മുഹമ്മദ് ഷമിയുടെ ജേഴ്‌സികൾക്ക് വൻ ഡിമാൻഡ് ,ഈഡൻ ഗാർഡൻസിൽ ജേഴ്‌സി സ്റ്റോക്കില്ല |Mohammed Shami

ഇന്ന് കൊൽക്കത്തയിലെ ഈഡൻ ഗാർഡൻ സ്‌റ്റേഡിയത്തിൽ 2023 ഏകദിന ലോകകപ്പിൽ ദക്ഷിണാഫ്രിക്കയും ഇന്ത്യയും ഏറ്റുമുട്ടുകയാണ്.തുല്ല്യ ശക്തികളാണ് ഏറ്റുമുട്ടുന്നതെന്നതിനാൽ, ഏകദിന ലോകകപ്പ് ഫൈനലിന് മുന്നോടിയായുള്ള മറ്റൊരു ഫൈനലായും ഈ മത്സരത്തെ വിശേഷിപ്പിക്കാം. ഇന്നത്തെ മത്സരത്തിൽ ജയിക്കുന്നവർക്ക് പോയിന്റ് പട്ടികയിൽ സമ്പൂർണ ആധിപത്യം നേടാനാകും.

ടോസ് നേടിയ ഇന്ത്യൻ നായകൻ രോഹിത് ശർമ്മ ആദ്യം ബാറ്റിങ് തിരഞ്ഞെടുത്തു. മുൻ മത്സരത്തിൽ നിന്ന് ഇന്ത്യൻ ടീമിൽ മാറ്റങ്ങളൊന്നുമില്ല.ലോകകപ്പിലെ തീപാറുന്ന പ്രകടനത്തോടെ ആരാധകശ്രദ്ധ നേടുകയാണ് ഇന്ത്യൻ പോസ് ബോളർ മുഹമ്മദ് ഷമി. ടൂർണമെന്റിൽ ഇന്ത്യൻ വലംകൈയ്യൻ അതിവേഗ പേസർ തകർപ്പൻ ഫോമിലാണ്. ജസ്പ്രീത് ബുംറയ്ക്ക് ശേഷം ഇന്ത്യക്കായി ഏറ്റവും കൂടുതൽ വിക്കറ്റ് വീഴ്ത്തിയ രണ്ടാമത്തെ ബൗളറാണ് ഷമി.മൂന്ന് മത്സരങ്ങളിൽ നിന്ന് 14 വിക്കറ്റുകളാണ് പേസർ ഇതുവരെ വീഴ്ത്തിയത്.

സഹീർ ഖാനെയും ജവഗൽ ശ്രീനാഥിനെയും മറികടന്ന് ഏകദിന ലോകകപ്പ് ചരിത്രത്തിൽ ഇന്ത്യയുടെ ഏറ്റവും കൂടുതൽ വിക്കറ്റ് നേടിയ ബൗളറായി.ഈഡൻ ഗാർഡൻ പരിസരത്ത് മുഹമ്മദ് ഷമിയുടെ ജഴ്‌സികളെല്ലാം വിറ്റുതീർന്നതായി എക്‌സ്പ്രസ് റിപ്പോർട്ട് ചെയ്യുന്നു.ഇന്ത്യൻ ബൗളറുടെ ജേഴ്‌സി സ്റ്റോക്കില്ല.ബംഗാളിനു വേണ്ടി മാത്രം ആഭ്യന്തര ക്രിക്കറ്റ് കളിച്ചിട്ടുള്ളതിനാൽ ഈഡൻ ഗാർഡൻസിൽ ഷമിയുടെ ജേർസിക്ക് വലിയ ഡിമാൻഡാണുള്ളത്.ലോകകപ്പിലെ പ്രകടനങ്ങൾക്ക് ശേഷം ഷമിയുടെ പേരുള്ള പതിനൊന്നാം നമ്പർ ജേഴ്സിയാണ് ആരാധകർ കൂടുതൽ ആവശ്യപ്പെടുന്നത്.

2023 ലെ ഏകദിന ലോകകപ്പിൽ മികച്ച ഫോമിലാണ് ഷമി എന്നതിനാൽ പ്രാദേശിക ക്രിക്കറ്റ് ആരാധകർക്കിടയിലും ഷമി ആരാധന ഉയർന്നതാണ്.ടൂർണമെന്റിലെ ആദ്യ നാല് മത്സരങ്ങളിൽ നിന്ന് ഷമിയെ ഒഴിവാക്കി, പക്ഷേ ന്യൂസിലൻഡിനെതിരായ മത്സരത്തിനായി അദ്ദേഹത്തെ ടീമിലേക്ക് തിരിച്ചുവിളിച്ചു. അഞ്ചു വിക്കറ്റ് എടുത്ത് ഇന്ത്യയെ മത്സരത്തിൽ വിജയിപ്പിക്കാൻ സഹായിച്ചു. ഇംഗ്ലണ്ടിനെതിരെ 4/22 എന്ന നിലയിൽ മറ്റൊരു മികച്ച പ്രകടനവുമായി അദ്ദേഹം അത് തുടർന്നു. ശ്രീലങ്കയ്‌ക്കെതിരെ വെറും 18 റൺസിന് അഞ്ച് വിക്കറ്റ് വീഴ്ത്തി.

4/5 - (1 vote)