മിലാൻ🔥⚽ഡെർബി ❝ഒന്നാം✌️😍സ്ഥാനം നിലനിർത്താൻ ഇന്ററും💪⚡നേടിയെടുക്കാൻ എ.സി മിലാനും…❞

ജനുവരി 26 ന് നടന്ന കോപ്പ ഇറ്റാലിയ ക്വാർട്ടർ ഫൈനലിൽ നടന്ന ചൂടുപിടിച്ച പോരാട്ടത്തിനൊടുവിൽ വീണ്ടും മിലാൻ ടീമുകൾ നേർക്കു നേർ വരികയാണ്. സ്ലാറ്റൻ ഇബ്രാഹിമോവിച്ചും റൊമേലു ലുകാകുവും നേർക്കു നേർ ഏറ്റുമുട്ടിയ മത്സരത്തിൽ ഒന്നിനെതിരെ രണ്ടു ഗോളുകൾക്കായിരുന്നു ഇന്ററിന്റെ വിജയം. മത്സരത്തിൽ മുൻ മാഞ്ചസ്റ്റർ യുണൈറ്റഡ് താരങ്ങളായ ലുകാകുവും ഇബ്രയും നേരിട്ട് ഏറ്റുമുട്ടിയപ്പോൾ എസി മിലാൻ താരം ഇബ്രാഹിമോവിച് ചുവപ്പു കാർഡ് കണ്ടു പുറത്തായിരുന്നു .ഇരുവരുടെയും ഏറ്റുമുട്ടൽ നിലവിൽ ഇറ്റാലിയൻ ഫുട്ബോൾ ഫെഡറേഷന്റെ അന്വേഷണത്തിലാണ്.

ഇന്ന് സിരി എ യിൽ വീണ്ടും ഇരു ടീമുകളും ഏറ്റുമുട്ടുമ്പോൾ 10 വർഷത്തിന് ശേഷം ആദ്യമായാണ് ലീഗിൽ ആദ്യ രണ്ടു സ്ഥാനങ്ങളിൽ നിൽക്കുമ്പോൾ ഇരു ടീമുകളും നേർക്കു നേർ വരുന്നത്.2011 ലാണ് അവസാനമായി ആദ്യ സ്ഥാനങ്ങളിൽ നിൽക്കുമ്പോൾ ഇവർ ഏറ്റുമുട്ടിയത് അന്ന് എസി മിലാൻ വിജയിക്കുകയും ലീഗ് കിരീടം നേടുകയും ചെയ്തു. അതിനു ശേഷം യുവന്റസിനല്ലാതെ ആർക്കും കിരീടം നേടാൻ സാധിച്ചിട്ടില്ല.

ഈ സീസണിൽ നേരത്തെ ലീഗ് മത്സരത്തിൽ ഇരു ടീമുകളും ഏറ്റുമുട്ടിയപ്പോൾ മിലാൻ വിജയിച്ചു.വിജയികൾക്കായി ഇബ്രാഹിമോവിച്ച് രണ്ടുതവണയും ലുക്കാകു ഇന്ററിനായി സ്കോർ ചെയ്ത മത്സരത്തിൽ 2 -1 നാണ് മിലാൻ വിജയിച്ചത്. സിരി എ യിലെ അവസാന മത്സരത്തിൽ ദുർബലരായ സ്പെസിയയോട് തോൽവി വഴങ്ങിയിരുന്നു എസി മിലാൻ. എന്നാൽ അവസരം മുതലെടുത്ത ഇന്റർ ബെൽജിയം ഫോർവേഡ് ലുക്ക് രണ്ടുതവണ ഗോൾ നേടിയതോടെ 300 കരിയർ ഗോളുകൾ നേടുകയും ചെയ്ത മത്സരത്തിൽ ലാസിയോവിനെ കീഴടക്കി ഒന്നാം സ്ഥാനം കൈക്കലാക്കിയിരുന്നു. എന്നാൽ ഇന്ന് സാൻ സിറോയിൽ നടക്കുന്ന മിലാൻ ഡെർബിയിൽ വിജയം നേടി ലീഗിൽ വീണ്ടും ഒന്നാം സ്ഥാനത്ത് എത്താനാണ് എസി മിലാന്റെ ശ്രമം.

ചരിത്രം ;-
ഇറ്റലിയിലെ ഡെർബി ഡി മിലാനോ എന്നും അറിയപ്പെടുന്ന മിലാൻ ഡെർബി, ഇന്റർ, മിലാൻ എന്നിവയ്ക്കിടയിൽ നടക്കുന്ന ഫുട്ബോൾ വൈര്യത്തിന്റെ കഥ കൂടിയാണ്.1909 ജനുവരിയിലാണ് ഈ രണ്ടു ക്ലബ്ബുകളും ആദ്യമായി ഏറ്റുമുട്ടുന്നത്. സെറി എ സീസണിലും കുറഞ്ഞത് രണ്ട് തവണയെങ്കിലും ആഭ്യന്തര കപ്പുകളിലും യൂറോപ്പിലും ഇവർ ഏറ്റുമുട്ടാറുണ്ട്.ചരിത്രപരമായി മിലാനിലെ സമ്പന്നർ പിന്തുണയ്ക്കുന്ന ക്ലബായ ഇന്റർ മിലാൻ അറിയപ്പെടുന്നത് ‘ഷോ-ഓഫ്’ എന്ന വാക്കിന്റെ മിലാൻ പദമായ ‘ബൗസിയ’ എന്ന പേരിലാണ്.എന്നാൽ മധ്യവർഗത്തിലുള്ള ആളുകൾ പിന്തുണക്കുന്ന എസി മിലാൻ അറിയപ്പെടുന്നത് ‘കാസിയാവിഡ്’ എന്ന പേരിലാണ്. അതിനർത്ഥം ” ബ്ലൂ കോളർ വർക്കർ ” എന്നാണ്.തൊഴിലാളിവർഗ ജനതയുടെ ക്ലബ്ബായിരുന്നു മിലാൻ.

