‘അവനോട് ചോദിക്കൂ, അവൻ എന്നോടൊപ്പം കളിച്ചു : ക്രിസ്റ്റ്യാനോ റൊണാൾഡോയെക്കുറിച്ച് ചോദിച്ചപ്പോൾ മെസ്യൂട്ട് ഓസിൽ

ക്രിസ്റ്റ്യാനോ റൊണാൾഡോക്ക് പറ്റിയ കൂട്ട് ആരാണെന്ന ചോദ്യം വന്നാൽ മാർസെല്ലോ ആണെന്ന് പറയുന്നവർ ആണ് ഭൂരിഭാഗം പേരും. എന്നാൽ മാർസെല്ലോ റൊണാൾഡോ കോംബോ ഫുട്‌ബോൾ ലോകത്തെ പിടിച്ചു കുലുക്കും മുമ്പേ തന്നെ അതേ ടീമിൽ വിപ്ലവം സൃഷ്ട്ടിച്ച മറ്റൊരു മാന്ത്രിക കൂട്ടുകെട്ട് ഉണ്ട്.

അതേ, മറ്റാരുമല്ല അസിസ്റ്റുകളുടെ രാജാവ് എന്നു വിളിക്കപ്പെട്ടിരുന്ന സാക്ഷാൽ മെസ്യൂട്ട് ഓസിൽ തന്നെ. ക്രിസ്റ്റ്യാനോയുടെ പൾസറിഞ്ഞു പാസ്സ് ചെയ്യുന്ന കളിക്കാരൻ ആയിരുന്നു റയൽമഡ്രിഡിലെ മെസ്യൂട്ട് ഓസിൽ. നിറഞ്ഞ പുഞ്ചിരിയും എളിമയുള്ള മുഖവുമായി കളിക്കളത്തിലേക്കിറങ്ങുമ്പോൾ അദ്ദേഹത്തിന് വിരോധികളെ കണ്ടെത്തുക എന്നതായിരുന്നു ഏറ്റവും പ്രയാസമുള്ള കാര്യം.ക്രിസ്റ്റ്യാനോ റൊണാൾഡോയെക്കുറിച്ചുള്ള ഒരു ആരാധകന്റെ ചോദ്യത്തിന് “അയാളോട് ചോദിക്കൂ, അവൻ എന്നോടൊപ്പം കളിച്ചു” മെസ്യൂട്ട് ഓസിൽ ചിരിച്ചുകൊണ്ട് പറഞ്ഞു.

സോഷ്യൽ മീഡിയയിൽ വൈറലായ വീഡിയോയിൽ ഒരു ആരാധകൻ റൊണാൾഡോയ്‌ക്കൊപ്പം കളിച്ചതിനെക്കുറിച്ച് ഒസീലിനോട് ചോദിച്ചപ്പോഴാണ് ഈ മറുപടി പറഞ്ഞത്.ജർമ്മൻ ടീമായ വെർഡർ ബ്രെമനിൽ നിന്ന് ലാലിഗയിലേക്ക് മാറിയതിന് ശേഷം ഓസിലും റൊണാൾഡോയും 2010 മുതൽ 2013 വരെ സ്പെയിനിൽ ഒരുമിച്ച് കളിച്ചു. ആരാധകരെയും ക്യാമറയിലേക്കും നോക്കാതെയാണ് ഓസിലിന്റെ പ്രതികരണം വന്നത്.ഇതിന് ശേഷം അദ്ദേഹത്തിന്റെ പ്രതികരണം കേട്ട് ചുറ്റുമുള്ളവരും ചിരിച്ചു.

ഓസിൽ ക്രിസ്റ്റ്യാനോ കൂട്ടുകെട്ട് എന്തുകൊണ്ട് മികച്ചതായി എന്നറിയേണ്ടവർ അവരുടെ കാലഘട്ടത്തിലെ കളിയുടെ ഹൈലൈറ്റ്സ് മാത്രം കണ്ടാൽ മതിയാവും. ഫുട്‌ബോളിലെ കൂട്ടുകെട്ടിനു പുറമെ വിശാലമായ ഒരു ബന്ധത്തെ കാത്തുസൂക്ഷിച്ചവർ ആയിരുന്നു ഓസിലും റൊണാൾഡോയും. അവർ തമ്മിലുള്ള കെമിസ്‌ട്രി എതിർടീം ഡിഫൻസിനെ പോലും പേടിപ്പിക്കുന്ന കാലഘട്ടമായിരുന്നു അത്. ചുരുക്കി പറഞ്ഞാൽ 2010 മുതൽ 2013 വരെയുള്ള റയൽമാഡ്രിഡിന്റെ സുവർണ്ണനിമിഷങ്ങൾ.

5/5 - (1 vote)