“മെസ്സിയെയും അർജന്റീനയെയും പുകഴ്ത്തി ബ്രസീലിയൻ താരം റിചാലിസൺ”

അർജന്റീന സൂപ്പർ താരം ലയണൽ മെസ്സിയെ പ്രശംസകൊണ്ട് മൂടിയിരിക്കുകയാണ് ബ്രസീലിയൻ താരം റിചാലിസൺ. ഇഎസ്പിന് നൽകിയ ഒരു അഭിമുഖത്തിലാണ് ബ്രസീലിയൻ അർജന്റീന ദേശീയ ടീമിനെക്കുറിച്ചും ലയണൽ മെസ്സിയെക്കുറിച്ചും അഭിപ്രായം പങ്കുവെച്ചത്.സ്വന്തം തട്ടകത്തിൽ അർജന്റീനയ്‌ക്കെതിരെ കോപ്പ അമേരിക്ക തോറ്റ ടീമിൽ ബ്രസീലിയൻ താരം ഉണ്ടായിരുന്നു.തോൽവിക്ക് ശേഷം, ഒളിമ്പിക്സിൽ ബ്രസീലിനൊപ്പം സ്വർണം നേടിയ ടീമിലും എവെർട്ടൺ സ്‌ട്രൈക്കർ ഉണ്ടായിരുന്നു.

ലയണൽ മെസ്സിയും അർജന്റീനയും കോപ്പ അമേരിക്ക കിരീടം നേടിയതിനെക്കുറിച്ച് റിചാലിസൺ ESPN-നോട് സംസാരിച്ചു.”ലിയോ ലോകത്തിലെ ഏറ്റവും മികച്ച താരമാണ് ,മറ്റൊരു ഗ്രഹത്തിൽ നിന്നുള്ളയാളാണ്, എനിക്ക് മെസ്സിയോടൊപ്പം കളിക്കണമെന്ന് ആഗ്രഹമുണ്ട് .മെസ്സി കോപ്പ കിരീടം അർഹിച്ചിരുന്നു മത്സരം അവസാനിച്ചയുടനെ എല്ലാവരും അവനെ കെട്ടിപ്പിടിച്ചപ്പോൾ അത് വ്യക്തമാവുകയും ചെയ്തു” റിചാലിസൺ പറഞ്ഞു.

കോപ്പ ഫൈനലിലെ തോൽ‌വിയിൽ താൻ ഒരുപാട് വേദനിച്ചെന്നും റിചാലിസൻ പറഞ്ഞു.”ഞാൻ ഒരുപാട് കരഞ്ഞു, തോൽവി എന്ന വല്ലതെ വേദനിപ്പിച്ചു, അതിനു ശേഷം എന്റെ മുറിയിൽ നിന്ന് പുറത്തുപോകാൻ ഞാൻ ആഗ്രഹിച്ചില്ല” താരം പറഞ്ഞു. സോഷ്യൽ മീഡിയയിൽ അർജന്റീനിയൻ താരങ്ങളും തമ്മിലുള്ള കാലിയാക്കലുകൾ ഫുട്ബോളിന്റെ ഭാഗമെന്നും അത് പിച്ചിൽ മാത്രം ഒതുങ്ങി നിൽക്കുന്നതാണെന്നും റിചാലിസൺ പറഞ്ഞു .അവർ അർജന്റീന ജേഴ്‌സിയെ സംരക്ഷിക്കുമ്പോൾ ഞങ്ങൾ ബ്രസീൽ ജേഴ്‌സിയെയും സംരക്ഷിക്കുന്നു” അദ്ദേഹം കൂട്ടിച്ചേർത്തു.

“ഞങ്ങൾ ഒരിക്കലും ആദ്യ റൗണ്ടിൽ പുറത്തായിട്ടില്ല,കൂടാതെ ഞങ്ങൾക്ക് അഞ്ച് കിരീടവുമുണ്ട് . കോപ്പ അമേരിക്കയ്ക്ക് ശേഷം അർജന്റീന കൂടുതൽ ശക്തരാണ്. മാത്രമല്ല കൂടുതൽ ആത്മവിശ്വാസം നേടി, പല മത്സരങ്ങളിലും അവർ തോൽവി അറിയാതെയാണ്. അവർ ലോകകപ്പിൽ നന്നായി എത്തുമെന്ന് ഞാൻ കരുതുന്നു. “ലോകകപ്പിലെ അർജന്റീനയുടെ സാധ്യതയെക്കുറിച്ച് റിചാലിസൺ പറഞ്ഞു.“എനിക്ക് എപ്പോഴും അഗ്യൂറോയെ ഇഷ്ടമാണ്. ഞാൻ അവനെ കുട്ടിക്കാലത്ത് കണ്ടു, എനിക്ക് അവനെതിരെ കളിക്കാൻ കഴിഞ്ഞു. പ്രീമിയർ ലീഗ് വിജയിക്കാൻ അദ്ദേഹം അവിശ്വസനീയമായ ഒരു ഗോൾ നേടി” അദ്ദേഹം കൂട്ടിച്ചേർത്തു.