❝ രാജാക്കന്മാർ ⚽👑 രണ്ട് എന്നാൽ 21-ാം
നൂറ്റാണ്ടിൽ ഏറ്റവും കൂടുതൽ ⚽👟
അസിസ്റ്റുകളുള്ള മൊതല് ❞

ഫുട്ബോളിൽ ഒരു ഗോളിന് അവസരം ഒരുക്കുക എന്നത് ഒരു ഗോൾ നേടുന്നതിന് തുല്യമാണ്. ഗോൾ നേടുന്ന താരത്തിന് കൊടുക്കുന്ന അതെ പരിഗണന അസ്സിസ്റ് നൽകുന്ന താരത്തിന് കൊടുക്കേണ്ടതുണ്ട്. ഗോൾ നേടുന്നവരാണ് ആരാധകരുടെ ശ്രദ്ധ കൂടുതൽ നേടുന്നത്. പലപ്പോഴും അതിനു പിന്നിൽ പ്രവർത്തിച്ചവർക്ക് അവരുടെ അത്രയും പ്രാധാന്യം ലഭിക്കാറുമില്ല. ചില താരങ്ങൾ ഗോൾ നേടാൻ ഇഷ്ടപെടുമ്പോൾ മറ്റു ചിലർ ഗോൾ അവസരം ഒരുക്കുന്നതിന് താല്പര്യം കാണിക്കുന്നു. പലപ്പോഴും ഒരു അസ്സിസ്റ് നൽകുന്നത് ഗോൾ നേടുന്നതിനേക്കാൾ പ്രയാസമേറിയ കാര്യമാണ്.

യൂറോപ്പിലെ പ്രധാന ലീഗുകളിൽ മികച്ച അസിസ്റ്റ് ദാതാവ് റെക്കോർഡുചെയ്യുന്ന അസിസ്റ്റുകളുടെ എണ്ണം ലീഗിലെ ടോപ്പ് സ്കോറർ നേടിയ ഗോളുകളുടെ എണ്ണത്തേക്കാൾ കുറവായിരിക്കും. ലോകത്തിലെ എക്കാലത്തെയും മികച്ച ഫുട്ബോൾ കളിക്കാർ പ്ലേമേക്കർമാരാണ്. അവർ പെട്ടെന്നുള്ള ചിന്തയും സാങ്കേതിക കൃത്യതയും,അവരുടെ മികച്ച സർഗ്ഗാത്മകതയും ഉപയോഗിച്ച് ഫുട്ബോൾ ലോക ഭരിച്ചവരാണ്.21-ാം നൂറ്റാണ്ടിൽ കളിച്ച താരങ്ങളിൽ ഏറ്റവും കൂടുതൽ അസിസ്റ്റുകളുള്ള കളിക്കാർ ആരാണെന്നു പരിശോധിക്കാം.

നിരവധി ഫുട്ബോൾ ആരാധകർ പ്രതീക്ഷിക്കുന്നതുപോലെ ലോക ഫുട്ബോളിലെ 2 അതികായകന്മാരായ ലയണൽ മെസ്സിയും ക്രിസ്റ്റ്യാനോ റൊണാൾഡോയുമാന് സ്‌കോറിംഗ് റെക്കോർഡുകളിലും ആധിപത്യം പുലർത്തുന്നത്.എന്നാൽ അസിസ്റ്റുകളുടെ കാര്യത്തിൽ ഉറുഗ്വേ ലൂയിസ് സുവാരസ് റൊണാൾഡോയെ മറികടക്കുന്ന കാഴ്ചയാണ് കാണുന്നത്.എഫ്‌സി ബാഴ്‌സലോണ ഇതിഹാസം ലയണൽ മെസ്സി 21-ാം നൂറ്റാണ്ടിന്റെ തുടക്കം മുതൽ ഫുട്‌ബോൾ ചരിത്രത്തിൽ ഏറ്റവും കൂടുതൽ അസിസ്റ്റുകൾ രേഖപ്പെടുത്തിയ താരമാണ്.

