❝മീരാഭായ് ചാനുവിന്റെ വെള്ളി സ്വർണമാകുമോ?❞ ; ചൈനീസ് താരത്തിന് മെഡൽ നഷ്ടമാവാൻ സാധ്യത
ടോക്യോ ഒളിംപിക്സില്‍ ഇന്ത്യക്ക് ആദ്യ മെഡല്‍ സമ്മാനിച്ച് അഭിമാനമായി മാറിയ മീരബായി ചാനുവിന്റെ വെള്ളി മെഡല്‍ സ്വര്ണമാകാന് സാധ്യത. സ്വര്‍ണം നേടിയ ചൈനയുടെ ഹോ സുഹ്യു ഉത്തേജക മരുന്ന് ഉപയോഗിച്ചതായുള്ള സംശയം ഉയര്‍ന്നതോടെയാണ് മീരയ്ക്ക് സ്വര്‍ണ മെഡല്‍ സാധ്യത ഉയര്‍ന്നിരിക്കുന്നത്. വനിതകളുടെ 49 കിലോഗ്രാം വിഭാഗത്തിലാണ് ചാനു മെഡൽ നേടിയത്. മൊത്തം 210 കിലോ ഉയർത്തിയാണ് സിഹുയി ഹൂ സ്വർണം നേടിയത്. ഇന്ത്യൻ താരം നേടിയതാകട്ടെ 202 കിലോയാണ്. സംശയാസ്പദമായ സാഹചര്യമുള്ളതിനാലാണ് ഹൂവിനോട് ഒളിംപിക്സ് സംഘാടകർ ഡോപ്പിങ് ടെസ്റ്റിന് വിധേയമാകാൻ ആവശ്യപ്പെട്ടതെന്നാണ് സൂചന.
ഒളിംപിക്സിന് മുമ്പ് കായികതാരങ്ങൾ പരിശോധനയ്ക്ക് വിധേയരാകാറുണ്ട്. ഈ പരിശോധനയിലെ ഫലം പ്രതികൂലമായതിനാലാകാം വീണ്ടും പരിശോധനയെന്നും സൂചനയുണ്ട്.ചൈനീസ് താരത്തിനോട് ടോക്യോയില്‍ തന്നെ തുടരാനും അധികൃതര്‍ ആവശ്യപ്പെട്ടിട്ടുണ്ട്. പരിശോധനയില്‍ ഫലം പോസിറ്റീവായാല്‍ ഭാരോദ്വഹനത്തിലെ സ്വര്‍ണം മീരയ്ക്ക് സ്വന്തമാകും. സ്നാച്ചിൽ 94 കിലോഗ്രാം എന്ന പുതിയ ഒളിമ്പിക് റെക്കോർഡ് സ്ഥാപിച്ച സിഹു, ക്ലീൻ ആന്റ് ജെർക്കിൽ 116 കിലോയുമായി മറ്റൊരു ഒളിമ്പിക് റെക്കോർഡ് കൂടി സ്വന്തം പേരിൽ ചേർത്തു. സ്നാച്ചിൽ മിരാബായ് 87 ഉം ക്ലീൻ ആന്റ് ജെർക്കിൽ 115 ഉം ഉയർത്തി. അവസാന ശ്രമത്തിൽ 117 കിലോ ഉയർത്തിയെങ്കിലും മിരാഭായിക്ക് ലിഫ്റ്റ് പൂർത്തിയാക്കാൻ കഴിഞ്ഞില്ല.
Breaking News: Mirabai Chanu could get Gold; winner Hou Zhihui to be tested by anti-doping authorities @moneycontrolcom https://t.co/lYxk851o6P
— Chandra R. Srikanth (@chandrarsrikant) July 26, 2021
എന്നാല്‍ മൂന്നാം ശ്രമത്തില്‍ 89 കിലോഗ്രാമത്തില്‍ മീരാബായി ചാനുവിന് പിഴച്ചു. സ്നാച്ചിന് ശേഷം രണ്ടാം സ്ഥാനത്തായിരുന്നു മീരാബായി ചാനു. ക്ലീന്‍ ആന്‍ഡ് ജെര്‍ക്കില്‍ 110 കിലോ ഉയര്‍ത്തിയാല്‍ മെഡല്‍ ഉറപ്പിക്കാം എന്ന നിലയിലായിരുന്നു മീരാബായി ചാനു. ഇവിടെ ആദ്യ ശ്രമത്തില്‍ 110 കിലോയില്‍ മീരാബായി ചാനു മികവ് കാണിച്ചപ്പോള്‍ ഇന്ത്യ മെഡല്‍ ഉറപ്പിച്ചു.ടോക്യോ ഒളിമ്പിക്സില്‍ ഭാരദ്വോഹനത്തില്‍ വെള്ളി മെഡല്‍ നേടി ഇന്ത്യയുടെ മെഡല്‍ പട്ടികയിലേക്ക് ആദ്യത്തെ നേട്ടം കൊണ്ടുവന്നിരിക്കുകയാണ് മീരാഭായ് ചാനു.
ഈ നേട്ടത്തിലൂടെ ഭാരോദ്വഹനത്തില്‍ 21 വര്‍ഷത്തോളമായി ഒരു മെഡലിനായുള്ള ഇന്ത്യയുടെ കാത്തിരിപ്പ് അവസാനിപ്പിക്കാന്‍ കൂടി താരത്തിന് കഴിഞ്ഞു. 2000ലെ സിഡ്നി ഒളിമ്പിക്സില്‍ കര്‍ണം മല്ലേശ്വരി വെങ്കല മെഡല്‍ നേടിയതിന് ശേഷം നടന്ന ഒളിമ്പിക്സുകളില്‍ ഇന്ത്യക്ക് ഈ ഇനത്തില്‍ മെഡല്‍ ഒന്നും ലഭിച്ചിരുന്നില്ല.