മിറേയ ലൂയിസ്- “ജമ്പർ വുമൺ”

മൈക്കിൾ ജോർദാന്റെ ജമ്പും മൈക്ക് ടൈസന്റെ ശക്തിയുമുള്ള ഒരു വനിതാ വോളി താരം, കേൾക്കുമ്പോൾ അത്ഭുതമായി തോന്നാമെങ്കിലും ക്യൂബയുടെ എക്കാലത്തെയും മികച്ച വനിതാ താരവുമായ മിറേയ ലൂയിസിനെ അങ്ങനെ വിശേഷിപ്പുക്കുന്നതിൽ ആർക്കും തർക്കമുണ്ടാവില്ല.ലോകം കണ്ടതിൽ വെച്ച് ഏറ്റവും മികച്ച വനിതാ വോളി താരമായ മിറേയ ലൂയിസ് 1983 മുതൽ 2000 വരെയുള്ള കാലഘട്ടത്തിൽ ലോക വനിതാ വോളി ഉള്ളം കയ്യിൽ കൊണ്ട് നടന്ന താരമാണ്.

5 അടി 10 ഇഞ്ച് മാത്രം ഉയരമുള്ള ലൂയിസിനെ നേരിൽ കാണുമ്പോൾ ഒരു വോളി താരമാണെന്നു ഒരിക്കലും തോന്നില്ല ,എന്നാൽ മിറേയ ലൂയിസിന്റെ അതിശയകരമായ ജമ്പ് അതെല്ലാം മാറ്റിമറിക്കുന്നു.3 .39 മീറ്റർ സ്‌പൈക്ക് റീചുള്ള ലൂയിസ് ബാസ്കറ്റ് ബോൾ ഇതിഹാസം മൈക്കിൾ ജോർദാനായിട്ടാണ് താരതമ്യപ്പെടുത്താറുള്ളത്. ആന്റിനക്ക് മുകളിലൂടെ ലൂയിസിന് സ്മാഷ് ചെയ്യാൻ സാധിക്കുമെന്ന് പലപ്പോഴും തോന്നിയിട്ടുണ്ട്.1967 ൽ ക്യൂബയിൽ കാമഗയിൽ ജനിച്ച ലൂയിസ് 10 ആം വയസ്സിൽ വോളിബാൾ കളിച്ചു തുടങ്ങി 16 ആം വയസ്സിൽ പാൻ അമേരിക്കൻ ഗെയിംസിനുള്ള ക്യൂബൻ ടീമിൽ ഇടം നേടി. തന്റെ മകളെ പ്രസവിച്ച് ആഴ്ചകൾക്കുള്ളിൽ 1986 ൽ തന്റെ ആദ്യ ലോക ചാമ്പ്യൻഷിപ്പിൽ പങ്കെടുത്ത ലൂയിസ് ക്യൂബയ്ക്ക് വെള്ളി മെഡൽ നേടി കൊടുത്തു.


മൂന്ന് ഒളിംപിക്സിൽ പങ്കെടുത്ത ലൂയിസ് മൂന്നിലും ക്യൂബയ്ക്ക് സ്വർണം നേടിക്കൊടുത്തു (1992 ബാഴ്സലോണ,1996 അറ്റ്ലാന്റ,2000 സിഡ്നി ) 1984 ,1988 ഒളിംപിക്സുകൾ ക്യൂബ ബഹിഷ്കരിച്ചില്ലെങ്കിൽ തൊണ്ണൂറുകളെന്നപോലെ എണ്പതുകളും ലൂയിസിന് സ്വന്തമായേനെ. വേൾഡ് ചഗമ്പ്യന്ഷിപ്പില് 2 സ്വർണവും ഒരു വെള്ളിയും, വേൾഡ് കപ്പിൽ മൂന്നു സ്വർണവും ഒരു വെള്ളിയും,വേൾഡ് ഗ്രാൻഡ്‌സ് കപ്പിൽ ഒരു സ്വർണവും വെള്ളിയും,വേൾഡ് ഗ്രാൻഡ് പ്രിസ്കിൽ 2 വീതം സ്വർണം,വെള്ളി, വെങ്കലവും,പാൻ അമേരിക്കൻ ഗെയിംസിൽ 4 സ്വർണവും,നൊർസെക്ക ചാമ്പ്യൻഷിപ്പിൽ 7 സ്വർണവും നേടിയിട്ടുണ്ട്.

ലോകകപ്പിൽ മൂന്ന് എംവിപി അവാർഡുകൾ നേടിയ ലൂയിസ് ഒളിംപിക്സിലും, വേൾഡ് ചാമ്പ്യൻഷിപ്പിലും ബെസ്ററ്പ്ലയെർ, സ്പൈക്കർ അവാർഡുകളും കരസ്ഥമാക്കിയിട്ടുണ്ട്.2000 ത്തിൽ സിഡ്‌നി ഒളിംപിക്സിന് ശേഷം കളിക്കളത്തിനോട് വിട പറഞ്ഞു.ലൂയിസിന്റെ അസാമാന്യ ജമ്പ് കൊണ്ടും,കളിക്കളത്തിലെ ആത്മാർത്ഥത കൊണ്ടും ക്യൂബയിൽ എന്നല്ല ലോകത്തിലെ നിരവധി വോളി താരങ്ങൾക്ക് മാതൃകയാക്കാൻ സാധിക്കുന്ന ഒരു റോൾ മോഡലായി മാറിയിരുന്നു മിറേയ ലൂയിസ് എന്ന വോളി ഇതിഹാസം.ഇപ്പോൾ ക്യൂബൻ നാഷണൽ അത്‌ലറ്റ് കമ്മീഷൻ വൈസ് പ്രസിഡന്റും അന്താരാഷ്ട്ര ഒളിമ്പിക് കമ്മിറ്റിയുടെ സോളിഡാരിറ്റി കമ്മീഷൻ അംഗവുമായി പ്രവർത്തിക്കുന്നു .