ലയണൽ മെസ്സിയുമായുള്ള പോരാട്ടത്തിൽ ക്രിസ്റ്റ്യാനോ റൊണാൾഡോ പരാജയപെട്ടുവോ?

ഫുട്ബോൾ ചരിത്രത്തിൽ പകരം വെക്കാനില്ലാത്ത താരങ്ങളുടെ ഗണത്തിലാണ് ക്രിസ്റ്റ്യാനോ റൊണാൾഡോയുടെയും ലയണൽ മെസ്സിയുടെയും സ്ഥാനം.കഴിഞ്ഞ ഒരു ദശകത്തിലേറെയായി ഫുട്ബോൾ ലോകം ഇവരുടെ കയ്യിലാണെന്ന് പറയേണ്ടി വരും. കഴിഞ്ഞ വർഷങ്ങളിൽ അവർ നേടിയ ബാലൺ ഡി ഓർ അവാർഡുകളുടെ എണ്ണം മാത്രം മതിവായും അവരുടെ മികവ് എന്താണെന്ന് തിരിച്ചറിയാൻ. തങ്ങളുടെ കരിയറിന്റെ അവസാന ഘട്ടത്തിലാണെങ്കിലും മന്ദഗതിയിലാവുന്നതിന്റെ ഒരു ലക്ഷണവും ഇരു താരങ്ങളും ഇതുവരെ പുറത്തെടുത്തിട്ടില്ല.

യുവ താരങ്ങളെക്കാളും ചുറുചുറുക്കോടെയും ശാരീരിക ക്ഷമതയോടും കൂടിയാണ് ഇരുവരും കളിക്കുന്നത്. പക്ഷെ ഇവരിൽ ആരാണ് മികച്ചത് എന്ന ചോദ്യം ആരാധകർക്കിടയിലും ഫുട്ബോൾ വിദഗ്ധൻമാർക്കിടയിലും ചൂടുള്ള ചർച്ച വിഷയം തന്നെയാണ്. കഴിഞ്ഞ 15 വർഷമായി ബാലൺ ഡി ഓർ വേദിയിൽ ക്രിസ്റ്റ്യാനോ റൊണാൾഡോയും ലയണൽ മെസ്സിയും തമ്മിലുള്ള ചരിത്രപരമായ പോരാട്ടം നമ്മളെ വളരെയധികം ആനന്ദിപ്പിച്ചിട്ടുണ്ട്‌.എന്നിരുന്നാലും, രണ്ട് മത്സരാർത്ഥികളും അവരുടെ കരിയറിന്റെ അവസാനത്തിലേക്ക് വരുമ്പോൾ, യുദ്ധം മങ്ങുന്നതായി തോന്നുന്നു.

കഴിഞ്ഞ ദിവസം മെസ്സി തന്റെ കരിയറിലെ ഏഴാം തവണയും അഭിമാനകരമായ അവാർഡ് നേടിയപ്പോൾ റൊണാൾഡോക്ക് ആറാം സ്ഥാനത്തെത്താൻ മാത്രമാണ് സാധിച്ചത്. കഴിഞ്ഞ വര്ഷം യുവന്റസിന്റെ മോശം സീസണും യൂറോ 2020 ലെ പോർച്ചുഗലിന്റെ സ്ഥിരതയില്ലാത്ത പ്രകടനവും മാഞ്ചസ്റ്റർ യുണൈറ്റഡ് സ്‌ട്രൈക്കറെ തളർത്തി. ഈ സീസണിൽ ഇംഗ്ലീഷ് പ്രീമിയർ ലീഗിലേക്ക് തിരിച്ചു വരവ് നടത്തിയെങ്കിലും പ്രതീക്ഷിച്ച ഫലം ലഭിച്ചില്ല. 36 കാരനായ റൊണാൾഡോ തന്റെ നല്ല കാലഘട്ടത്തിന്റെ നിഴൽ മാത്രമെന്ന് പലപ്പോഴും തോന്നിപോകുന്നുണ്ട്. പക്ഷെ അദ്ദേഹത്തിന്റെ ഗോൾ സ്കോറിങ്ങിനു ഒരു കുറവും വന്നിട്ടുമില്ല എന്നത് പ്രത്യേകം എടുത്തു പറയേണ്ടതാണ്,ഈ സീസണിൽ തന്റെ ക്ലബ്ബിനായി 15 മത്സരങ്ങളിൽ നിന്ന് 10 ഗോളുകൾ നേടി.

മെസ്സിയും റൊണാൾഡോയും തമ്മിലുള്ള ബന്ധം എന്നും ബഹുമാനം നിറഞ്ഞതായിരുന്നു. ഇരുവരും എപ്പോഴും പരസ്പരം അംഗീകരിക്കുകയും അവർ പരസ്പരം വെല്ലുവിളിക്കുകയും ചെയ്യുന്നു. നിലവിൽ മെസ്സി തന്റെ എതിരാളിയേക്കാൾ രണ്ട് ബാലൺ ഡി ഓർ കൂടുതൽ നേടിയിരിക്കുന്നതിനാൽ ഈ മത്സരത്തിൽ വളരെ മുന്നിലെത്തിയതായി തോന്നും. ക്രൊയേഷ്യയ്‌ക്കൊപ്പമുള്ള ലോകകപ്പ് ഫൈനലിൽ എത്തിച്ചതിനു ശേഷം ലൂക്കാ മോഡ്രിച്ച് ഒരു അവാർഎന്ത് കൊണ്ടും ഡ് നേടുന്നതിന് ഒരു വർഷം മുമ്പ് 2017-ലാണ് റൊണാൾഡോയുടെ അവസാന ബലൺ ഡി ഓർ.

അവാർഡ് നേട്ടത്തോടെ മെസ്സിയും റൊണാൾഡോയും ഒരുമിച്ച് എത്തിയെങ്കിലും അതിനു ശേഷം അര്ജന്റീന സൂപ്പർ താരം രണ്ടു തവണ കൂടി സ്വന്തമാക്കി ആധിപത്യം പിനസ്ഥാപിച്ചു. കളിയുടെ പല മേഖലകളിലും ആഴ്ന്നിറങ്ങി പരിശോധിക്കുമ്പോൾ എന്ത്കൊണ്ടും റൊണാൾഡോയെക്കാൾ ഒരു പടി മുന്നിലാണ് മെസ്സിയുടെ സ്ഥാനം എന്ന് മനസ്സിലാക്കാൻ സാധിക്കും.