ഡ്രീം ഇലവനുമായി മെസ്യൂട് ഓസിൽ , സൂപ്പർ താരത്തിന് ഇടമില്ല

ആഴ്‌സണൽ താരം മെസ്യൂട് ഓസിലിന്റെ ഡ്രീം ഇലവനാണ് ഇപ്പോൾ ഫുട്ബോൾ ആരാധകർക്കിടയിൽ ചർച്ച വിഷയം. സൂപ്പർ താരം മെസിയെ ടീമിൽ നിന്നും ഒഴിവാക്കിയപ്പോൾ തന്റെ ക്ലബ് ആഴ്സണലിൽ നിന്നും ഒരു താരത്തിനെ മാത്രമാണ് ഓസിൽ തെരെഞ്ഞെടുത്തത് . ട്വിറ്ററിൽ ആരാധകരുടെ ചോദ്യത്തിന് മറുപടി പറയുന്നതിനിടയിലാണ് ഓസിൽ ഡ്രീം ഇലവനുമായി എത്തിയത്.ബെര്ണബ്യൂവിൽ തനിക്കൊപ്പം കളിച്ച റയൽ മാഡ്രിഡ് താരങ്ങൾക്കാണ് ടീമിൽ മുൻ തൂക്കം നൽകിയത്.11 പേരിൽ 8 പേരും തനിക്കൊപ്പം റയൽ മാഡ്രിഡിൽ കളിച്ച താരങ്ങളെയാണ് ഓസിൽ തെരെഞ്ഞെടുത്തത്.

ജർമൻ ദേശീയ ടീമിൽ ഒരുമിച്ച് കളിച്ച ഫിലിപ് ലാമിനും ,ബോട്ടെങ്ങിനും ടീമിൽ ഇടം നേടി.മുൻ ആഴ്‌സണൽ താരം സാന്റി കാർസോളയും ഡ്രീം ഇലവനിൽ ഇടം നേടി. ഗോൾ കീപ്പറായി കാസിയസിനെ തെരെഞ്ഞെടുത്ത ഓസിൽ പ്രതിരോധത്തിൽ ലാം, ബോട്ടെങ്, റാമോസ്, മാഴ്‌സെലോയും മധ്യനിരയിൽ സാബി അലോൺസോയും, കാർസോളയും ഇവർക്ക് മുൻപിൽ ഡി മരിയ,കാക്ക ,ക്രിസ്റ്റ്യാനോ റൊണാൾഡോ തുടങ്ങിയവരും മുന്നേറ്റ നിരയിൽ കരിം ബെൻസീമയും അണി നിരക്കും. 2010 മുതൽ 2013 വരെ റയലിൽ കളിച്ച ഓസിലിന്റെ കളി ജീവിതത്തിലെ ഏറ്റവും നല്ല കാലവും ഇതായിരുന്നു.