❝മൂന്ന് മലയാളികൾ ഇന്ത്യൻ പ്ലെയിങ് ഇലവനിൽ 😱 നന്ദി ദ്രാവിഡ്❞

ഇന്ത്യൻ ക്രിക്കറ്റ്‌ ടീമിന്റെ ശ്രീലങ്കൻ പര്യടനം വീണ്ടും സർപ്രൈസുകൾ ഒരുക്കുന്നു. ശ്രീലങ്കക്ക് എതിരായ മൂന്നാം ടി :20 മത്സരത്തിലാണ് ഇന്ത്യൻ ടീം വീണ്ടും പ്ലെയിങ് ഇലവനിൽ വമ്പൻ സർപ്രൈസ് സമ്മാനിക്കുന്നത്. മൂന്നാം ടി :20 മത്സരത്തിനുള്ള ഇന്ത്യൻ ടീമിലേക്ക് മലയാളി പേസർ സന്ദീപ് വാരിയർ ഇടം പിടിച്ചു. രണ്ടാം ടി :20 ടീമിൽ നിന്നും പരിക്ക് കാരണം പിന്മാറിയ നവദീപ് സെയ്‌നിക്ക് പകരമാണ് സന്ദീപ് വാരിയർ പ്ലെയിങ് ഇലവനിൽ എത്തുന്നത്. ഇതോടെ മൂന്ന് മലയാളികളാണ് ഇന്ത്യൻ ടീമിന്റെ പ്ലെയിങ് ഇലവനിൽ സ്ഥാനം നേടിയത്.

മലയാളി വിക്കറ്റ് കീപ്പർ ബാറ്റ്‌സ്മാൻ സഞ്ജു സാംസൺ വിക്കറ്റ് കീപ്പർ റോളിൽ എത്തുമ്പോൾ മറുനാടൻ മലയാളി താരം ദേവദത്ത് പടിക്കൽ മൂന്നാം നമ്പറിൽ ബാറ്റിംഗിന് എത്തും. സന്ദീപ് വാരിയർ കൂടി എത്തിയതോടെ ഇന്ത്യൻ ടീമിന്റെ പ്ലെയിങ് ഇലവനിൽ രണ്ട് കേരളീയ സ്വദേശികൾ ഇടം നേടി. തൃശൂർക്കാരൻ ഫാസ്റ്റ് ബൗളർ സന്ദീപ് വാരിയർ കേരള ടീമിനായി രഞ്ജി ടീമിൽ അടക്കം മികച്ച പ്രകടനം കാഴ്ചവെച്ചിട്ടുണ്ട്.

എന്നാൽ ഇന്നത്തെ മത്സരം ഇന്ത്യൻ ടീമിനും നായകൻ ശിഖർ ധവാനും പ്രധാനമാണ്. രണ്ടാം ടി :20യിൽ 4 വിക്കറ്റിന്റെ തോൽവി വഴങ്ങിയ ടീം ഇന്ത്യക്ക് പരമ്പര സ്വന്തമാക്കുവാൻ ഈ മത്സരത്തിൽ ജയിക്കണം. കൃനാൾ പാണ്ട്യക്ക് കോവിഡ് പിടിപെട്ടതാണ് എട്ട് താരങ്ങളെ ഉൾപ്പെടെ പരമ്പരയിൽ നിന്നും നഷ്ടമാകുവാൻ കാരണമായി മാറിയത്.

ഇന്ത്യൻ പ്ലെയിങ് ഇലവൻ :ശിഖർ ധവാൻ, ഋതുരാജ് ഗെയ്ക്ഗ്വാദ്, പടിക്കൽ, സഞ്ജു സാംസൺ, നിതീഷ് റാണ, ഭുവനേശ്വർ കുമാർ, കുൽദീപ് യാദവ്, സന്ദീപ് വാരി