❝ കോപ്പ 🏆⚽അമേരിക്കയിൽ 🔥കളിക്കുന്നവരിൽ
ഏറ്റവും 💰😍 മൂല്യമേറിയെ 🖐️ അഞ്ചു താരങ്ങൾ ❞

പ്രതിസന്ധികൾക്കിടയിലും കോപ്പ അമേരിക്ക ചാംപ്യൻഷിപ് ബ്രസീലിൽ മുന്നേറുകയാണ്. ആദ്യ രണ്ടു മത്സരങ്ങളിലും മികച്ച ജയത്തോടെ ബ്രസീലും ആദ്യ മത്സരത്തിൽ സമനില വഴങ്ങിയെങ്കിലും രണ്ടാം മത്സരത്തിൽ മികച്ച വിജയത്തോടെ അർജന്റീനയും തിരിച്ചു വന്നിരിക്കുകയാണ്.നിലവിൽ ലോകത്തിലെ വലിയ ക്ലബ്ബുകൾക്കായി കളിക്കുന്ന മെസ്സിയും നെയ്മറും അടക്കം ലോക ഫുട്ബോളിലെ ഏറ്റവും വിലപിടിപ്പുള്ള താരങ്ങളെല്ലാം കോപ്പയിൽ അണിനിരക്കുന്നുണ്ട് .ടൂർണമെൻറിലെ ഏറ്റവും വിലപിടിപ്പുള്ള 5 കളിക്കാർ ആരെല്ലാമാണെന്ന് നോക്കാം.

5. കാസെമിറോ (70 മില്യൺ യൂറോ, റയൽ മാഡ്രിഡ്)
ലോകത്തിലെ ഏറ്റവും മികച്ച പ്രതിരോധ മിഡ്ഫീൽഡർമാരിൽ ഒരാളാണ് കാസെമിറോ. നിലവിൽ 2023 വരെ കാസെമിറോക്ക് റയൽ മാഡ്രിഡുമായി കരാറുണ്ട്. റയലിനൊപ്പം നാല് ചാമ്പ്യൻസ് ലീഗ് കിരീടങ്ങൾ നേടിയ കാസെമിറോ കോപ അമേരിക്ക 2021 ലെ ഏറ്റവും വിലപ്പെട്ട കളിക്കാരിൽ ഒരാളാണ്.

4. മാ‍ർക്വിഞ്ഞോസ് (75 മില്യൺ യൂറോ – പിഎസ്ജി)
കോപ്പ അമേരിക്ക 2021 ലെ ബ്രസീലിന്റെ ആദ്യ ചോയ്‌സ് സെന്റർ ബാക്കുകളിലൊന്നായ മാർക്വിൻ‌ഹോസ് സമീപകാലത്തെ ഏറ്റവും മികച്ച സെന്റര് ബാക്കുകളിൽ ഒരാളാണ്.ബ്രസീലിൻെറ സെ‍ർജിയോ റാമോസെന്നാണ് മാ‍ർക്വിഞ്ഞോസ് വിശേഷിപ്പിക്കപ്പെടുന്നത്. ഗോളടിക്കുന്ന പ്രതിരോധനിര താരമാണദ്ദേഹം.കഴിഞ്ഞ സീസണിൽ എല്ലാ മത്സരങ്ങളിലും പി‌എസ്‌ജിക്കായി ആറ് ഗോളുകൾ നേടിയിട്ടുണ്ട്.

3.ലൗട്ടാരോ മാ‍ർട്ടിനസ് (80 മില്യൺ യൂറോ – ഇൻറ‍ർ മിലാൻ)
സീരി എയിൽ ഇൻറ‍ർ മിലാനെ ജേതാക്കളാക്കിയതിൽ ഇത്തവണ മുഖ്യപങ്ക് വഹിച്ചത് ലൗട്ടാരോ മാ‍ർട്ടിനസാണ്. റൊമേലു ലുക്കാക്കുവിനൊപ്പം മാ‍ർട്ടിനസ് ഒത്തിണക്കത്തോടെയാണ് കളിച്ചത്. അ‍ർജൻറീന ദേശീയ ടീമിൽ അഗ്യൂറോവിനെ മറികടന്ന് ഒന്നാം നമ്പ‍ർ സ്ട്രൈക്കറാണ് ഇന്ന് മാ‍ർട്ടിനസ്.2020-21 സീസണിൽ ഇന്റർ മിലാന് വേണ്ടി നടന്ന എല്ലാ മത്സരങ്ങളിലും 48 മത്സരങ്ങളിൽ നിന്ന് 11 അസിസ്റ്റുകൾ ഉൾപ്പെടെ 19 ഗോളുകൾ നേടിയിട്ടുണ്ട് .കോപ അമേരിക്ക 2021 ൽ ശ്രദ്ധ പുലർത്തുന്ന കളിക്കാരിൽ ഒരാളാണ് മാർട്ടിനെസ്.

2.ലയണൽ മെസി (80 മില്യൺ യൂറോ – ബാഴ്സലോണ)
അ‍ർജൻറീനയുടെ സൂപ്പ‍ർതാരം ലയണൽ മെസി പട്ടികയിൽ രണ്ടാം സ്ഥാനത്താണ്. താരത്തിൻെറ അവസാന കോപ്പ അമേരിക്കയായിരിക്കും ഇതെന്നാണ് കരുതുന്നത്. ടീമിനായി ഒരു അന്താരാഷ്ട്ര കിരീടമെന്നത് മെസിയുടെ വലിയ സ്വപ്നമാണ്. ലാലിഗയിൽ ഇത്തവണ ടോപ് ഗോൾ സ്കോററാണ് മെസി. മൊത്തം വരുമാനത്തിൻെറ കാര്യത്തിൽ മെസി ഒന്നാം സ്ഥാനത്ത് വരുമെന്ന കാര്യത്തിൽ സംശയമില്ല.2020-21 സീസണിൽ 35 മത്സരങ്ങളിൽ നിന്ന് 30 ഗോളുകളുമായി മെസ്സി ലാ ലിഗ ടോപ് സ്കോററായിരുന്നു 33 കാരൻ.

1.നെയ്മ‍ർ (100 മില്യൺ യൂറോ – പിഎസ്ജി)
ബ്രസീലിൻെറ സൂപ്പ‍ർതാരം നെയ്മറാണ് കോപ്പ അമേരിക്കയിലെ ഏറ്റവും വിലപിടിപ്പുള്ള കളിക്കാരൻ. കോപ്പയിൽ ബ്രസീലിൻെറ ആദ്യ രണ്ട് മത്സരങ്ങളിലും നെയ്മ‍ർ ഗോളടിച്ചു. ഗോളടിപ്പിക്കുന്നതിലും താരം ഒട്ടും പിന്നിലല്ല. ഇത്തവണ കോപ്പയിലെ പ്രധാന ഫേവറിറ്റ്സ് ആവുന്നത് നെയ്മറിൻെറ സാന്നിധ്യം കൊണ്ട് കൂടിയാണ്.പാരീസ് സെന്റ് ജെർമെയ്നെ യൂറോപ്യൻ പവർഹൗസാക്കി മാറ്റുന്നതിൽ നെയ്മർ വലിയ പങ്കുവഹിച്ചുവെന്നതാണ് സത്യം.കഴിഞ്ഞ സീസണിൽ എല്ലാ മത്സരങ്ങളിലുമായി 31 മത്സരങ്ങളിൽ നിന്ന് ബ്രസീൽ 17 ഗോളുകൾ 11 അസിസ്റ്റുകൾ നേടി .