേഷം 2018/19-ൽ 30 ഗോളുകളും 2019/20-ൽ 27-ഉം 2019/20-ൽ മറ്റൊരു 30-ഉം സ്കോർ ചെയ്തു, നിലവിൽ ഈ സീസണിൽ 13 ഗോളും നേടി.റൊണാൾഡോയെ കൂടാതെ, 2018/19 മുതൽ, ലിയോ മെസ്സി, റോബർട്ട് ലെവൻഡോസ്‌കി, എർലിംഗ് ഹാലൻഡ്, കൈലിയൻ എംബാപ്പെ എന്നിവർക്ക് മാത്രമാണ് ബെൻസെമയ്ക്ക് മുമ്പ് 100 ഗോളുകൾ തികച്ചത്.

റൊണാൾഡോ മികച്ചു നിന്നപ്പോൾ റയൽ മാഡ്രിഡിലേക്കുള്ള ബെൻസെമയുടെ സംഭാവന പലപ്പോഴും ശ്രദ്ധിക്കപ്പെടാതെ പോയി.മിഡ്‌വീക്കിൽ ഷാക്തർ ഡൊണെറ്റ്‌സ്‌കിനെതിരെ ബെൻസെമ നേടിയ രണ്ട് ഗോളുകളിൽ ആദ്യത്തേത് റയൽ മാഡ്രിഡിന്റെ യൂറോപ്പിലെ 1,000-ാമത്തെ ഗോളായിരുന്നു.റിയൽ മാഡ്രിഡിന് വേണ്ടി 574 മത്സരങ്ങളിൽ നിന്ന് 293 ഗോളുകൾ നേടിയ 33-കാരൻ ക്ലബ്ബിന്റെ എക്കാലത്തെയും ഗോൾ സ്‌കോറിംഗ് ചാർട്ടിൽ നാലാം സ്ഥാനത്താണ്. ക്രിസ്റ്റ്യാനോ (451), റൗൾ ഗോൺസാലസ് (323), ആൽഫ്രെഡോ ഡി സ്റ്റെഫാനോ (308) എന്നിവരാണ് ആദ്യ മൂന്നു സ്ഥാനങ്ങളിൽ . ലാ ലീഗയിൽ ബെൻസിമയുടെ പേരിൽ 201 ഗോളുകളുണ്ട്.