❝ മികച്ചൊരു ⚽🔥 സ്‌ട്രൈക്കറുടെ അഭാവം
🏆⚽ കോപ്പ അമേരിക്കയിൽ 🇧🇷🔥 ബ്രസീലിന്റെ
കിരീട പ്രതീക്ഷകൾക്ക് തടസ്സമാവുമോ ❞

കോപ്പ അമേരിക്ക ചാമ്പ്യൻഷിപ്പിന് ഇന്ന് തുടക്കമാവുമ്പോൾ കിരീടത്തിനായി ഏറ്റവും സാധ്യത കൽപ്പിക്കപ്പെടുന്നത് ആതിഥേയരും നിലവിലെ ചാമ്പ്യന്മാരുമായ ബ്രസീലിനാണ്. സൂപ്പർ താരം നെയ്മരുടെ നേതൃത്വത്തിൽ വേൾഡ് കപ്പ് യോഗ്യത മത്സരത്തിൽ മികച്ച പ്രകടനം നടത്തിയാണ് അവർ കോപ്പക്കെത്തുന്നത് എല്ലാ പൊസിഷനിലും ലോകോത്തര താരങ്ങൾ നിറഞ്ഞ ടീമാണെങ്കിലും നിലവാരവും ഫോമുമുള്ള മികച്ചൊരു സ്‌ട്രൈക്കറുടെ അഭാവം ബ്രസീൽ ടീമിൽ നിഴലിച്ചു നിൽക്കുന്നുണ്ട്. എന്നും ലോകത്തെ ഏറ്റവും മികച്ച സ്‌ട്രൈക്കർമാരെ സംഭാവന ചെയ്തിട്ടുള്ള ബ്രസീലിനു അടുത്ത കാലത്തൊന്നും മികച്ചൊരു സ്‌ട്രൈക്കർ വളർത്തിയെടുക്കാൻ സാധിച്ചിട്ടില്ല . റൊണാൾഡോ അല്ലെങ്കിൽ റൊമാരിയോയുടെ നിലവാരത്തിലുള്ള ഒരു ടാർഗെറ്റ് മാൻ ഇല്ലെന്നെന്നതാണ് ബ്രസീൽ പരിശീലകൻ ടിറ്റേ നേരിടുന്ന വലിയ പ്രശ്‍നം.

ഇന്ന് കോപ്പ അമേരിക്കയിലെ ആദ്യ മത്സരത്തിൽ വെനിസ്വേലയെ നേരിടുമ്പോൾ നാല് പേരുകളാണ് ടിറ്റേയുടെ മുന്പിലുള്ളത്.ഗബ്രിയേൽ ജീസസ്, റോബർട്ടോ ഫിർമിനോ, റിച്ചാർലിസൺ, ഗബ്രിയേൽ ബാർബോസ എന്നിവരിൽ നിന്നും ആരെയാണ് പ്രധാന സ്‌ട്രൈക്കറായി കളിപ്പിക്കുക എന്നത് ടിറ്റേക്ക് വെല്ലുവിളി തന്നെയാണ്. സൂപ്പർ താരം നെയ്മർ ഗോളടിച്ചു കൂട്ടി ഒരു സ്‌ട്രൈക്കറുടെ റോൾ കൂടി നിറവേറ്റുന്നതിനാൽ പലപ്പോഴും മികച്ചൊരു ഗോൾ സ്കോറിന് സ്‌ട്രൈക്കറുടെ അഭാവം ടീമിൽ നിഴലിക്കാറില്ല. ബ്രസീൽ ദേശീയ ടീമിന് വേണ്ടി നെയ്മർ 66 തവണ വല കുലുക്കിയപ്പോൾ ബാക്കിയുള്ള നാല് സ്‌ട്രൈക്കർമാർക്ക് നേടാനായത് 45 ഗോളുകൾ മാത്രമാണ്.

2006 ലോകകപ്പിന് ശേഷം സൂപ്പർ താരം റൊണാൾഡോ കാളി മതിയാക്കിയതിനു ശേഷം നിലവാരമുള്ള ഒരു ലോകോത്തര സ്‌ട്രൈക്കർ ബ്രസീലിന് ലഭിച്ചിട്ടില്ല. കഴിഞ്ഞ മൂന്നു വേൾഡ് കപ്പിലും കൂടി ബ്രസീലിന്റെ സ്‌ട്രൈക്കർമാർക്ക് നേടാനായത് 17 മത്സരങ്ങളിൽ നിന്ന് നാല് ഗോളുകൾ മാത്രമാണ്. 2018 ജീസസിന് ഗോളുകളൊന്നും നേടാനായില്ല 2014 ൽ ഫ്രെഡ് ഒരു തവണയും ലൂയിസ് ഫാബിയാനോ 2010 ൽ മൂന്നു ഗോളുകളും നേടി. അടുത്ത വർഷത്തെ ലോകകപ്പിനുള്ള പ്രധാന തയ്യാറെടുപ്പായാണ് ബ്രസീൽ കോച്ച് ടിറ്റേ കോപ അമേരിക്കയെ കാണുന്നത്. ഖത്തറിൽ ബ്രസീലിന്റെ ആദ്യ ടീമിൽ സ്ട്രൈക്കർമാർക്ക് അവകാശവാദമുന്നയിക്കാനുള്ള ഒരു മികച്ച അവസരമാണിത്. വളരെ കാലത്തിനു ശേഷം ടീമിൽ തിരിച്ചെത്തിയ ഫ്ലെമെങ്കോ സ്‌ട്രൈക്കർ ഗബ്രിയേൽ ബാർബോസക്ക് ശക്തമായ ഫിനിഷിംഗ് പവർഉണ്ടെങ്കിലും സ്ഥിരത കാണിക്കാൻ സാധിക്കുന്നില്ല.

