❝ ആരായിരിക്കും🏆🔥 യൂറോ കപ്പിന്റെ
👑 താരം റൊണാൾഡോ, എംബപ്പേ ,
ലെവൻഡോവ്സ്‌കി , ഡി ബ്രൂയ്നെ ,കെയ്ൻ …❞

യൂറോ 2021 ആരംഭിക്കാൻ ദിവസങ്ങൾ മാത്രം അവശേഷിക്കെ ടീമുകളെല്ലാം സ്‌ക്വാഡുകൾ പ്രഖ്യാപിച്ച് കടുത്ത പരിശീലനം ആരംഭിച്ചു കഴിഞ്ഞു . യൂറോപ്യൻ ക്ലബ് സീസൺ അവസാനിച്ചതിന് ശേഷം താരങ്ങളെല്ലാം അവരുടെ രാജ്യത്തിനൊപ്പം ചേർന്നിട്ടുണ്ട് . കിരീടം നിലനിർത്താനൊരുങ്ങുന്ന റൊണാൾഡോയുടെ പോർച്ചുഗൽ മുതൽ ആദ്യ കിരീടം ലക്ഷ്യം വെച്ച് ഇംഗ്ലണ്ടും ,ബെൽജിയവും പോരാട്ടത്തിനിറങ്ങുകയാണ്. കെവിൻ ഡി ബ്രൂയിൻ, ഹാരി കെയ്ൻ, ബ്രൂണോ ഫെർണാണ്ടസ്, ഈഡൻ ഹസാർഡ്, അന്റോയ്ൻ ഗ്രീസ്മാൻ ,റൊണാൾഡോ, എംബപ്പ, ലെവാൻഡോവ്സ്കി തുടങ്ങിയ നിരയിൽ ആരായിരിക്കും യൂറോയുടെ മികച്ച താരമാവുക.ദേശീയ ടീമിനൊപ്പം എക്കാലത്തെയും മികച്ച സ്കോററാകാൻ ഒരുങ്ങുകയാണ് റൊണാൾഡോ .കൈലിയൻ എംബപ്പെയാവട്ടെ ഫ്രാസിനെ വേൾഡ് കപ്പിന് ശേഷം തുടർച്ചയായ രണ്ടാം കിരീടത്തിലേക്ക് നയിക്കാനുള്ള ശ്രമത്തിലാണ്.പ്ലെയർ ഓഫ് ദ ഇയർ അവാർഡ് ഒറപ്പിക്കുന്നതിനായി യൂറോ കപ്പിൽ മികവ് പുലർത്താനുളള ഒരുക്കത്തിലാണ് റോബർട്ട് ലെവാൻഡോവ്സ്കി . ഡി ബ്രൂയ്നെ ആവട്ടെ ബെൽജിയത്തിന്റെ സുവർണ നിരയോടൊപ്പം ആദ്യ പ്രധാന കിരീടത്തിലേക്കുള്ള വഴിയിലാണ്.

