❝മെസ്സിയില്ലാത്ത ബാഴ്‌സലോണയിൽ കളിക്കാൻ എനിക്ക് താൽപര്യമില്ല❞

അർജന്റീന സഹ താരം ലയണൽ മെസ്സിയുടെ സാനിധ്യം തന്നെയായിരുന്നു മാഞ്ചസ്റ്റർ സിറ്റിയിൽ നിന്നും സെർജിയോ അഗ്യൂറോയെ ബാഴ്‌സലോണയിൽ എത്തിച്ചത്. പത്തു വർഷം നീണ്ടു നിന്ന സിറ്റി ജീവിതം അഗ്യൂറോ അവസാനിപ്പിച്ചത് മെസ്സിയെ മുന്നിൽ കണ്ട മാത്രമാണ്. ഫ്രീ ഏജന്റായ സ്‌ട്രൈക്കർ രണ്ടു വർഷത്തെ കരാറിൽ ആഴ്കൾക്ക് മുൻപാണ് നൗ ക്യാമ്പിൽ പുതിയ കരാർ ഒപ്പിട്ടത്.മെസ്സി ബാഴ്സയിൽ തുടരും എന്നുറപ്പിലാണ് 15 വർഷം നീണ്ടു നിൽക്കുനന് സൗഹൃദത്തിന്റെ പുറത്ത് അഗ്യൂറോ ബാഴ്സയിൽ എത്തിയത് എന്നാൽ മെസ്സി ബാഴ്സ വിട്ടു പോയതോടെ അഗ്യൂറോയും തീരുമാനം മാറ്റാനുള്ള പുറപ്പാടിലാണ്.

ലയണൽ മെസ്സി ബാഴ്സലോണയിൽ ഉണ്ടാകില്ല എന്ന് ഉറപ്പായതോടെ സെർജിയോ അഗ്വേറോ ബാഴ്സലോണ വിടാൻ ഉള്ള ശ്രമങ്ങൾ ആരംഭിച്ചതായി സ്പാനിഷ് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. ലയണൽ മെസ്സിക്ക് ഒപ്പം കളിക്കാൻ വേണ്ടി ആയിരുന്നു ഈ സമ്മറിൽ അഗ്വേറോ ബാഴ്സലോണയിൽ കരാർ ഒപ്പുവെച്ചത്. എന്നാൽ മെസ്സി ക്ലബിൽ ഉണ്ടാകില്ല എന്ന് ഉറപ്പായതോടെ ബാഴ്സലോണയിൽ കളിക്കാൻ താല്പര്യമില്ല എന്ന നിലപാടിലാണ് അഗ്വേറോ ഉള്ളത്.

ക്ലബ് വിടാനുള്ള നടപടികൾ നീക്കാനായി അഗ്വേറോ തന്റെ വക്കീലിനോട് നിർദ്ദേശം നൽകിയതായാണ് സ്പാനിഷ് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്. മാഞ്ചസ്റ്റർ സിറ്റി വിടുമെന്ന് അഗ്വേറോ പ്രഖ്യാപിച്ചപ്പോൾ ഒരുപാട് ഓഫറുകൾ താരത്തിന് വന്നിരുന്നു. എന്നിട്ടും തന്റെ വേതനം വരെ കുറച്ചു കൊണ്ട് ബാഴ്സലോണയിലേക്ക് അഗ്വേറോ എത്തിയത് മെസ്സി എന്നൊരു സാന്നിദ്ധ്യം കൊണ്ട് മാത്രമായിരുന്നു. മെസ്സി ഇല്ലായെങ്കിൽ താൻ ഈ വേതനത്തിന് ബാഴ്സലോണയിൽ കളിക്കേണ്ടതില്ല എന്നാണ് അഗ്വേറോ ചിന്തിക്കുന്നത്. എന്നാൽ താരത്തെ ക്ലൻ വിടാൻ ബാഴ്സലോണ അനുവദിക്കുമോ എന്നത് സംശയമാണ്.