“ഐ.എസ്.എല്ലിലെ റഫറിമാർക്ക് കാഴ്ച്ച കുറയുമ്പോൾ” : മോശം റഫറിയിങ്ങിൽ നട്ടംതിരിഞ്ഞ ടീമുകൾ

പ്രശസ്തനായ സ്കോട്ലന്റ് ഫുട്ബോളറും മുൻ ലിവർപൂൾ മാനേജറുമായിരുന്ന ബിൽ ശ്യാംലി ഒരിക്കൽ പറഞ്ഞു ” റഫറിമാരെ സംബന്ധിച്ച് ഒരു പ്രശ്നം എന്തെന്നാൽ അവർക്ക് നിയമങ്ങൾ അറിയാം , പക്ഷേ അവർക്ക് ഫുട്ബോൾ അറിയില്ല ” അദ്ദേഹം മരിച്ചിട്ട് 40 വർഷങ്ങൾ കഴിഞ്ഞെങ്കിലും റഫറിമാരെ സംമ്പന്ധിച്ച് അദ്ദേഹത്തിന്റെ അഭിപ്രായം സത്യമായി തുടരുന്നതായി ചില ഫുട്ബോൾ മത്സരങ്ങൾ കണ്ട് കഴിയുമ്പോൾ നമുക്കും തോന്നും.

ലോക ഫുട്ബാളിൽ ഏറ്റവും ബുദ്ധിമുട്ടേറിയ ജോലി ആണ് ഒരു റഫറി ചെയ്യുന്നത്. അയാൾ എടുക്കുന്ന ഓരോ തീരുമാനങ്ങൾക്കും ഒരു മത്സരത്തിൻ്റെ ഗതി മാത്രമല്ല ഒരു സീസണിലെ കിരീടത്തെ വരെ സ്വാധീനിക്കാൻ ഉള്ള ശക്തി ഉണ്ട്. തെറ്റുകൾ മനുഷ്യ സഹജമാണ്, തെറ്റുകളിൽ നിന്നും പാഠം ഉൾക്കൊണ്ട് കൂടുതൽ ശരികൾ ചെയ്യുമ്പോൾ റഫറിമാരെ സംമ്പന്ധിച്ച് ആ മത്സരം മനോഹരമാകുന്നു. ഇന്ത്യൻ ഫുട്ബോളിൽ മാറ്റത്തിന്റെ വിപ്ലവം കൊണ്ടുവന്ന ഇന്ത്യൻ സൂപ്പർ ലീഗിലെ മത്സരങ്ങൾ കാണുന്നതിനേക്കാൾ ആവേശത്തോടെയാണ് ആരാധകർ റഫറിമാരെക്കുറിച്ച് ഉള്ള ട്രോളകളും ആസ്വദിക്കുന്നതും അവർക്കെതിരെ കളിക്കാരും, മാനേജ്മെന്റും ഒക്കെ നടത്തുന്ന പരസ്യ പ്രതികരണങ്ങൾ നോക്കി കാണുന്നു. ലോക ഫുട്ബോളിൽ സ്വന്തമായി ഒരു മേൽ വിലാസം ഉണ്ടാക്കുവാൻ ഒരുപാട് കഷ്ട്ടപെടുന്ന ഇന്ത്യൻ ഫുട്ബോളിന്റെ മാറ്റത്തിന്റെ മുഖമായ ഐ.എസ്.എൽ ഇന്ന് പരിഹാസത്തിന്റെ മുഖമായിരിക്കുന്നത് മോശമായ റഫറയിങിന്റെ പേരിൽ ആണ്.