36 കാരനായ റൊണാൾഡോദേശീയ ടീമിനൊപ്പം പുതിയൊരു റെക്കോർഡ് സൃഷ്ടിക്കാനുള്ള പുറപ്പാടിലാണ്. ദേശീയ ടീമിനായി ഏറ്റവും കൂടുതൽ ഗോൾ നേടുന്ന താരമെന്ന ഇറാൻ മുൻ സ്‌ട്രൈക്കർ അലി ഡേയുടെ റെക്കോർഡിനൊപ്പമെത്താൻ ആറു മാത്രം മതി. 109 ഗോളുകൾ ഇറാനിയൻ സ്‌ട്രൈക്കർ നേടിയിരിക്കുന്നത്.യൂറോ 2020 ന് മുന്നോടിയായായി സ്പെയിനിനും ഇസ്രായേലിനുമെതിരായ സന്നാഹ മത്സരങ്ങളിൽ ഗോൾ നേടാനുള്ള അവസരം റൊണാൾഡൊക്കുണ്ട്.ഫ്രാൻസും ജർമനിയും ഹംഗറിയും അടങ്ങുന്ന ഗ്രൂപ്പ് എഫ് ലാണ് പോർച്ചുഗലിന്റെ സ്ഥാനം . റൊണാൾഡോയുടെ അവസാന യൂറോയിൽ കിരീടം നിലനിർത്തണമെങ്കിൽ ആദ്യ റൗണ്ടിൽ മികച്ച പ്രകടനം നടത്തിയാൽ മാത്രമേ സാധിക്കു . 2004 ൽ തന്റെ ആദ്യ അന്താരാഷ്ട്ര ഗോളിന് ശേഷം എല്ലാ കലണ്ടർ വർഷത്തിലും യുവന്റസ് ഫോർവേഡ് പോർച്ചുഗലിനായി സ്കോർ ചെയ്തിട്ടുണ്ട്. യൂറോ 2020 ൽ താരമാവാൻ സാധ്യതയുള്ള മറ്റൊരു പോർച്ചുഗൽ കളിക്കാരനാണ് മാഞ്ചസ്റ്റർ യുണൈറ്റഡ്‌ താരം ബ്രൂണോ ഫെർണാണ്ടസ്. ഫുട്ബോൾ ജീവിതത്തിലെ ഏറ്റവും മികച്ച ഫോമിലാണ് യുണൈറ്റഡിന്റെ സമർത്ഥനായ പ്ലേമേക്കർ.

കൗമാരപ്രായത്തിൽ തന്നെ ഫ്രാൻസിനൊപ്പം വേൾഡ് കപ്പ് കിരീടം നേടിയ എംബാപ്പയുടെ ആദ്യ യൂറോകപ്പാണിത്. ലോക കിരീടം നേടി മൂന്നു വർഷത്തിന് ശേഷം ഫ്രാൻസിനെ യൂറോ കിരീടത്തിലേക്ക് നയിക്കുക എന്ന ദൗത്യമാണ് പിഎസ്ജി സ്‌ട്രൈക്കർ ലക്ഷ്യമിടുന്നത്.ഈ സീസണിൽ പ്രധാന കിരീടങ്ങൾ ഒന്നും നേടിയില്ലെങ്കിലും വ്യക്തിപരമായി മികച്ച സീസണായിരുന്നു എംബപ്പേക്ക്. അന്റോയ്ൻ ഗ്രീസ്മാനോടൊപ്പം, എംബപ്പേയും, ആറു വർഷത്തിന് ശേഷം ടീമിലേക്ക് തിരിച്ചെത്തുന്ന ബെൻസീമയും കൂടി ചേരുമ്പോൾ ഫ്രഞ്ച് ടീമിന്റെ ജോലി കൂടുതൽ എളുപ്പമാവും.


കഴിഞ്ഞ സീസണിൽ എന്ന പോലെ ഈ സീസണിലും ഗോളടിയിൽ മുന്നിൽ തന്നെയാണ് പോളിഷ് സ്‌ട്രൈക്കർ റോബർട്ട് ലെവാൻഡോവ്സ്കി.കഴിഞ്ഞ തവണ നേടിയ പ്ലെയർ ഓഫ് ദ ഇയർ അവാർഡ് സ്വന്തമാക്കാൻ പോളിഷ് ടീമിനൊപ്പം യൂറോ കപ്പിൽ മികച്ച പ്രകടനം നടത്തേണ്ടതുണ്ട്. ഈ സീസണിൽ യൂറോപ്യൻ ഗോൾഡൻ ഷൂ പുരസ്കാരം നേടിയ ലെവാൻഡോവ്സ്കി ക്ലബ്ബിനും രാജ്യത്തിനുമായുള്ള അവസാന 14 മത്സരങ്ങളിൽ 22 ഗോളുകൾ നേടി അവിശ്വസനീയമായ ഫോമിലാണ്. വലിയ വേദികളിൽ അതികം മുന്നേറാൻ സാധിക്കാതിരുന്ന പോളിഷ് ടീം ലെവാൻഡോവ്സ്കിയുടെ ഗോളടി മികവിൽ മുന്നേറുമോ എന്നാണ് ആരാധകർ ഉറ്റു നോക്കുന്നത്.

