
‘ശസ്ത്രക്രിയയ്ക്ക് ശേഷം ക്രിക്കറ്റ് കളിക്കാനുള്ള എല്ലാ പ്രതീക്ഷയും ഞാൻ ഉപേക്ഷിച്ചിരുന്നു’ : ലക്‌നോവിന്റെ വിജയശിൽപ്പി മൊഹ്സിന് ഖാൻ
ത്രസിപ്പിക്കുന്ന മത്സരത്തിൽ മുംബൈ ഇന്ത്യൻസിനെ മലർത്തിയടിച്ച് ലക്നൗ സൂപ്പർ ജെയന്റ്സ്. അത്യന്തം ആവേശകരമായ മത്സരത്തിൽ 5 റൺസിന്റെ വിജയമാണ് ലക്നൗ സ്വന്തമാക്കിയത്. മത്സരത്തിന്റെ പാതിവഴിയിൽ വിജയം മുംബൈയുടെ കയ്യിലായിരുന്നു. എന്നാൽ ലക്നൗ വളരെ ആവേശത്തോടെ മത്സരം തട്ടിയെടുക്കുന്നതാണ് കാണാൻ സാധിച്ചത്. അവസാന ഓവറിലെ മുഹസിൻ ഖാന്റെ മികച്ച ബോളിംഗ് പ്രകടനമായിരുന്നു ലക്നൗവിനെ വിജയത്തിലെത്തിച്ചത്. ബാറ്റിംഗിൽ ലക്നൗവി നായി മർക്കസ് സ്റ്റോയിനിസ് അടിച്ചു തകർക്കുകയായിരുന്നു.
മത്സരത്തിൽ ടോസ് നേടിയ മുംബൈ ബോളിംഗ് തിരഞ്ഞെടുക്കുകയായിരുന്നു. ഈ തീരുമാനം ശരിവെക്കുന്ന തുടക്കമാണ് തങ്ങളുടെ ബോളർമാർ മുംബൈയ്ക്ക് നൽകിയത്. ആദ്യ ഓവറുകളിൽ തന്നെ ലക്നൗവിനെ സമ്മർദ്ദത്തിലാക്കാൻ മുംബൈക്ക് സാധിച്ചു. എന്നാൽ നാലാം വിക്കറ്റിൽ ക്രൂനാൽ പാണ്ഡ്യയും സ്റ്റോയിനിസും ചേർന്ന് ലക്നൗവിനെ രക്ഷിക്കുകയായിരുന്നു. പാണ്ഡ്യ മത്സരത്തിന് 42 പന്തുകളിൽ 49 റൺസ് ആണ് നേടിയത്. സ്റ്റോയിനിസ് ഇന്നിങ്സിലുടനീളം മുംബൈ ബോളർമാരുടെ അന്തകനായി തുടർന്നു. മത്സരത്തിൽ 47 പന്തുകൾ നേരിട്ട സ്റ്റോയിനിസ് 4 ബൗണ്ടറികളും 8 സിക്സറുകളും ഉൾപ്പെടെ 89 റൺസ് ആണ് നേടിയത്. 20 ഓവറുകളിൽ 177 എന്ന സ്കോറിലെത്താൻ ലക്നൗവിന് സാധിച്ചു.

മറുപടി ബാറ്റിങ്ങിനിറങ്ങിയ മുംബൈക്കായി മികച്ച തുടക്കം തന്നെയാണ് രോഹിത് ശർമയും ഇഷാൻ കിഷനും നൽകിയത്. പവർപ്ലെ ഓവറുകളിൽ ഇരുവരും ലക്നൗ ബോളർമാരെ പഞ്ഞിക്കിടുകയുണ്ടായി. ഒന്നാം വിക്കറ്റിൽ 90 റൺസിന്റെ കൂട്ടുകെട്ടാണ് ഇരുവരും കെട്ടിപ്പടുത്തത്. മത്സരത്തിൽ കിഷൻ 39 പന്തുകളിൽ 59 റൺസ് നേടി. ഇന്നിംഗ്സിൽ എട്ടു ബൗണ്ടറികളും ഒരു സിക്സറും ഉൾപ്പെട്ടു. രോഹിത് 25 പന്തുകളിൽ 37 റൺസാണ് നേടിയത്. എന്നാൽ ഇരുവരും ചെറിയ ഇടവേളയിൽ കൂടാരം കയറിയതോടെ മുംബൈ തകർന്നുവീഴാൻ തുടങ്ങി.
ശേഷമെത്തിയ സൂര്യകുമാർ യാദവ് ബാറ്റിംഗിൽ പരാജയപ്പെട്ടതോടെ മുംബൈ പതറുകയുണ്ടായി. അവസാന ഓവറുകളിൽ ഇതോടെ മത്സരം കടുത്തു. എന്നാൽ മത്സരം വിട്ടുനൽകാൻ ടീം ഡേവിഡ് തയ്യാറായില്ല. അവസാന ഓവറുകളിൽ ഡേവിഡ് അടിച്ചു തകർത്തു. അതോടെ മുംബൈയുടെ വിജയലക്ഷ്യം ഓരോവറിൽ 11 റൺസായി. എന്നാൽ അവസാന ഓവറിൽ മുഹ്‌സിൻ ഖാൻ ഒരു തകർപ്പൻ ബോളിംഗ് പ്രകടനം കാഴ്ച വയ്ക്കുകയായിരുന്നു. വെറും അഞ്ചു റൺസ് മാത്രമാണ് ലെഫ്റ്റ് ഹണ്ടർ ആ ഓവറിൽ വഴങ്ങിയത്.ഇതോടെ അഞ്ചു റൺസിന്റെ വിജയം ലക്നൗ സ്വന്തമാക്കുകയും ചെയ്തു.