കളിയുടെ ഒഴുക്കിനെ ബാധിക്കുന്ന തരത്തിലുള്ള തീരുമാനങ്ങളുമായി റഫറിമാർ ഈ സീസൺ ഐ.എസ്.എൽ ചർച്ചകളിൽ നിറഞ്ഞു നിൽക്കുമ്പോൾ ഉന്നത നിലവാരമുള്ള റഫറിയിങ് ഈ ലീഗിൽ കൊണ്ടു വരണമെന്ന് ഏവരും ആവശ്യപ്പെടുന്നു. തൊട്ടടുത്ത് നടക്കുന്ന ഫൗളുകൾ, ത്രോ ഇന്നുകൾ, കോർണർ കിക്കുകൾ ഉൾപടെ ഒരു കളിക്കളത്തിൽ എടുക്കുന്ന പല തീരുമനങ്ങളും പാളുന്നത് വഴിഅത് ആ കളിയുടെ ജയപരാജയങ്ങളെ ഗൗരവമായി ബാധിക്കുന്നു. പ്രധാന ലീഗുകളിൽ പോലും വാർ (വീഡിയോ അസിസ്റ്റന്റ് റഫറയിങ്ങ് ) സംവിധാനം ഉപയോഗിക്കുമ്പോൾ ഐ.എസ്.എൽ ഫുട്ബോളിൽ ഇത്തരതിൽ ഉള്ള സാങ്കേതിക വിദ്യകൾ ഇല്ലാത്തതും ദോഷകരമാണ്. റഫറിമാർ കൂടുതലും ആഭ്യന്തര മത്സരം പരിചയം മാത്രം ഉളവരാണ്, ഉന്നത നിലവാരത്തിലുള്ള മത്സര പരിചയം ഇല്ലാത്തതും ഇവരിൽ കാണാനുണ്ട്. ഓരോ പോയിന്റും നിർണായകമായ ലീഗിൽ മികച്ച റഫറിയിങ്ങ് അത്യാവശ്യമാണ്, പല സീസണുകളിലായി ഈ ആവശ്യം സത്യമാണെങ്കിലും ഇതുവരെ സംഘാടകർ പ്രശ്നം പരിഹരിച്ചിട്ടില്ല.

വിദേശ ലീഗുകളുടെ പരിചയസമ്പത്തുമായി ഇന്ത്യയിലേക്ക് വരുന്ന വിദേശ താരങ്ങളിൽ മിക്കവരും വളരെയധികം അസ്വസ്ഥരാണ്.ആരാധക പിന്തുണ കൊണ്ട് മാത്രം പ്രശസ്തമായ ലീഗിലേക്ക് വർഷാ-വര്ഷം ഒഴുകി എത്തുന്ന താരങ്ങളിൽ പലരും ദുരന്തപൂർവ്വമായ ഈ റഫറിയിങ് രീതിക്ക് എതിരെ പരാതി ഉയർത്തെങ്കിലും നടപടികൾ ഒന്നും ഉണ്ടായിട്ടില്ല. കാലത്തിലെ അവസാന വാക്ക് റഫറി ആണെന്ന് പറയാമെങ്കിലും വിലപ്പെട്ട 3 പോയിന്റുകൾ ബാധിക്കുന്ന ഇത്തരം തീരുമാനങ്ങൾ ഒന്ന് തിരുത്താൻ പോലും റഫറി തയ്യാറല്ല .

ബ്രസീലില്‍ ലോകകപ്പ് മത്സരം അരങ്ങേറുമ്പോള്‍ 171-ാം സ്ഥാനത്തായിരുന്നു ഇന്ത്യയെങ്കില്‍ ഇന്നു വന്‍ മുന്നേറ്റമാണ് രാജ്യം നടത്തിയിട്ടുള്ളത്. ഇന്ത്യന്‍ സൂപ്പര്‍ ലീഗാണ് അതിനു കാരണമെന്നു നിസ്സംശയം പറയാനാവും. ഐ.എസ്.എല്ലില്‍ വിദേശതാരങ്ങള്‍ക്കൊപ്പം കളിച്ചുള്ള പരിചയം ചില്ലറ നേട്ടങ്ങളല്ല തരുന്നത്. കൂടാതെ ഫിഫയുടെയും ഏഷ്യന്‍ ഫുട്‌ബോള്‍ ഫെഡറേഷന്റെയും അംഗീകാരം ലഭിച്ചതുംഐ.എസ്.എല്ലും ഐ ലീഗും ഒന്നിച്ചു മുന്നോട്ടു കൊണ്ടുപോവാന്‍ തീരുമാനമെടുത്തതും പുതിയ പ്രതീക്ഷകള്‍ക്കു വകനല്‍കുന്നുണ്ട്… ഈ ലീഗ് ലോക നിലവാരം കൈവരിക്കണമെങ്കിൽ മികച്ച റഫറിയിങ് അത്യാവശ്യമാണ്, വരുന്ന സിസൺ മുതൽ മികച്ച സാങ്കേതിക വിദ്യകളുടെ സഹായം ഉൾപ്പടെയുള്ളവ കൂടി കൊണ്ടുവന്നാൽ കളിയാക്കുലും ട്രോളുകളും ഒക്കെ ഉള്ള പേരിൽ ആയിരിക്കില്ല, നിലവാരം ഉളള മത്സരങ്ങൾ, റഫറിയിങ് എന്നിവയുടെ പേരിൽ ഐ. എസ് .എൽ ഓർമ്മിപ്പിക്കപ്പെടും

5/5 - (1 vote)