യൂറോ 2020 യോഗ്യത റൗണ്ടിൽ കൂടുതൾ ഗോൾ നേടിയ താരമാണ് ഹാരി കെയ്ൻ.യോഗ്യതാ മത്സരങ്ങളിൽ ഇംഗ്ലണ്ട് ക്യാപ്റ്റന് 12 ഗോളുകളും അഞ്ച് അസിസ്റ്റുകളും നേടി. റൊണാൾഡോയെക്കാളും ഇസ്രായേലിന്റെ ഫോർവേഡ് ഇറാൻ സഹാവിയേക്കാൾ ഒരു ഗോൾ കൂടുതലാണ് കെയ്‌നിനു.കഴിഞ്ഞ ലോകകപ്പിൽ ടോപ് സ്കോറർ ആയിരുന്ന ടോട്ടൻഹാം ഫോർവേഡ് ഈ സീസണിൽ 23 ഗോളുകളുമായി പ്രീമിയർ ലീഗിൽ ടോപ് സ്കോററായി.2015 ൽ ഇംഗ്ലണ്ട് അരങ്ങേറ്റം കുറിച്ചതിന് ശേഷം കെയ്ൻ 34 ഗോളുകൾ നേടിയിട്ടുണ്ട്, കൂടാതെ വെയ്ൻ റൂണിയുടെ ദേശീയ ടീം റെക്കോർഡ് 53 ഗോളുകൾ മറികടക്കാനുള്ള ശ്രമത്തിലാണ്. ഇംഗ്ളണ്ടിന്‌ ആദ്യ യൂറോ കിരീടം നേടികൊടുക്കാനുള്ള ഒരുക്കകത്തിലാണ് സൂപ്പർ താരം. ഒരു പിടി യുവ താരങ്ങൾക്കൊപ്പം കെയ്‌നും കൂടി ചേർന്നാൽ കിരീടം ഇംഗ്ലീഷ് മണ്ണിലെത്തും.

യൂറോപ്പിലെ തന്നെയല്ല ലോക ഫുട്ബോളിലെ ഏറ്റവും മികച്ച പ്ലേമേക്കർമാരിൽ ഒരാളാണ് ഡി ബ്രൂയിൻ. പ്രീമിയർ ലീഗിൽ മാഞ്ചസ്റ്റർ സിറ്റിയെ പ്രീമിയർ ലീഗ് കിരീടം ചൂടിച്ച താരം ചാമ്പ്യൻസ് ലീഗ് ഫൈനലിനായുള്ള ഒരുക്കത്തിലാണ്. ബെൽജിയം കണ്ടതിൽ വെച്ച് ഏറ്റവും മികച്ച നിരയാണ് യുവ കപ്പിനെത്തുന്നത്. കഴിഞ്ഞ വേൾഡ് കപ്പിലെ മികച്ച ആവർത്തിക്കാൻ തന്നെയാണ് അവരുടെ ശ്രമം.ബെൽജിയത്തിന്റെ യൂറോ കപ്പ് പ്രതീക്ഷകൾ മുഴുവൻ ഡി ബ്രൂയിന്റെ തൊളിലാണ്. ചാമ്പ്യൻഷിപ്പിലെ താരമാകാൻ സാധ്യതയുളള താരങ്ങളിൽ ഒരാളാണ് സിറ്റി മിഡ്ഫീൽഡർ. മാൻ സിറ്റിക്കൊപ്പം പ്ലേമേക്കിംഗ് റോളിലെത്തിയ ഡി ബ്രൂയിൻ ആറ് സീസണുകളിൽ നാലാം തവണയും അസിസ്റ്റുകളിൽ ഇരട്ട അക്കം കണ്ടെത്തി. റയൽ മാഡ്രിഡ് താരം ഈഡൻ ഹസാഡ് ടീമിൽ തിരിച്ചെത്തിയത് ബെൽജിയത്തിനും ഡി ബ്രൂയിനും വലിയ ആശ്വാസമാണ് നൽകിയിരിക്കുന്നത്.