His father must be happy with his performance ♥️#mohsinkhan #cricket #ipl2023 #cricketTwitter pic.twitter.com/HB5pU0Bkk0
— RVCJ Sports (@RVCJ_Sports) May 16, 2023
ഇടങ്കയ്യൻ പേസർ മോഹിൻ ഖാൻ ചൊവ്വാഴ്ച തന്റെ പ്രകടനം 10 ദിവസത്തെ ഐസിയുവിൽ ചെലവഴിച്ച ശേഷം ആശുപത്രിയിൽ നിന്ന് ഡിസ്ചാർജ് ചെയ്ത രോഗിയായ പിതാവിന് സമർപ്പിച്ചു.ഉത്തർപ്രദേശിൽ നിന്നുള്ള 24 കാരന് കഴിഞ്ഞ വർഷം ഒരു സെൻസേഷണൽ സീസൺ ഉണ്ടായിരുന്നു, എന്നാൽ ഇടത് തോളെല്ലിന് പരിക്കേറ്റതിനാൽ ആഭ്യന്തര സീസണും ഈ വർഷം ഐപിഎല്ലിന്റെ ഭൂരിഭാഗവും അദ്ദേഹത്തിന് നഷ്ടമായി.
2023 ഐപിഎല്ലിൽ തന്റെ രണ്ടാമത്തെ മത്സരം മാത്രം കളിച്ച ഖാൻ അവസാന ഓവറിൽ ടിം ഡേവിഡിനെതിരെ 11 റൺസ് പ്രതിരോധിച്ചു, ലക്‌നൗ സൂപ്പർ ജയന്റ്‌സ് മുംബൈ ഇന്ത്യൻസിനെതിരെ അഞ്ച് റൺസിന്റെ വിജയത്തോടെ ഐപിഎൽ പ്ലേഓഫിലേക്ക് അടുത്തു.“ഒരു വർഷത്തിന് ശേഷം കളിക്കുന്ന എനിക്ക് പരിക്കേറ്റതിനാൽ ഇത് വളരെ ബുദ്ധിമുട്ടുള്ള സമയമാണ്. എന്റെ അച്ഛൻ ഇന്നലെ ഐസിയുവിൽ നിന്ന് ഡിസ്ചാർജ് ചെയ്തു, കഴിഞ്ഞ 10 ദിവസമായി അദ്ദേഹം ആശുപത്രിയിലായിരുന്നു, ഞാൻ അദ്ദേഹത്തിന് വേണ്ടി ചെയ്തു ,അദ്ദേഹം കാണുമായിരുന്നു” മൊഹ്സിന് പറഞ്ഞു.
Mohsin Khan said, "I went through a career threatening injury. I once had a feeling that I couldn't play again. Doctors said if I was a month late in that surgery, they might have to cut my hand off. LSG team supported me the most". pic.twitter.com/CBRBkSqsXP
— Mufaddal Vohra (@mufaddal_vohra) May 17, 2023
2022 ലെ തന്റെ കന്നി ഐപിഎൽ സീസണിൽ 5.97 ഇക്കണോമിയിൽ ഒമ്പത് മത്സരങ്ങളിൽ നിന്ന് 14 വിക്കറ്റുകൾ നേടിയ ശേഷം പരിക്ക് കാരണം ഒരു വർഷം ക്രിക്കറ്റൊന്നും കളിച്ചില്ല.ടൈറ്റൻസിനെതിരെ മൂന്ന് ഓവറിൽ 42 റൺസിന് 1 എന്ന നിലയിൽ തിരിച്ചെത്തിയ ശേഷം മുംബൈയ്‌ക്കെതിരായ കളി ഈ സീസണിൽ രണ്ടാം തവണയാണ് അദ്ദേഹം ബൗൾ ചെയ്യുന്നത്.ന്റെ ആദ്യ രണ്ട് ഓവറിൽ 21 റൺസ് വഴങ്ങി നെഹാൽ വധേരയുടെ വിക്കറ്റ് നേടിയ മൊഹ്സിന് സ്ലോ ബോളുകളും യോർക്കറുകളും ഉപയോഗിച്ച് അവസാന ഓവറിൽ അഞ്ച് റൺസ് മാത്രം വഴങ്ങി എൽഎസ്ജിക്ക് രണ്ട് നിർണായക പോയിന്റുകൾ നേടിക്കൊടുത്തു, അത് പോയിന്റ് പട്ടികയിൽ മൂന്നാം സ്ഥാനത്തെത്തി.