❝ഔദ്യോഗിക പ്രഖ്യാപനമെത്തി, ബയേൺ മ്യൂണിക്കിന് അടുത്ത സീസണിൽ പുതിയ പരിശീലകൻ❞

നിലവിലെ ആർ‌ബി ലീപ്സിഗ് ബോസ് ജൂലിയൻ നഗൽസ്മാൻ ഇനി ബയേൺ മ്യൂണിച്ച് പരിശീലകൻ. നഗൽസ്മനെ പരിശീലകനായി നിയമിച്ചതായി ബയേൺ ഔദ്യോഗികമായി അറിയിച്ചു. ജൂലൈ ആദ്യ മുതൽ ആകും നഗൽസ്മാൻ ബയേണിന്റെ ചുമതല ഏൽക്കുക. ബയേണിന്റെ ഇപ്പോഴത്തെ പരിശീലകനായി ഫ്ലിക്ക് ഈ സീസൺ അവസാനം ജർമ്മൻ ദേശീയ ടീമിന്റെ പരിശീലകനായും ചുമതലയേൽക്കും.നഗൽസ്മാന് ലൈപ്സിഗിൽ ഇനിയും കരാർ ഉണ്ട്. അതുകൊണ്ട് തന്നെ നഗൽസ്മാനെ സ്വന്തമാക്കാൻ ആയി ബയേൺ ലൈപ്സിഗിന് നഷ്ടപരിഹാരം നൽകേണ്ടി വരും.

2026വരെയുള്ള കരാർ ആണ് നഗൽസ്മാൻ ബയേണിൽ ഒപ്പുവെച്ചത്‌. 34കാരനായ നഗൽസ്മാനെ വർഷങ്ങളോളം ക്ലബിൽ നിലനിർത്തുക എന്ന ഉദ്ദേശത്തോടെയാണ് ബയേൺ ടീമിൽ എത്തിക്കുന്നത്‌. കഴിഞ്ഞ സീസണിൽ നഗൽസ്മാൻ ലൈപ്സിഗിനെ ചാമ്പ്യൻസ് ലീഗ് സെമി ഫൈനലിലേക്ക് എത്തിച്ച് ചരിത്രം കുറിച്ചിരുന്നു.2015 ഒക്ടോബറിൽ ഹോഫൻഹെയിമിന്റെ പരിശീലക സ്ഥാനം ഏറ്റെടുത്ത് കൊണ്ടായിരുന്നു അദ്ദേഹം മാനേജീരിയൽ കരിയർ ആരംഭിച്ചത്. അന്ന് പരിശീലക സ്ഥാനത്ത് എത്തുമ്പോൾ അദ്ദേഹത്തിന് 28 വയസ്സ് മാത്രമായിരുന്നു പ്രായം. ബുണ്ടസ് ലീഗ ചരിത്രത്തിലെ ഏറ്റവും പ്രായം കുറഞ്ഞ പരിശീലകൻ ആയി അന്നദ്ദേഹം മാറി 2019ൽ ആയിരുന്നു ലെപ്സിഗ് നഗൽസ്മാനെ പരിശീലകനാക്കിയത്.

നാഗെൽസ്മാന് ബയേൺ ലീപ്സിഗിന് 15 മില്യൺ ഡോളർ പ്രാരംഭ ഫീസ് നൽകും, കൂടാതെ നിരവധി ആഡ്-ഓണുകൾ ഉൾപ്പെടുത്തിയിട്ടുണ്ട്.ഇത് മൊത്തത്തിലുള്ള പാക്കേജിനെ 20 മില്യൺ ഡോളറിനടുത്ത് എത്തിക്കും.ഈ കരാർ നാഗെൽസ്മാനെ ചരിത്രത്തിലെ ഏറ്റവും ചെലവേറിയ രണ്ടാമത്തെ മാനേജരാക്കുന്നു. ഫുട്ബോൾ ചരിത്രത്തിലെ ചിലവേറിയ 10 മാനേജർമാർ ആരൊക്കെയാണെന്ന് പരിശോധിക്കാം.

10 . മൗറീഷ്യോ സാരി (ചെൽ‌സി to യുവന്റസ് ) – €6 5.6 മി
9 . റൊണാൾഡ് കോമാൻ (സതാംപ്ടൺ to എവർട്ടൺ) – .€ 6.0 മി
8 . മാർക്ക് ഹ്യൂസ് (ബ്ലാക്ക്ബേൺ റോവേഴ്സ് to മാഞ്ചസ്റ്റർ സിറ്റി) – € 6.2 മി
7 . ബ്രണ്ടൻ റോജേഴ്സ് (സ്വാൻ‌സി സിറ്റി to ലിവർ‌പൂൾ ) – € 6.2 മി
6 . അഡി ഹട്ടർ (ഐൻട്രാക്റ്റ് ഫ്രാങ്ക്ഫർട്ട് to ബോറുസിയ
മോൺചെൻഗ്ലാഡ്ബാക്ക് ) – € 7.5 മി
5 . റൂബൻ അമോറിം (എഫ്‌സി ബ്രാഗ to സ്‌പോർട്ടിംഗ് ലിസ്ബൺ )
– € 10.0 മി
4 . ബ്രണ്ടൻ റോജേഴ്സ് (കെൽറ്റിക് to ലീസസ്റ്റർ സിറ്റി ) – € 10.4 മി
3 . ആൻഡ്രെ വില്ലാസ്-ബോവാസ് (എഫ്‌സി പോർട്ടോ to ചെൽസി )
– € 15.0 മി
2 . ജൂലിയൻ നാഗെൽസ്മാൻ (ആർ‌ബി ലീപ്സിഗ് to ബയേൺ മ്യൂണിച്ച്
) – € 15.0 മി
1 . ജോസ് മൗറീഞ്ഞോ (ഇന്റർ മിലാൻ to റയൽ മാഡ്രിഡ് ) – €16.0 മി