ജീസസ് ഗോളുകൾ കണ്ടെത്തുന്നുന്നുണ്ടെങ്കിലും വലിയ മത്സരങ്ങളിൽ പലപ്പോഴും പ്രതീക്ഷിച്ച പ്രകടനം കാണാൻ സാധിച്ചിട്ടില്ല. എവെർട്ടൻ താരം റിചാലിസൺ യോഗ്യത മത്സരങ്ങളിൽ മികച്ച പ്രകടനമാണ് പുറത്തെടുത്തത്.നെയ്മറുമായി മികച്ച ഒത്തിണക്കം കാണിക്കുകയും ചെയ്തു. ഒരു സ്വാഭാവിക സ്‌ട്രൈക്കർ അല്ലെങ്കിലും ഫിർമിനോയും ബ്രസീലിൽ നമ്പർ 9 റോളിൽ എത്താറുണ്ട്. ടിറ്റേയുടെ തെരഞ്ഞെടുപ്പിൽ 24 കാരനായ ജീസസിനായിരുക്കും നറുക്ക് വീഴുന്നത്. എന്നാൽ കഴിഞ്ഞ മത്സരത്തിൽ ഒരു വിങ് ഫോർവേഡായാണ് താരത്തെ പരിശീലകൻ കളിപ്പിച്ചത്. ഈ സീസണിൽ മാഞ്ചസ്റ്റർ സിറ്റിക്കായി 42 മത്സരങ്ങളിൽ നിന്ന് 14 ഗോളുകൾ നേടിയ ജീസസിന് ബേധപെട്ട വർഷമായിരുന്നു.29 കാരനായ ഫിർമിനോ 2015 ൽ ലിവർപൂളിൽ ചേർന്നതിനുശേഷം ഏറ്റവും കുറഞ്ഞ സ്കോറിംഗ് സീസൺ നേടി, 48 മത്സരങ്ങളിൽ നിന്ന് ഒമ്പത് ഗോളുകൾ മാത്രമാണ് നേടാനായത്. എവർട്ടണിനായി 40 മത്സരങ്ങളിൽ നിന്ന് 13 ഗോളുകൾ നേടിയ റിച്ചാർലിസന് മികച്ച ക്ലബ് സീസൺ തെന്നെയായിരുന്നു. പക്ഷെ 24 കാരനായ റിചാലിസൺ പലപ്പോഴും നെയ്മറെ പോലെ ഇടതു വിങ്ങിലാണ് ടിറ്റേ കലിപ്പിക്കുന്നത്.

ലോകകപ്പ് യോഗ്യതാ മത്സരങ്ങളിൽ ബ്രസീലിന്റെ 16 ഗോളുകളിൽ ഫിർമിനോയും റിച്ചാർലിസണും മൂന്ന് വീതം ഗോൾ നേടിയപ്പോൾ ജീസസിന് ഒരു ഗോളും നേടനായില്ല. ഫ്ലെമെങ്കോ താരം ഗാബിഗോലൈനായിരുന്നു പ്രധാന സ്ട്രൈക്കറാവാൻ കൂടുതൽ സാധ്യത കൽപ്പിച്ചിരുന്നത്. ഇക്വഡോറിനെതിരായ ബ്രസീലിന്റെ 2-0 വിജയത്തിൽ ബാർബോസ ആദ്യ ഇലവനിൽ എത്തിയെങ്കിലും ശരാശരിയിൽ താഴെയായിരുന്നു താരത്തിന്റെ പ്രകടനം.ഇന്റർ മിലാനിലെയും ബെൻഫിക്കയിലെയും ഫ്ലോപ്പായ താരം രണ്ട് വർഷം മുമ്പ് നാട്ടിലേക്ക് മടങ്ങിയതിനുശേഷം ഫ്ലമെംഗോയിൽ മികച്ച ഫോമിൽ തന്നെയായിരുന്നു.2020 ൽ തന്റെ ക്ലബിനായി ബാർബോസ 52 മത്സരങ്ങളിൽ നിന്ന് 38 ഗോളുകൾ നേടി. ഈ നാല് സ്‌ട്രൈക്കര്മാര് ഉണ്ടെങ്കിലും ഗോളുകൾ നേടാൻ ബ്രസീൽ ഇപ്പോഴും നെയ്മറെ തന്നെയാണ് ആശ്രയിക്കുന്നത്. കഴിഞ്ഞ 15 വർഷത്തിനിടയിൽ നെയ്മറെ കൂടാതെ മികച്ചൊരു ഗോൾ സ്കോറർ ബ്രസീലിൽ കാണാൻ സാധിക്കില്ല.

കഴിഞ്ഞ കുറച്ചു വർഷങ്ങളിൽ ഒരു സ്‌കോററുടെ അഭാവം വലിയ ടൂർണമെന്റുകളിൽ ബ്രസീലിനെ നന്നായി തന്നെ ബാധിക്കുന്നുണ്ട്. ഈ കോപ്പയിൽ സ്‌ട്രൈക്കര്മാര് ഗോൾ കണ്ടെത്തിയാൽ മാത്രമേ അടുത്ത വർഷം തുടങ്ങുന്ന വേൾഡ് കപ്പിൽ നീണ്ട വര്ഷങ്ങള്ക്കു ശേഷം കിരീടത്തിനായി വെല്ലുവിളി ഉയർത്താൻ സാധിക്കു.