❝ഒരു പ്രീമിയർ ലീഗ് സീസണിൽ ഏറ്റവും കൂടുതൽ ഗോൾ നേടിയ താരങ്ങൾ❞

ലോകത്തിലെ ഏറ്റവും മികച്ച ലീഗുകളിലൊന്നായ ഇംഗ്ലീഷ് പ്രീമിയർ ലീഗിൽ എല്ലായ്‌പോഴും മികച്ച ഗോൾ സ്കോറർമാർ അണിനിരന്നിട്ടുണ്ട്. പ്രീമിയർ ലീഗിൽ 9 താരങ്ങൾ 30 ഗോളുകളേക്കാൾ കൂടുതൽ നേടിയിട്ടുണ്ട്. പ്രീമിയർ ലീഗിൽ ഒരു സീസണിൽ ഏറ്റവും കൂടുതൽ ഗോളുകൾ നേടിയ താരങ്ങൾ ആരാണെന്നു പരിശോധിക്കാം.


5) ക്രിസ്റ്റ്യാനോ റൊണാൾഡോ- 31 ഗോളുകൾ- മാഞ്ചസ്റ്റർ യുണൈറ്റഡ് (2007/08):
ക്രിസ്റ്റ്യാനോ റൊണാൾഡോ മാഞ്ചസ്റ്റർ യുണൈറ്റഡിൽ എത്തിയതിനു ശേഷം ഏറ്റവും മികച്ച സീസണായിരുന്നു 2007 /08 .2003 ൽ ഓൾഡ് ട്രാഫോർഡിലെത്തിയ ശേഷം സർ അലക്സ് ഫെർഗൂസന്റെ കീഴിൽ ലോകത്തിലെ ഏറ്റവും മികച്ച താരമായി വളർന്ന ക്രിസ്റ്റ്യാനോ റൊണാൾഡോ ആ സീസണിൽ ബാലൺ ഡി ഓർ നേടുകയും ചെയ്തു. ആ വർഷം മാഞ്ചസ്റ്ററിനൊപ്പം പ്രീമിയർ ലീഗും ചാമ്പ്യൻസ് ലീഗ് കിരീടവും സ്വന്തമാക്കി.


4) ലൂയിസ് സുവാരസ്- 31 ഗോളുകൾ- ലിവർപൂൾ (2013/14):
ലൂയിസ് സുവാരസിന്റെ കരിയറിലെ ഏറ്റവും മികച്ച സീസണിലുകളിലൊന്നാണ് 2013 /14 . റെഡ്സിനായി 33 കളികളിൽ നിന്ന് 31 ഗോളുകളും 17 അസിസ്റ്റുകളും നേടി. പി‌എഫ്‌എ പ്ലെയർ ഓഫ് ദ ഇയർ, പ്രീമിയർ ലീഗ് പ്ലെയർ ഓഫ് സീസൺ, പ്രീമിയർ ലീഗ് ഗോൾഡൻ ബൂട്ട് അവാർഡ് എന്നിവ ഉൾപ്പെടെ നിരവധി അവാർഡുകളും സുവാരസ് നേടി.


3) മുഹമ്മദ് സലാ- 32 ഗോളുകൾ- ലിവർപൂൾ (2017/18):
റോമയിൽ നിന്നും ഇംഗ്ലീഷ് പ്രീമിയർ ലീഗിലെത്തിയ ശേഷം സലയുടെ ഏറ്റവും മികച്ച സീസണായിരുന്നു 2017 /18 . ആ സീസണിൽ നിരവധി റെക്കോർഡുകളാണ് ലിവർപൂളിന് വണ്ടി തകർത്തത്. വാട്ട്ഫോർഡിനെതിരായ അരങ്ങേറ്റത്തിലെ ഗോൾ മുതൽ ലീഗിൽ 32 ഗോളുകൾ വരെ, അതും ഒരു വിംഗറായി കളിക്കുന്നു, ഫോർവേഡ് അല്ല. ഒരു സീസണിൽ 17 എതിരാളികൾക്കെതിരെ ഗോൾ നേടുന്ന മൂന്നാമത്തെ കളിക്കാരൻ കൂടിയാണ് അദ്ദേഹം.


2) അലൻ ഷിയറർ- 34 ഗോളുകൾ- ബ്ലാക്ക്ബേൺ റോവേഴ്‌സ് (1994/95):
ഇംഗ്ലണ്ട് കണ്ട ഏറ്റവും മികച്ച സ്‌ട്രൈക്കർമാരിൽ ഒരാളാണ് അലൻ ഷിയറർ. 1994 /95 സീസണിൽ ബ്ലാക്ക്ബേൺ റോവേഴ്‌സിനെ 34 ഗോളുകൾ നേടി പ്രീമിയർ ലീഗ് കിരീടം നേടാൻ മുഖ്യ വഹിച്ചു ഈ ഇംഗ്ലീഷ് സ്‌ട്രൈക്കർ.


1) ആൻഡി കോൾ- 34 ഗോളുകൾ- ന്യൂകാസിൽ യുണൈറ്റഡ് (1993/94):
1993 ഫെബ്രുവരിയിൽ ബ്രിസ്റ്റോൾ സിറ്റിയിൽ നിന്നാണ് അണ്ടി കോളിനെ ന്യൂ കാസിൽ യുണൈറ്റഡ്‌ സ്വന്തമാക്കുന്നത്. ആദ്യ സീസണിൽ തന്നെ 34 ഗോളുകൾ നേടി വരവറിയിച്ചു ഈ 22 കാരൻ.പീറ്റർ ബേർഡ്‌സ്‌ലിയുമായുള്ള കോളിന്റെ കൂട്ടുകെട്ട് പ്രീമിയർ ലീഗിലെ തന്നെ ഏറ്റവും മികച്ചതായിരുന്നു. ലീഗിൽ ന്യൂ കാസിൽ നേടിയ ഗോളുകളുടെ 68 ശതമാനവും ഇവരുടെ സംഭാവനയായിരുന്നു.