❝ അപ്രതീക്ഷിത😯നീക്കവുമായി🔵🔴ബാഴ്സലോണ, കൂമാനു പകരക്കാരനായി പരിശീലകനായി👔🤩മുൻ ബാഴ്‌സ താരമെത്തുന്നു❞

കഴിഞ്ഞ വർഷം ബാഴ്സ പരിശീലകനായി ചുമതലയേറ്റ ഡച്ചുകാരൻ റൊണാൾഡ്‌ കൂമൻ ഈ സീസൺ അത്ര സുഖകരമല്ലാത്ത അനുഭവങ്ങളാണ് തന്നിരിക്കുന്നത്. അടുത്ത സീസണിൽ ബാഴ്സ പുതിയ പരിശീലകനെ നോട്ടമിട്ടിരിക്കുന്നു എന്ന വാർത്തകൾ അടുത്തിടെ പുറത്തു വന്നിരുന്നു. ടീമംഗങ്ങളും മാനേജ്മെന്റായുള്ള പ്രശ്നങ്ങളും ,ടീമിന്റെ മോശം ഫോമുമെല്ലാം കൂമന്റെ ബാഴ്സയിലെ ആയുസ്സ് കുറയ്ക്കും എന്നതിൽ സംശയമില്ല. പല പേരുകളും ഡച്ചുകാരന് പകരമായി ഉയർന്നു വരുന്നുണ്ട്.

അടുത്ത സീസണിൽ ബാഴ്സ പരിശീലകനായി എത്തും എന്ന് ഉയർന്നു കേൾക്കുന്ന നാമമാണ് ആഴ്‌സണൽ പരിശീലകൻ മൈക്കൽ അർട്ടെറ്റയുടേത്. 2019 ഡിസംബറിൽ ഉനായ് എമറിക്ക് പകരക്കാരനായി ആഴ്‌സനലിനെ പരിശീലകനായി എത്തിയ അർട്ടെറ്റയുടെ ആദ്യ സമ്പൂർണ സീസണായിരുന്നു ഇത്. അർട്ടെറ്റയെ സംബന്ധിച്ച ഗണ്ണേഴ്സിനൊപ്പം സമ്മിശ്ര സീസണായിരുന്നു. സ്പാനിഷ് ഭീമൻമാരായ ബാഴ്‌സലോണയിലേക്കുള്ള നീക്കവുമായി ഇതിനകം തന്നെ അർട്ടെറ്റയെ ബന്ധപ്പെടുത്തി വാർത്തകൾ വന്നു തുടങ്ങി.

ആഴ്സണലിനൊപ്പം അത്ര മികച്ച പ്രകടനമല്ലാതിരുന്നിട്ടും യൂറോപ്പിലെ ചില വലിയ ക്ലബ്ബുകളിൽ നിന്ന് അർട്ടെറ്റക്ക് ഓഫറുകൾ വന്നിരുന്നു . അടുത്ത സീസണിൽ ഗണ്ണേഴ്സ് മാനേജർ ബാഴ്‌സലോണയിലേക്ക് പോകാൻ സാധ്യതയുണ്ടെന്ന് കറ്റാലൻ റേഡിയോ റിപ്പോർട്ട് ചെയ്തു . മുൻ ബാഴ്‌സലോണ പ്രസിഡന്റ് ജോവാൻ ലാപോർട്ടയുമായുള്ള അദ്ദേഹത്തിന്റെ അസാധാരണമായ ബന്ധം ലിങ്ക് അപ്പിനുള്ള പ്രധാന കാരണമായി വിദഗ്ധർ കണക്കാക്കപ്പെടുന്നു.

കഴിഞ്ഞ വർഷം ഒക്ടോബറിൽ ജോസെപ് മരിയ ബാർട്ടോമ്യൂ സ്ഥാനമൊഴിഞ്ഞതിനുശേഷം അടുത്ത ബാഴ്‌സലോണ പ്രസിഡന്റാകാൻ മുൻനിരയിൽ ഉള്ള സ്ഥാനാർത്ഥിയാണ് ലാപോർട്ട. റൊണാൾഡ് കോമാനുപകരം ക്യാമ്പ് നൗവിൽ അർട്ടെറ്റയെ എത്തിക്കാൻ ലാപോർട്ട താൽപ്പര്യപ്പെടുന്നുണ്ട്.2008-ൽ അനുഭവപരിചയമില്ലാത്ത പെപ് ഗ്വാർഡിയോളയെ ബാഴ്സ പരിശീലകനായി നിയമിക്കുന്നതിൽ ലാപോർട്ട മടിച്ചില്ല എന്നതാണ് ശ്രദ്ധേയം.അതുപോലെ അടുത്ത സീസണിൽ ലപോർട്ട ബാഴ്സ പ്രെസിഡന്റായാൽ അർട്ടെറ്റക്ക് സാധ്യതയുണ്ടെന്നാണ് റിപോർട്ടുകൾ.

അതേസമയം, ക്യാമ്പ്‌നൗവിലെ മൂന്ന് പ്രസിഡന്റ് സ്ഥാനാർത്ഥികളിൽ ഒരാൾ മാത്രമാണ് ലാപോർട്ട. വിക്ടർ ഫോണ്ട്, ടോണി ഫ്രീക്സ എന്നിവരും മത്സരത്തിലുണ്ട് . എൽ മുണ്ടോ ഡിപോർടിവോയുടെ റിപ്പോർട്ട് അനുസരിച്ച്, ക്ലബ്ബിലെ 20000 ൽ അധികം അംഗങ്ങൾ മാർച്ച് 7 ന് നിശ്ചയിച്ചിട്ടുള്ള സമയപരിധിയോടെ ഇതിനകം വോട്ട് രേഖപ്പെടുത്തിയിട്ടുണ്ട്.

ബാഴ്സയുടെ ആദ്യ ടീമിനൊപ്പം ഒരിക്കലും കളിച്ചിട്ടെങ്കിലും 1999 നും 2002 നും ഇടയിൽ അർട്ടെറ്റ ക്ലബ്ബിന്റെ ബി, സി ടീമുകൾക്കായി കളിച്ചു. പിഎസ്ജി ,റേഞ്ചേഴ്സ്, റയൽ സോസിഡാഡ് , എവർട്ടൻ, ആഴ്‌സണൽ എന്നി ക്ലബ്ബുകൾക്ക് വേണ്ടി ആർട്ടറ്റാ ജേഴ്സി അണിഞ്ഞിട്ടുണ്ട്.