❝2OOO മുതൽ 2O2O വരെ⚽👑 ഓരോ വർഷവും ഗോൾ💪🔥വേട്ടയിലും അസിസ്റ്റിലും⚽👟ഒന്നാം സ്ഥാനത്തു വന്നവരുടെ പേരുകൾ വിവരണ കണക്കുകൾ ❞

കഴിഞ്ഞ 20 വർഷത്തിനിടയിൽ ഏറ്റവും കൂടുതൽ ഗോൾ നേടിയതും അസിസ്റ്റുകൾ നൽകിയ താരം ആരാണെന്ന് പരിശോധിക്കാം. ട്രാൻസ്ഫർ മാർക്ക് ആണ് 2000 മുതൽ 2020 വരെ കൂടുതൽ ഗോൾ നേടിയതും അസ്സിസ്റ് നേടിയതുമായ താരങ്ങളെ തെരഞ്ഞെടുത്തിരിക്കുന്നത്.ഇതിൽ യൂറോപ്പിലെ മികച്ച അഞ്ച് ലീഗുകളിൽ നിന്നുള്ള കളിക്കാർ മാത്രമേ ഉൾപ്പെടുന്നുള്ളൂ, മാത്രമല്ല ചാമ്പ്യൻസ് ലീഗ്, യുവേഫ കപ്പ്, ദേശീയ കപ്പുകൾ എന്നിവയിലെ മത്സരങ്ങളും കണക്കിലെടുക്കുന്നുണ്ട്.

2000 ത്തിൽ പട്ടികയിൽ മുന്നിലെത്തിയത് മുൻ ആഴ്‌സണൽ ഇതിഹാസ താരം തിയറി ഹെൻറിയാണ്. 2000 ൽ അദ്ദേഹം 42 ഗോളുകളും അസിസ്റ്റുകളും ഫ്രഞ്ച് താരം സ്വാന്തമാക്കി. 2001 ൽ 53 ഗോൾ അസിസ്റ്റുമായി റയൽ മാഡ്രിഡ് താരം റൗൾ മുന്നിലെത്തി.2002 ൽ ഹെൻറി തന്റെ നേട്ടം 44 ആയി ഉയർത്തി. പിന്നീടുള്ള തന്റെ ഫോമിന്റെ ഉച്ചസ്ഥായിലെത്തിയ ഫ്രഞ്ച് താരം 2003 ൽ 59 ഉം ,2004 ൽ 58 ഉം ഗോളും അസിസ്റ്റും നേടി.


അടുത്ത രണ്ടു വർഷങ്ങൾ ബ്രസീലിയൻ ഇതിഹാസം റൊണാൾഡീഞ്ഞോയുടെ ഒപ്പമായിരുന്നു .2005 ലും 2006 ലും മൊത്തത്തിൽ 92 ഗോളുകളിൽ റൊണാൾഡീഞ്ഞോ തന്റെ പങ്കാളിത്തം ഉറപ്പിച്ചു 2005 ൽ 48 ഉം ,2006 ൽ 44 ഉം. പിന്നീടുള്ള വർഷങ്ങളിൽ മെസ്സിയുടെയും റൊണാഡോയുടെയും തേരോട്ടമായിരുന്നു. 2007 ലും 2008 ലും 49 ഉം 45 ഉം ഗോളും അസിസ്റ്റുമായി റൊണാൾഡോ മുന്നിട്ട് നിന്നു.2009 മുതൽ 2012 വരെ മെസ്സി നേട്ടം കയ്യടക്കി. ഈ നാലു വർഷത്തിൽ 308 ഗോൾ പങ്കാളിത്തങ്ങൾ മെസ്സി സ്വന്തമാക്കി (51 ,77 ,104 ,76 ).

2013 /14 ൽ 68 ഗോളും അസിസ്റ്റും നേടി റൊണാൾഡോ തിരികെയെത്തി. ആ വര്ഷം ചാമ്പ്യൻസ് ലീഗും സ്വന്തമാക്കി. 2014 /2015 ൽ 88 ഗോൾ പങ്കാളിത്തവുമായി മെസ്സിയും അടുത്ത വർഷം 81 ഗോൾ അസിസ്റയുമായി മുൻ ബാഴ്സ താരം സുവാരസും പട്ടികയിൽ മുന്നിലെത്തി.2016 /17 മുതൽ 2018 /19 വരെ മെസ്സി മുന്നിട്ട് നിന്നു .ഈ കാലയളവിൽ 206 ഗോൾ+ അസിസ്റ്റുകൾ മെസ്സി സ്വന്തം പേരിൽ കുറിച്ചു(72 +63 +73 ).

മെസ്സിയുടെ അപ്രമാദിത്യം അവസാനിപ്പിച്ചു കൊണ്ട് കഴിഞ്ഞ വർഷം 65 ഗോൾ +അസിസ്റ്റുമായി ബയേണിന്റെ പോളിഷ് സ്‌ട്രൈക്കർ റോബർട്ട് ലെവൻഡോസ്‌കി മുന്നിലെത്തി. 20 വർഷത്തിനിടയിൽ ‌ബർസാ സൂപ്പർ താരം ലയണൽ മെസ്സി ഒൻപതു തവണ ഗോൾ +അസ്സിസ്റ്റിൽ മുന്നിലെത്തി. മുട്ടിന് ആഴ്‌സണൽ താരം ഹെൻറി നാലു തവണയും റൊണാൾഡോ മൂന്നു തവണയും മുന്നിലെത്തി.