ലോകകപ്പിൽ പോർച്ചുഗലിനെതിരായ ചരിത്ര വിജയത്തിന് ശേഷം അമ്മയ്‌ക്കൊപ്പം നൃത്തം ചെയ്ത് മൊറോക്കോ താരം സോഫിയാൻ ബൗഫൽ |Qatar 2022

ലോകകപ്പിൽ പോർച്ചുഗലിനെ 1-0ന് പരാജയപ്പെടുത്തി ലോകകപ്പ് സെമിഫൈനലിലെത്തുന്ന ആദ്യത്തെ ആഫ്രിക്കൻ ടീമായി മാറിയിരിക്കുകയാണ് അറ്റ്ലസ് ലയൺസ് എന്ന വിളിപ്പേരുള്ള മൊറോക്കോ. ഫൈനൽ വിസിലിന് ശേഷം പിച്ചിൽ ആഹ്ലാദകരമായ ആഘോഷങ്ങൾ ഉണ്ടായിരുന്നു. മൊറോക്കൻ താരങ്ങൾ അവരുടെ കുടുംബത്തോടൊപ്പമാണ് ചരിത്ര വിജയം ആഘോഷിച്ചത്.

വിംഗർ സോഫിയാൻ ബൗഫൽ അമ്മയ്‌ക്കൊപ്പം നൃത്തം ചെയ്താണ് മൊറോക്കയുടെ വിജയം ആഘോഷിച്ചത്.ചരിത്ര നിമിഷം ആസ്വദിച്ച് മുഖത്ത് വലിയ പുഞ്ചിരിയോടെയാണ് ഇരുവരും രാജ്യത്തിൻറെ വിജയം ആഘോഷിച്ചത്.ചെറുപ്പത്തിൽ തന്നെ വളർത്താൻ അമ്മ കഠിനാധ്വാനം ചെയ്യുന്നതും എല്ലാ ദിവസവും രാവിലെ 6 മണിക്ക് ജോലിക്ക് പോകുന്നതും ബൗഫൽ കണ്ടിരുന്നു.“എനിക്കുവേണ്ടി ‘അമ്മ അവരുടെ ജീവിതം ത്യജിച്ചു. ഞാൻ എന്റെ അമ്മക്ക് വേണ്ടിയായിരുന്നു ജീവിച്ചത്”സിബിഎസ് സ്പോർട്സ് റിപ്പോർട്ട് ചെയ്തു.

ഖത്തറിൽ അൽ തുമാമ സ്റ്റേഡിയത്തിന് പുറത്ത് പച്ചയും ചുവപ്പും ജെഡി ധരിച്ച നൂറുകണക്കിന് ആരാധകർ പാട്ടുപാടിയും, ഉലയിച്ചും, ഡ്രം അടിച്ചും, ദേശീയ പതാക വീശിയും മൊറോക്കോയുടെ വിജയം ആഘോഷിച്ചു. സോഫിയാന് പുറമെ സൂപ്പർ താരം അഷറഫ് ഹക്കിമിയും തന്റെ അമ്മയോടൊപ്പമാണ് ചരിത്ര നിമിഷം ആഘോഷിച്ചത്.മൊറോക്കൻ ടീമംഗങ്ങൾ കുടുംബവുമായാണ് ഖത്തറിലെത്തിയത്.

അവകാശവാദങ്ങളൊന്നും ഇല്ലാതെയാണ് മൊറോക്കോ ലോകകപ്പിനെത്തിയത് വരവ്. പക്ഷേ കളത്തിൽ അവർ അമ്പരപ്പിക്കുകയാണ്. ബെൽജിയത്തിന് പുറത്തേക്കുള്ള വഴി തുറന്ന് ക്രൊയേഷ്യയെ രണ്ടാം സ്ഥാനത്തേക്ക് പിന്തള്ളിയ അവർ സ്‌പെയിൻ കീഴടക്കുകയും അവസാന എട്ടിൽ പോർച്ചുഗലിന്റെ പരാജയപ്പെടുത്തി സെമി ഫൈനലിൽ ഫ്രാൻസിനെ നേരിടാൻ ഒരുങ്ങുകയാണ്.

Rate this post