ലോകകപ്പിൽ ജനിച്ച രാജ്യത്തിനെതിരെ മോറോക്കൻ സൂപ്പർ താരം അഷറഫ് ഹക്കിമി ഇറങ്ങുമ്പോൾ |Qatar 2022|Achraf Hakimi

അച്‌റഫ് ഹക്കിമി ജനിച്ചത് സ്പെയിനിലെ മാഡ്രിഡ് നഗരത്തിലാണ്.പക്ഷേ അദ്ദേഹവും മൊറോക്കൻ ടീമംഗങ്ങളും ഇന്ന് 2010 ലോകകപ്പ് ജേതാക്കളെ നേരിടുമ്പോൾ വിജയം മാത്രമാണ് ലക്ഷ്യമിടുന്നത്.ഖത്തർ ലോകകപ്പിൽ സ്പെയിനിനെതിരെ അൽ റയ്യാനിലെ എജ്യുക്കേഷൻ സിറ്റി സ്റ്റേഡിയത്തിൽ നടക്കുന്ന പ്രീ ക്വാർട്ടർ മത്സരത്തിൽ മൊറോക്ക സ്പെയിനിനെ നേരിടും.

മൊറോക്ക എന്ന വടക്കേ ആഫ്രിക്കൻ രാജ്യത്തെ ലോകകപ്പ് ക്വാർട്ടർ ഫൈനലിൽ എത്തിക്കുക എന്ന ലക്ഷ്യവുമായാണ് ടീമിലെ പ്രധാന കളിക്കാരിലൊരാളായ ഫ്ലൈയിംഗ് വിംഗ്ബാക്ക് അഷറഫ് ഹക്കിമി ഇറങ്ങുന്നത്.സ്‌പെയിനിന്റെ ജൂനിയർ ടീമിലേക്ക് കൗമാരപ്രായത്തിൽ തന്നെ വിളിച്ചിരുന്നെങ്കിൽ ഒരു പക്ഷെ മോറോക്കാക്കെതിരെ പിഎസ്ജി താരം ബൂട്ട് കിട്ടിയേനെ.ഹക്കിമിയുടെ പിതാവ് മാഡ്രിഡിലെ തെരുവുകളിൽ ഒരു കച്ചവടക്കാരനായിരുന്നു, അമ്മ വീടുകൾ വൃത്തിയാക്കി മക്കളെ വളർത്തി കൊണ്ട് വന്നു.ഏഴാം വയസ്സിൽ റയൽ മാഡ്രിഡ് ഹക്കിമിയെ സ്വന്തമാക്കി. പിന്നീട് ആദ്യ ടീമിലേക്ക് കടന്നു. അവിടെ നിന്നും ലോണിൽ ബൊറൂസിയ ഡോർട്ട്മുണ്ടിലേക്ക് പോയി.

അതിനു ശേഷം ഇറ്റലിയിൽ ഇന്റർ മിലാനൊപ്പം സീരി എ കിരീടം നേടിഇപ്പോൾ പാരീസ് സെന്റ് ജെർമെയ്‌നിൽ ലയണൽ മെസ്സിക്കും കൈലിയൻ എംബാപ്പെയ്‌ക്കുമൊപ്പം കളിക്കുന്നു.ഫുട്ബോൾ ഹക്കിമിയുടെ കുടുംബത്തിന്റെ ജീവിതം മാറ്റിമറിക്കുകയും ഏറ്റവും മികച്ച താരങ്ങളിൽ ഒരാളായി മാറുകയും ചെയ്തു.എന്നാൽ ഇതെല്ലാം ആരംഭിച്ചത് മാഡ്രിഡിലെ ദരിദ്രമായ തെരുവുകളിൽ നിന്നാണ്.സ്പെയിനിനെതിരെ ഹക്കിമി ആദ്യമായല്ല കളിക്കുന്നത് ,റഷ്യയിൽ നടന്ന കഴിഞ്ഞ ലോകകപ്പിൽ ഇഞ്ചുറി ടൈം ഗോളിൽ 2-2 സമനില വഴങ്ങി.

2022 ലോകകപ്പിൽ മൊറോക്കോയുടെ കുതിപ്പ് ശെരിക്കും അത്ഭുതപെടുത്തുന്നതായിരുന്നു. മൂന്നു മത്സരങ്ങൾ കളിച്ച മൊറോക്ക രണ്ടു വിജയവും ഒരു സമനിലയുമായി ഗ്രൂപ്പ് ചാമ്പ്യന്മാരായാണ് പ്രീ ക്വാർട്ടറിലേക്ക് യോഗ്യത നേടിയത്. ഒരു മാത്രമാണ് അവർ ഇതുവരെ വഴങ്ങിയത്.കാനഡയെ 2-1ന് തോൽപ്പിച്ചപ്പോൾ നയെഫ് അഗേർഡിന്റെ സെൽഫ് ഗോളായിരുന്നു അത്.അതിനാൽ സാങ്കേതികമായി, വടക്കേ ആഫ്രിക്കൻ ടീമിന് ഇതുവരെ എതിരാളികളിൽ നിന്ന് ഒരു ഗോളും വഴങ്ങിയിട്ടില്ല.കടലാസിൽ സ്‌പെയിൻ ശക്തരാണെങ്കിലും മൊറോക്കോയെ നിസ്സാരമായി കാണേണ്ടതില്ല. 2018 ലോകകപ്പിൽ യഥാക്രമം റണ്ണേഴ്‌സ് അപ്പും മൂന്നാം സ്ഥാനക്കാരുമായ ക്രൊയേഷ്യയെയും ബെൽജിയത്തെയും പിന്തള്ളിയാണ് അവർ പ്രീ ക്വാർട്ടറിലെത്തിയത്.

Rate this post