പണ്ട് കാലത്തു ഇന്ററിനു കൂടുതൽ ആനുകൂല്യങ്ങളുള്ള പശ്ചാത്തലങ്ങൾ ഉള്ളത് കാരണം സാൻ സിറോയിൽ മോട്ടോർ സൈക്കിളുമായി മത്സരം കാണാൻ ഇന്റർ ആരാധകർ എത്തി.എന്നാൽ റോസോനേരിയുടെ ആരാധകർക്ക് പൊതുഗതാഗതം ഉപയോഗിച്ച് മാത്രമേ സ്റ്റേഡിയത്തിലേക്ക് പോകാൻ കഴിഞ്ഞുള്ളൂ. ഒരേ സ്റ്റേഡിയം പങ്കിടുന്ന ഫുട്‌ബോളിലെ ഒരേയൊരു പ്രധാന ക്രോസ്‌ടൗൺ ഡെർബികളിലൊന്നാണ് ഡെർബി ഡി മിലാനോ. സാൻ സിറോ മിലാനിലും ഇന്ററിലുമാണ്, രണ്ട് ക്ലബ്ബുകളുടെയും ആരാധകർ പങ്കിട്ട വേദി തങ്ങളുടെ ‘വീട്’ ആയി കണക്കാക്കുന്നു.

മുൻ മിലാൻ ഫോർവേഡ് ആൻഡ്രി ഷെവ്ചെങ്കോ നിലവിൽ 14 ഗോളുകളുമായി മിലാൻ ഡെർബിയുടെ റെക്കോർഡ് ഗോൾ സ്‌കോറർ എന്ന ബഹുമതി നേടിയിട്ടുണ്ട്.ഗ്യൂസെപ്പെ മിയാസ 13 ഉം ,ഗുന്നാർ നോർഡാൽ, ഇസ്താൻ നായേഴ്സ് എന്നിവർ 11 ഗോളുകളും നേടിയിട്ടുണ്ട്. ഇറ്റലിക്കൊപ്പം 2 വേൾഡ് കപ്പുകൾ ഉയർത്തിയ ഇതിഹാസം ഗ്യൂസെപ്പെ മിയാസ രണ്ടു മിലാൻ ക്ലബ്ബുകൾക്ക് വേണ്ടി ബൂട്ട് കെട്ടിയിട്ടുണ്ട്.ഇന്റർ ആയിരിക്കുമ്പോൾ, മൂന്ന് സെറി എ കിരീടങ്ങൾ നേടിയ മിയാസ രണ്ടു ക്ലബ്ബുകൾക്ക് വേണ്ടി കളിച്ച പ്രശസ്ത താരമാണ്.

റൊണാൾഡോ, ആൻഡ്രിയ പിർലോ, ക്ലാരൻസ് സീഡോർഫ്, ഹെർണാൻ ക്രെസ്പോ, സ്ലാറ്റൻ ഇബ്രാഹിമോവിച്ച്, , മരിയോ ബലോടെല്ലി, ലിയോനാർഡോ ബോണൂസി എന്നിവരെല്ലാം ഇന്റർ കളിച്ചതിനുശേഷം റോസോനേരിയിലേക്ക് മാറിയ താരങ്ങളാണ്.നേരെമറിച്ച്, ഫ്രാൻസെസ്കോ ടോൾഡോ, പാട്രിക് വിയേര, തോമസ് ഹെൽവെഗ്, ഫുൾവിയോ കൊളോവതി തുടങ്ങിയ കളിക്കാർ എല്ലാവരും മിലാന് വേണ്ടി കളിച്ചതിനു ശേഷം ഇന്ററിലേക്ക് മാറി.

56 മത്സരങ്ങൾ കളിച്ച ഇറ്റാലിയൻ താരം പോളോ മാൾഡീനിയാണ് ഏറ്റവും കൂടുതൽ ഡെർബി മത്സരങ്ങൾ കളിച്ചിട്ടുള്ളത്.47 മത്സരങ്ങൾ കളിച്ച സനേറ്റിയാണ് രണ്ടാം സ്ഥാനത്. ഇറ്റലിക്ക് പുറത്തു നിന്നും 30 ലധികം മിലാൻ ഡെർബി മത്സരങ്ങൾ കളിച്ച രണ്ടു താരങ്ങളാണ് ഉള്ളത് . ഇന്റർ മിലാന്റെ അര്ജന്റീന താരം ഹാവിയർ സനേറ്റിയും , ഇന്ററിനും, മിലാനും വേണ്ടി കളിച്ച ഡച്ച് താരം ക്ലാരെൻ സീഡോർഫും.