2000 ത്തിനു ശേഷം 918 മത്സരങ്ങൾ കളിച്ച മെസ്സി 355 അസിസ്റ്റുകൾ സ്വന്തം പേരിൽ കുറിച്ചിട്ടുണ്ട്. ബാഴ്‌സലോണയ്ക്ക് വേണ്ടി 304 അസിസ്റ്റുകളും അർജന്റീനിയൻ ദേശീയ ടീമിന് വേണ്ടി 51 അസൈറ്റുകളും നൽകി. 2000 മുതൽ 767 മത്സരങ്ങളിൽ നിന്ന് അറ്റ്ലെറ്റിക്കോ സ്‌ട്രൈക്കർ ലൂയിസ് സുവാരസ് 271 അസിസ്റ്റുകൾ നൽകി. 1064 മത്സരങ്ങളിൽ നിന്ന് 269 അസിസ്റ്റുകൾ നൽകിയ ക്രിസ്റ്റ്യാനോ റൊണാൾഡോയാണ് മൂന്നാം സ്ഥാനത്ത്.

മിഡ്ഫീൽഡർമാരായ മെസുത് ഓസിൽ, ഏഞ്ചൽ ഡി മരിയ, സെസ്ക് ഫാബ്രിഗാസ്, സേവി എന്നിവർ യഥാക്രമം നാലാമത്തെയും അഞ്ചാമത്തെയും ആറാമത്തെയും ഏഴാമത്തെയും സ്ഥാനത്തെത്തി. ലോകത്തിലെ ഏറ്റവും മികച്ച മിഡ്ഫീൽഡർമാരിൽ ഒരാളായ മെസുത് ഓസിൽ ഷാൽക്കെ 04, വെർഡർ ബ്രെമെൻ, റയൽ മാഡ്രിഡ്, ആഴ്സണൽ, ഫെനർബാസ്, ദേശീയ ടീം ജർമ്മനി എന്നിവക്കായി 700 മത്സരങ്ങളിൽ നിന്നും 256 അസിസ്റ്റുകൾ നൽകിയിട്ടുണ്ട്.

അറ്റ്ലെറ്റിക്കോ റൊസാരിയോ സെൻട്രൽ, ബെൻഫിക്ക, റയൽ മാഡ്രിഡ്, മാഞ്ചസ്റ്റർ യുണൈറ്റഡ്, പാരീസ് സെന്റ് ജെർമെയ്ൻ എന്നിവയ്ക്കായി 743 മത്സരങ്ങളിൽ നിന്നും 255 അസിസ്റ്റുകൾ നൽകിയ അർജന്റീനിയൻ താരം എയ്ഞ്ചൽ ഡി മരിയ നാലാം സ്ഥാനത്താണ്.ബാഴ്‌സലോണ, ചെൽസി, മൊണാക്കോ താരം സെസ്ക് ഫാബ്രിഗാസ് 23 മത്സരങ്ങളിൽ നിന്ന് 243 അസിസ്റ്റുകൾ നൽകിയിട്ടുണ്ട്. പട്ടികയിൽ ഇടം പിടിച്ച മറ്റൊരു സ്പാനിഷ് താരമാണ് സാവി ഫെർണാണ്ടസ് ബാഴ്‌സലോണ, അൽ സാദ്, സ്പാനിഷ് ദേശീയ ടീം എന്നിവയ്ക്കായി 995 മത്സരങ്ങളിൽ നിന്ന് 236 അസിസ്റ്റുകൾ നൽകിയിട്ടുണ്ട്.

നിലവിൽ ലോകത്തിലെ ഏറ്റവും മികച്ച ആക്രമണകാരിയായ മിഡ്ഫീൽഡറായ കെവിൻ ഡി ബ്രൂയിനാണ് പട്ടികയിൽ അടുത്ത സ്ഥാനത്ത്.569 മത്സരങ്ങളിൽ (2021 മെയ് 10 വരെ) 228 അസിസ്റ്റുകൾ അദ്ദേഹം നൽകിയിട്ടുണ്ട്. ഒരു മത്സരത്തിന് ശരാശരി 0.4 അസിസ്റ്റുകൾ അദ്ദേഹം രേഖപ്പെടുത്തിയിട്ടുണ്ട്.ഒരു ഗെയിമിന് അസിസ്റ്റ് കണക്കിലെടുക്കുമ്പോൾ, കെവിൻ ഡി ബ്രൂയിൻ, നെയ്മർ, മെസ്സി എന്നിവർ ശരാശരി 0.38 അസിസ്റ്റുകളും .തൊട്ടുപിന്നിൽ, ഓസിൽ 0 .36, സുവാരസ് 0.35, ഡി മരിയ എന്നിവയ്ക്ക് ഒരു മത്സരത്തിന് ശരാശരി 0.34 അസിസ്റ്റുകൾ ഉണ്ട്.