ഈ സീസണിൽ യൂറോപ്പിൽ ഏറ്റവും കൂടുതൽ ഗോളുകൾ നേടിയ ടീം ഏതാണ് ?

ഇംഗ്ലീഷ് പ്രീമിയർ ലീഗിൽ ലിവർപൂളും, ചെൽസിയും, മാഞ്ചസ്റ്റർ സിറ്റിയും ല ലീഗയിൽ ബാഴ്സയും റയൽ മാഡ്രിഡും ഇറ്റലിയിൽ നാപോളിയും മിലാൻ ടീമുകളും ജർമനിയിൽ ബയേൺ മ്യൂണിക്കും ഡോർട്ട്മുണ്ടും ഫ്രാൻസിൽ പിഎസ്ഡിജി യുമെല്ലാം ഗോളടിച്ചു കൂട്ടുന്നതിൽ മികവ് പുലർത്തുന്നവരാണ്. യൂറോപ്പിലെ ഈ അഞ്ച് മുൻ നിര ലീഗുകളിൽ ആരാണ് ഗോളടിയിൽ മുന്നിലെന്ന് പരിശോധിച്ചു നോക്കാം.

5 .പിഎസ്ജി – പട്ടികയിൽ അഞ്ചാം സ്ഥാനത്ത് വരുന്നത് സൂപ്പർ താരങ്ങൾ അണിനിരക്കുന്ന പിഎസ്ജി യാണ്.ലോക ഫുട്ബോളർ ലയണൽ മെസി, നെയ്മർ, കൈലിയൻ എംബാപ്പെ തുടങ്ങിയവർ അണിനിരക്കുന്ന പിഎസ്ജി 16 മത്സരങ്ങളിൽ നിന്നാണ് 35 ഗോൾ സ്വന്തമാക്കിയത്. ശരാശരി 2.18.

4 .റയൽ മാഡ്രിഡ്-സ്പാനിഷ് ലാ ലിഗയിലെ ഒന്നാം സ്ഥാനക്കാരായ റയൽ മാഡ്രിഡും പാരിസിനൊപ്പം 35 ഗോളുകളാണ് നേടിയത്.ഹോം മത്സരത്തിൽ ബിൽബാവോയ്ക്കെതിരേ കരിം ബെൻസെമയുടെ ഗോളിൽ 1-0 ന് ജയിച്ചതോടെയാണ് റയലിന്റെ ഗോൾ സമ്പാദ്യം 15 മത്സരങ്ങളിൽ നിന്ന് 35 ആയത്. ശരാശരി 2.33.

3 .ഇന്റർ മിലാൻ -15 മത്സരങ്ങളിൽ നിന്ന് 36 ഗോളാണ് ഇന്റർ ഇതുവരെ എതിർ വലയിൽ നിക്ഷേപിച്ചത്. സ്പെസ്യക്കെതിരേ 2-0 ന്റെ ജയം സ്വന്തമാക്കിയതോടെയാണ് ഗോൾ നേട്ടം ഇന്റർ 36 ആക്കിയത്. 2.4 ആണ് ഓരോ മത്സരത്തിലും ഇന്ററിന്റെ ഗോൾ ശരാശരി.സിരി എ പോയിന്റ് ടേബിളിൽ നാപോളിക്കും മിലാനും പുറകിലാണ് ഇന്ററിന്റെ സ്ഥാനം .

2 .ബയേൺ മ്യൂണിക്ക് -ജർമൻ ബുണ്ടസ് ലിഗയുടെ തലപ്പത്തുള്ള ബയേൺ മ്യൂണിക്ക് ആണ് 13 മത്സരങ്ങളിൽനിന്ന് 42 ഗോളുമായി രണ്ടാം സ്ഥാനത്ത്. 3.23 ആണ് ഓരോ മത്സരത്തിലെയും ഗോൾ ശരാശരി.ഇതിൽ 14 ഗോൾ പോളിഷ് സൂപ്പർ സ്ട്രൈക്കർ റോബർട്ട് ലെവൻ ഡോവ്‌സ്‌കിയുടെ വകയാണ്.

1 .ലിവർപൂൾ-14 മത്സരങ്ങളിൽ നിന്ന് 43 ഗോൾ നേടിയ ലിവർപൂൾ ആണ് ഒന്നാം സ്ഥാനത്ത്.3.07 ആണ് ലിവർപൂളിന്റെ ശരാശരി ഗോൾ പെർ മാച്ച്. 43 ഗോളിൽ 25 എണ്ണം എവേ മൈതാനത്താണെന്നതാണ് ഏറെ ശ്രദ്ധേയം. ഏഴ് എവേ മത്സരത്തിൽ 25 ഗോൾ എന്നത് പ്രീമിയർ ലീഗ് ചരിത്രത്തിൽ 1961 – 62 നുശേഷം ഇതാദ്യം. പോയിന്റ് ടേബിളിൽ ചെൽസിക്കും മാഞ്ചസ്റ്റർ സിറ്റിക്കും പിന്നിൽ മൂന്നാമതാണ് ക്ളോപ്പിന്റെ ടീം.