ലാ ലിഗയിലെ ഏറ്റവും മൂല്യമേറിയ താരമാരാണ്?

ലാ ലിഗയിലെ ഏറ്റവും വിലയേറിയ കളിക്കാരനായി അറ്റ്‌ലെറ്റിക്കോ മാഡ്രിഡ് എയ്‌സ് ജോവ ഫെലിക്‌സിനെ സിയസ് ഫുട്‌ബോൾ ഒബ്സർവേറ്ററി തിരഞ്ഞെടുത്തു. പ്രായം, കരാർ ദൈർഘ്യം, കായിക നിലവാരം, അന്താരാഷ്ട്ര നിലവാരം , പണപ്പെരുപ്പം എന്നി നിരവധി മാനദണ്ഡങ്ങൾ അനുസരിച്ചാണ് ഏറ്റവും മൂല്യമേറിയ താരത്തെ തെരെഞ്ഞെടുത്തത്.

ട്രാൻസ്ഫർ മാർക്കറ്റിന്റെ വിവരങ്ങൾ പ്രകാരം 141.5 മില്യൺ ഡോളറാണ് അത്ലെറ്റിക്കോ മഡ്രിഡിന്റെ ഈ യുവതാരത്തിന്റെ ട്രാൻസ്ഫർ മൂല്യം.ലോകത്തിലെ ഏറ്റവും മൂല്യവത്തായ കളിക്കാരിൽ ഏഴാം സ്ഥാനത്താണ് ഈ പോർച്ചുഗീസ് താരം.കഴിഞ്ഞ സീസണിൽ ക്ലബ് റെക്കോർഡ് ട്രാൻസ്ഫർ തുകയ്ക്കാണ് അത്ലെറ്റിക്കോ ഫെലിക്സിനെ സ്വന്തമാക്കിയത്. എന്നാൽ ആദ്യ സീസണിൽ ഫെലിക്സ് നിരാശപ്പെടുത്തി. ഇക്കുറി മികച്ച പ്രകടനമാണ് ഫെലിക്സ് നടത്തുന്നത്. താരത്തിന്റെ മൂല്യം കൂടാൻ കാരണവും ഈ പ്രകടനം തന്നെ.

അത്ലെറ്റിക്കോ മഡ്രിഡിന്റെ തന്നെ ​ഗോൾ കീപ്പർ ജാൻ ഒബ്ലാക്കാണ് ഇക്കാര്യത്തിൽ രണ്ടാമൻ. 90 ദശലക്ഷം യൂറോയാണ് ഒബ്ലാക്കിന്റെ നിലവിലെ മൂല്യം. ബാഴ്സലോണയുടെ സൂപ്പർ താരം ലണയൽ മെസിയാണ് ഇക്കാര്യത്തിൽ മൂന്നാമൻ. സീസണൊടുവിൽ ബാഴ്സ വിടാൻ സാധ്യതയുള്ള ഈ അർജന്റൈൻ താരത്തിന്റെ നിരവിലെ ട്രാൻസ്ഫർ മൂല്യം 80 ദശലക്ഷം യൂറോയാണ്.ബാഴ്സലോണയുടെ തന്നെ അൻസു ഫാറ്റിയാണ് ഇക്കാര്യത്തിൽ നാലാമൻ. 80 ദശലക്ഷം യൂറോ തന്നെയാണ് ഫാറ്റിയുടേയും മൂല്യം. അഞ്ചാം സ്ഥാനത്ത് റയൽ മഡ്രിഡിന്റെ കാസിമെറോയാണ്. 70 ദശലക്ഷം യൂറോയാണ് ഈ ബ്രസീലിയൻ താരത്തിന്റെ മൂല്യം. പട്ടികയിൽ അമ്പതാം സ്ഥാനത്തുള്ള ഫെഡെ വാൽ‌വർ‌ഡെയാണ് പട്ടികയിൽ ഉള്ള ഏക റയൽ മാഡ്രിഡ് താരം.ബാഴ്‌സലോണയിലെ കൗമാര താരം അൻസു ഫാത്തി ഏറ്റവും മൂല്യവത്തായ സ്പാനിഷ് താരമായി.

Leave A Reply

Your email address will not be published.

We would like to show you notifications for the latest news and updates.
Dismiss
Allow Notifications