യുവന്റസിലേക്ക് മടങ്ങിയെത്താൻ സ്പാനിഷ് സ്‌ട്രൈക്കർ

അത്ലറ്റികോ മാഡ്രിഡിന്റെ യുവന്റസ് സ്‌ട്രൈക്കർ അൽവാരോ മൊറാട്ട യുവന്റസിലേക്ക് മടങ്ങി വരുന്നു. അര്ജന്റീന താരം ഹിഗ്വയിൻ പോയ ഒഴിവിലേക്ക് ഏത് സ്ട്രൈക്കറെ എത്തിക്കണം എന്ന് അറിയാതെ കുഴങ്ങുകയാണ് യുവന്റസ്. പല സ്‌ട്രൈക്കർമാരുടെയും പുറകെ പോയ ജുവെന്റസ് അവസാനം തങ്ങളുടെ മുൻ കാല താരത്തിൽ എത്തി നിൽക്കുകയാണ്.

ആദ്യം ലോണിലും സീസൺ അവസാനം സ്ഥിര കരാറിലും മൊറാട്ടയെ സ്വന്തമാക്കാൻ ആകും യുവന്റസ് ശ്രമം.വര്ഷം 9 മില്യൺ ഡോളറിയായിരുക്കും യുവന്റസ് മൊറാട്ടക്കു വേണ്ടി ചിലവാക്കേണ്ടി വരിക .27 കാരനായ സ്പാനിഷ് താരത്തെ സ്ഥിരപ്പെടുത്താൻ യുവന്റസ് 45 മില്യൺ വരെ മുടക്കേണ്ടി വരുമെന്ന് റിപോർട്ടുകൾ ഉണ്ട്.2014 നും 2016 നും ഇടയിൽ യുവന്റസിനായി രണ്ട് സീസണുകളിലായി 93 കളികളിൽ നിന്ന് 27 ഗോളുകൾ നേടിയ മൊറാറ്റ യുവേയിൽ തന്റെ രണ്ടാമത്തെ സ്പെല്ലിനായി ഒരുങ്ങുകയാണ്.ചെൽസിയിലും പിന്നീട് അറ്റ്ലെറ്റിക്കോയിലും ചേരുന്നതിന് മുമ്പ് ഒരു സീസണിൽ റയൽ മാഡ്രിഡിനു വേണ്ടി കളിച്ച മൊറാട്ട കഴിഞ്ഞ സീസണിൽ ലാ ലിഗയിൽ 34 കളികളിൽ നിന്ന് 12 ഗോളുകൾ നേടി.

സെക്കോയെ ടീമിലെത്തിക്കാൻ യുവന്റസ് ധാരണയിലെത്തിയിരുന്നു, എന്നാൽ പകരക്കാരനായി നാപോളി ഫോർവേഡ് അർക്കാഡിയസ് മിലിക്കിനെ ഒപ്പിടാനുള്ള റോമയുടെ ആഗ്രഹം നടക്കാതെ പോയതോടെ അവസാന നിമിഷം റോമ അതിൽ നിന്നും പിന്മാറി.പിർലോ യുവന്റസിൽ ഉള്ള കാലത്ത് ആയിരുന്നു മൊറാട്ട യുവന്റസിൽ കളിച്ചത്