ഐപിഎല്ലിലെ ആദ്യ മത്സരത്തിൽ ഡി വില്ലിയേഴ്സിനെ മറികടക്കാൻ ധോണി

ഐപിഎല്ലിന്റെ 13 ആം പതിപ്പിന് നാളെ യുഎയിൽ കൊടിയേറുമ്പോൾ ഏവരും ഉറ്റുനോക്കുന്ന താരമാണ് മുൻ ഇന്ത്യൻ നായകൻ ധോണി. നാളെ അബുദാബിയിൽ നടക്കുന്ന ആദ്യ മത്സരത്തിൽ നിലവിലെ ചാമ്പ്യന്മാരായ മുംബൈ ഇന്ത്യൻസ് ചെന്നൈ സൂപ്പർ കിങ്സിനെ നേരിടുമ്പോൾ 14 മാസത്തിനു ശേഷം സജീവ ക്രിക്കറ്റിലേക്ക് മടങ്ങിയെത്തുന്ന ധോണിയുടെ ബാറ്റിൽ നിന്നും ഹെലികോപ്റ്റർ ഷോട്ടുകളും കൂറ്റൻ സിക്സറുകാരും പറക്കുമോ എന്ന് ആരാധകർ ആകാംഷയോടെ നോക്കുകയാണ്.

ഐപിഎല്ലിന്റെ ചരിത്രത്തിൽ ഏറ്റവും കൂടുതൽ സിക്സുകൾ നേടിയ ഇന്ത്യ താരമായ ധോണി ഓൾ ടൈം ലിസ്റ്റിൽ മൂന്നാം സ്ഥാനത്താണ്.326 സിക്സുമായി യൂണിവേഴ്സൽ ബോസ് ക്രിസ് ഗെയ്‌ലാണ് ഒന്നാം സ്ഥാനത്ത്, 212 സിക്സുമായി ഡിവില്ലിയേഴ്സ് രണ്ടാം സ്ഥാനത്താണ് .209 സിക്‌സറുകൾ പറത്തിയ ധോണിക്ക് ആദ്യ മത്സരത്തിൽ തന്നെ ഡി വില്ലിയേഴ്സിനെ മറികടക്കാനാവുമെന്നാണ് ആരാധർ കണക്കു കൂട്ടുന്നത്. ഇന്ത്യൻ ടീമിൽ നിന്നും വിരമിച്ചെങ്കിലും 39 ആം വയസ്സിലും തന്റെ കരുത്തും ,ബാറ്റിങ്ങും കൈമോശം വന്നിട്ടില്ല എന്ന് തെളിയിക്കാനാണ് ധോണി ഐപിഎല്ലിന് എത്തുന്നത്.കഴിഞ്ഞ തവണ കൈവിട്ട കിരീടം തിരുച്ചു പിടിക്കാനാണ് ഐപിഎല്ലിലെ ഏറ്റവും മികച്ച ക്യാപ്റ്റനും സംഘവും നാളെ മൈതാനത്തിറങ്ങുന്നത്.

picture source /BCCI

ഐപിഎല്ലിൽ 174 മത്സരങ്ങളിൽ ടീമിനെ നയിച്ച് ഏറ്റവും കൂടുതൽ കൂടുതൽ കളികളിൽ ക്യാപ്ടനായതിന്റെ റെക്കോർഡും ധോണിയുടെ പേരിലാണ്.ഐപിഎല്ലിൽ ഏറ്റവും കൂടുതൽ വിജയങ്ങൾ കൊയ്ത ക്യാപ്റ്റനും ധോണി താനെയാണ് 104 വിജയങ്ങൾ. വിക്കറ്റിന്പിന്നിൽ നിന്നും 132 പുറത്താക്കലുകളുമായി ഐ‌പി‌എല്ലിൽ ഏറ്റവും കൂടുതൽ പുറത്താക്കിയ വിക്കറ്റ് കീപ്പറാണ്. 38 സ്റ്റമ്പിംഗുകൾ ധോണി നേടിയിട്ടുണ്ട്, ഇത് ടൂർണമെന്റിന്റെ ചരിത്രത്തിലെ ഒരു കീപ്പർ കൂടിയാണ്.