അവസാനം ഓസിൽ ആഴ്സണൽ വിടുന്നു, ഇനി തുർക്കിയിൽ കാണാം

ഇം​ഗ്ലീഷ് ക്ലബ് ആഴ്സനലിനോട് വിടപറയാൻ തയ്യാറെടുത്ത് മെസ്യൂട് ഓസിൽ. നീണ്ട വിവാദങ്ങൾക്കും ചർച്ചകൾക്കും ഒടുവിലാണ് ഓസിൽ ആഴ്സണൽ വിടാനൊരുങ്ങുന്നത്. താരത്തിന്റെ ആഴ്സനലുമായുള്ള കരാർ റദ്ദാക്കാൻ തീരുമാനമായെന്നാണ് പുതിയ റിപ്പോർട്ടുകൾ പുറത്തുവരുന്നത്. ഇതോടെ ഈ മാസം തന്നെ ഓസിൽ പുതിയ ക്ലബിലെത്താനുള്ള സാധ്യതകൾ തെളിഞ്ഞു.

സൂപ്പർതാരമാണെങ്കിലും ഈ സീസണിൽ ആഴ്സനലിന്റെ പ്രീമിയർ ലീ​ഗ്, യൂറോപ്പാ ലീ​ഗ് സ്ക്വാഡുകളിൽ ഓസിലിനെ ഉൾപ്പെടുത്തിയിരുന്നില്ല. നേരത്തെ തന്നെ ക്ലബ് വിടാൻ ഓസിൽ ശ്രമം നടത്തിയതായിരുന്നു. എന്നാൽ വൻ പ്രതിഫലം ലഭിക്കുന്ന കരാർ താരത്തിന് മുന്നിൽ തടസമായിരുന്നു. എന്നാലിപ്പോൾ ആഴ്ചകളായി ഓസിലിന്റെ പ്രതിനിധകളും ആഴ്സനലും തമ്മിൽ നടന്ന ചർച്ചകൾക്കൊടുവിൽ താരത്തിന്റെ കരാർ റദ്ദാക്കാൻ തീരുമാനമായെന്നാണ് ഇം​ഗ്ലീഷ് മാധ്യമങ്ങളുടെ റിപ്പോർട്ടുകൾ.

തുർക്കി വംശജനായ ഓസിൽ, അവിടുത്തെ സൂപ്പർ ക്ലബായ ഫെനർബാഷെയിലേക്കാകും ഇനി പോകുക. നേരത്തെ ഓസിൽ ഫെനർബാഷെയുമായി മൂന്ന് വർഷത്തെ കരാർ ധാരണയായെന്ന് വാർത്തകൾ വന്നിരുന്നു. ഇപ്പോൾ ആഴ്സനലുമായുള്ള കരാർ റദ്ദാക്കുന്നതോടെ ഓസിലിന് ഫ്രീ ഏജന്റായി ഫെനർബാഷെയിലെത്താം.

അമേരിക്കയിൽ നിന്ന് ഡി സി യുണൈറ്റഡിന്റെ വലിയ ഓഫർ ഉണ്ടെങ്കിലും തുർക്കി ക്ലബായ ഫെനർബചെയിൽ കളിക്കാൻ ആണ് ഓസിൽ തീരുമാനിച്ചിരിക്കുന്നത്. ഓസിലിന്റെ ഇഷ്ട ക്ലബുകളിൽ ഒന്നാണ് ഫെനിർബച്ചേ . തിങ്കളാഴ്ച താരം ഫെനർബചെയിൽ കരാർ ഒപ്പുവെക്കും. ഫെനർബാഷെയിൽ കളിക്കാൻ താൻ ഇഷ്ടപ്പെടുന്നു എന്ന് ഓസിൽ നേരത്തെ പറഞ്ഞിരുന്നു.

Leave A Reply

Your email address will not be published.

We would like to show you notifications for the latest news and updates.
Dismiss
Allow Notifications